കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും ഒരുമിച്ച് പ്രേമിച്ച ഈ ഈ പൂച്ചക്കണ്ണിയെ ഓര്‍മയില്ലേ...
ഒരൊറ്റ മലയാള സിനിമയില്‍ മാത്രമേ ഈ മുഖം പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ആ പൂച്ചക്കണ്ണുകള്‍ മനസ്സിലേക്ക് തറിച്ചുപോയത് കൊണ്ട് അത്ര പെട്ടന്നൊന്നും നടിയെ മറന്നുപോയിട്ടുണ്ടാവില്ല. ഒരേ ഒരു സിനിമ മാത്രം ചെയ്ത് മലയാളത്തില്‍ നിന്ന് അപ്രത്യക്ഷമായ നടിമാരില്‍ ഒരാളാണ് ഈ പൂച്ചക്കണ്ണിയും.
അതികം സര്‍പ്രൈസ് ഇടുന്നില്ല, പറയുന്നത് സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തില്‍ അഭിനയിച്ച ശ്രുതിക അര്‍ജ്ജുനെ കുറിച്ചാണ്. ഇന്‍സ്റ്റഗ്രാമില്‍ നടിയുടെ ചില ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സോഷ്യല്‍ മീഡിയ ആ നായികയെ വീണ്ടും ഓര്‍ക്കുന്നത്. സിനിമിലെ തുടര്‍ പരാജയങ്ങള്‍ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക.

പ്രശസ്ത തമിഴ് നടന്‍ തെന്‍ങ്കൈ ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക അര്‍ജ്ജുന്‍. അച്ചച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകള്‍ക്ക് പക്ഷെ സിനിമയില്‍ ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞില്ല. 2002 ല്‍ പുറത്തിറങ്ങിയ ശ്രീ എന്ന ചിത്രത്തിലൂടെയാണ് ശ്രുതികയുടെ അരങ്ങേറ്റം. സൂര്യ നായകനായി എത്തിയ ചിത്രം പക്ഷെ വിജയിച്ചില്ല.
തുടര്‍ന്ന് വസന്തബാലന്റെ ആല്‍ബം എന്ന സിനിമയില്‍ അഭിനയിച്ചു. കമല്‍ ഹസന്‍ എഴുതി നിര്‍മിച്ച നള ദമയന്തി എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അതിന് ശേഷമാണ് രാജസേനന്‍ സംവിധാനം ചെയ്ത സ്വപ്‌നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയത്. കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ രണ്ട് പേരുടെയും ലവ് ക്രഷ് ആയിരുന്നു ശ്രുതിക.
Recommended Video
തിത്തിക്കുദു എന്ന ചിത്രവും ചെയ്ത പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രുതിക സിനിമ വിട്ടു പോകുകയായിരുന്നു. തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയിലെ എസ് ആര്‍ എം കോളേജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോള്‍ വിവാഹിതയുമാണ്.


Click it and Unblock the Notifications