ദയയും ഞാനും സെപറേറ്റഡ് ആയി; തുറന്ന് പറഞ്ഞ് ശ്രുതി സിത്താര; 'ട്രാൻസ് വുമണാണെന്ന് അറിഞ്ഞപ്പോൾ പോയവരുണ്ട്'
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ട്രാൻസ് വുമൺ ശ്രുതി സിത്താര 2021 ൽ മിസ് ഗ്ലോബൽ ട്രാൻസ് ഇന്ത്യ എന്ന നേട്ടം കൈവരിച്ചതോടെയാണ് വാർത്താ പ്രാധാന്യം നേടുന്നത്. മോഡലിംഗിൽ സജീവമായ ശ്രുതി മുൻ ബിഗ് ബോസ് താരം നാദിറയുടെ അടുത്ത സുഹൃത്താണ്. സോഷ്യൽ മീഡിയയിലൂടെ വലിയ സ്വീകാര്യത നേടാൻ ശ്രുതിക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ താൻ ലുഹൃത്ത് ദയ ഗായത്രിയുമായി പ്രണയത്തിലായതിനെക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു.
ഇപ്പോഴിതാ തങ്ങൾ പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ദയ. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. എന്റെ മുൻ ബന്ധത്തിൽ ഇന്ന് ഇതുവരെ കര കയറിയിട്ടില്ല. ദയയും ഞാനും സെപറേറ്റഡ് ആയിട്ട് കുറച്ച് നാളായി. ദയ ഇപ്പോൾ വേറൊരു റിലേഷൻഷിപ്പുമായി സന്തോഷകരമായി പോകുന്നു. ദയയുടെ റിലേഷൻഷിപ്പിൽ നിന്ന് ഞാൻ മൂവ് ഓൺ ചെയ്ത് കഴിഞ്ഞു. മറ്റൊരു റിലേഷൻഷിപ്പിൽ സ്റ്റക്കായി നിൽക്കുകയാണ്. പുതിയൊരാളെ ചിന്തിക്കാൻ പറ്റുന്നില്ലെന്നും ശ്രുതി സിത്താര പറയുന്നു.

റിലേഷൻഷിപ്പിലായാൽ അതാണ് ലോകമെന്ന് പറഞ്ഞ് ഞാനിരിക്കും. അങ്ങനെയുള്ള താൻ ഒരു റിലേഷൻഷിപ്പിലേക്ക് പോയാൽ ഭാവി അവിടെ കളയേണ്ടി വരുമെന്നും ശ്രുതി സിത്താര ചൂണ്ടിക്കാട്ടി. നേരത്തെ ബ്രേക്കപ്പിനെക്കുറിച്ച് ദയ ഗായത്രിയും സംസാരിച്ചിട്ടുമുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായപ്പോൾ ബന്ധം പിരിയുകയായിരുന്നെന്നും ഇപ്പോഴും സുഹൃത്തുക്കൾ ആണെന്നും ദയ അന്ന് വ്യക്തമാക്കി.
അമ്മയാകാൻ പറ്റില്ലെന്ന വിഷമം തനിക്കുണ്ടെന്ന് ശ്രുതി സിത്താര അഭിമുഖത്തിൽ പറയുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത് ഒരുപക്ഷെ അത് കൊണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ വീഡിയോ കാണുമ്പോൾ കരയും. പിള്ളേരെ ഭയങ്കര ഇഷ്ടമാണ്. എവിടെയെങ്കിലും പോയാൽ കുട്ടികളെ കണ്ടാൽ എടുക്കും. എടുത്ത് കഴിഞ്ഞാൽ തിരിച്ച് കൊടുക്കാൻ തോന്നില്ല. അത്രയും സ്നേഹം തനിക്കുണ്ടെന്നും ശ്രുതി സിത്താര പറയുന്നു.

പ്രണയത്തിൽ കൺഫ്യൂഷനുള്ളവർ എല്ലാ ജെൻഡറിലും ഉണ്ടാകും. അത് പോലെ തന്നെ ക്യൂർ വ്യക്തികളിലും ഉണ്ടാവും. പ്രണയം ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന വികാരമാണ്. അത് ഏത് സെക്ഷ്വാലിറ്റിയിലുള്ളവർക്കും മറ്റൊരാളോട് തോന്നാം. അതിന് പരിമിതികളില്ലെന്ന് ശ്രുതി പറയുന്നു. തനിക്ക് ലഭിച്ച പ്രണയാഭ്യർത്ഥനകളെക്കുറിച്ചും ശ്രുതി സംസാരിച്ചു. ട്രാൻസ് വുമണാണെന്ന് അറിയാതെ വന്ന പ്രൊപ്പോസലുകൾ ഉണ്ട്. അറിഞ്ഞതോടെ അവർ പോയിട്ടുണ്ട്. അതേസമയം അറിഞ്ഞിട്ടും നിന്നവരുണ്ടെന്ന് ശ്രുതി വ്യക്തമാക്കി.
വർഷങ്ങളായി സൗഹൃദത്തിലുള്ളവർ സീരിയസായി പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ വേറെ ഒരുപാട് കൺസേൺസ് ഉണ്ട്. ഒരു കുടുബം ജീവിതമായി പോകുമ്പോഴുണ്ടാകുന്ന അവരുടെ ആശങ്ക. കുട്ടികൾ വേണമെന്നതൊന്നും സാധ്യമല്ല. അതൊക്കെ കൊണ്ട് താൻ അവർക്ക് ഫേവറബിൾ ആയ മറുപടി നൽകാറില്ലെന്നും ശ്രുതി സിത്താര വ്യക്തമാക്കി.
തന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞപ്പോൾ അച്ഛൻ തന്നെ സ്വീകരിച്ചത് മറക്കാൻ പറ്റില്ലെന്ന് ശ്രുതി പറയുന്നു. അച്ഛന് ആറ് വർഷം മുമ്പേ ഇതറിയാമായിരുന്നു എന്നാണ് പറഞ്ഞത്. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. ഇപ്പോഴും ചോദിച്ചിട്ടില്ല. അത് രഹസ്യമായി നിൽക്കുന്നു. അച്ഛൻ എന്നെങ്കിലും ഇങ്ങോട്ട് പറയുകയല്ലാതെ അങ്ങോട്ട് പോയി താൻ ഇക്കാര്യം ചോദിക്കില്ലെന്നും ശ്രുതി സിത്താര വ്യക്തമാക്കി.


Click it and Unblock the Notifications