»   » ബാഹുബലിയെ വാനോളം പുകഴ്ത്തുന്ന പ്രേക്ഷകര്‍ കണ്ടിട്ടുണ്ടോ ഈ ചിത്രങ്ങൾ???

ബാഹുബലിയെ വാനോളം പുകഴ്ത്തുന്ന പ്രേക്ഷകര്‍ കണ്ടിട്ടുണ്ടോ ഈ ചിത്രങ്ങൾ???

Posted By: Karthi
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലി എന്ന പേര് കേള്‍ക്കാത്ത സിനിമ പ്രേമി ഇന്ന് ഉണ്ടാകില്ല. ബാഹുബലി എന്ന രണ്ട് ചലച്ചിത്രം കൊണ്ട് ഭാഷയും ദേശവും കടന്ന് ആ പേര് പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തി. എന്നാല്‍ ആ പേര് തൊട്ടടുടുള്ള അയല്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരിലേക്ക് പോലും എത്തിയത് ഈ അടുത്ത കാലത്താണെന്ന് മാത്രം. 

പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച പല തമിഴ്, ഹിന്ദി ചിത്രങ്ങളും രാജമൗലിയുടെ മൗലീകതയില്‍ രൂപംകൊണ്ട ചിത്രങ്ങളുടെ റീമേക്കുകളായിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് രാജമൗലി എന്ന സംവിധായകനെ  അത്ര പരിചയമുണ്ടായിരുന്നില്ല. സാധാരണ തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ സംവിധായകരില്‍ ഒരാള്‍ എന്നേ കണക്കാക്കിയിരുന്നൊള്ളു. 

2001ല്‍ സംവിധാന രംഗത്തേക്ക് എത്തിയ രാജമൗലി ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഈ 11 ചിത്രങ്ങള്‍കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയരുവാന്‍ അദ്ദേഹത്തിനായി. ഈ 11 ചിത്രങ്ങളില്‍ ഏറെയും രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദിന്റെ രചനയിലായിരുന്നു. ചില ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കഥയില്‍ രാജമൗലി തിരക്കഥയൊരുക്കി സംവിധാനം ചെയ്തു.

2009ല്‍ തിയറ്ററുകളിലെത്തിയ മഗധീരയായിരുന്നു തെലുങ്ക് സിനിമാ ലോകത്ത് അതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രം. റാം ചരണ്‍ തേജയും കാജള്‍ അഗര്‍വാളും നായികാ നായകന്മാരായി എത്തിയ ചിത്രത്തിലൂടെ അന്യഭാഷാ പ്രേക്ഷകര്‍ രാജമൗലി എന്ന സംവിധായകനെ അറിയുകയായിരുന്നു. 40 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച ചിത്രം ആഗോള തലത്തില്‍ ഏകദേശം 115 കോടിയോളം രൂപ കളക്ഷന്‍ നേടി. കേരളത്തിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി.

മഗധീര എന്ന ചിത്രത്തിന് ശേഷം രാജമൗലി എന്ന സംവിധാകയന്റെ പ്രതിഭയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞ സിനിമയായിരുന്നു ഈഗ. ഒരു ഈച്ചയെ കേന്ദ്ര കഥാപാത്രമാക്കി പ്രതികാര കഥ പറഞ്ഞ ചിത്രമായിരുന്നു ഈഗ. നാനിയും സാമന്തയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ കന്നട നടന്‍ കിച്ച സുധീപായിരുന്നു വില്ലന്‍ വേഷത്തിലെത്തിയയത്. 130 കോടി കളക്ഷന്‍ നേടിയ ചിത്രം 2012ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. മികച്ച ചിത്രം, വിഷ്വല്‍ എഫക്ട് എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടി. തെലുങ്കിലും തമിഴിലുമായി ഒരേ സമയം ചിത്രീകരിച്ച സിനിമ ഈച്ച എന്ന പേരില്‍ മലയാളത്തിലും മൊഴിമാറ്റി എത്തി.

മഗധീര എന്ന ഗംഭീര ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കിയ കൊച്ചു ചിത്രമായിരുന്നു മര്യാദ രാമണ്ണ. മഗധീരയില്‍ റാം ചരണിന്റെ സുഹൃത്തായി വേഷമിട്ട സുനില്‍ എന്ന കോമഡി നടനും ഇതേ ചിത്രത്തില്‍ ചെറിയ വേഷത്തിലെത്തിയ സലോനി അശ്വനിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രണയ ചിത്രം തെലുങ്കില്‍ വന്‍ കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായി. തമിഴ്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തു. മലയാളത്തിലേക്ക് റീമേക്ക് ചെയ്ത ആദ്യ രാജമൗലി ചിത്രമായിരുന്നു മര്യാദ രാമണ്ണ. ദിലീപ് നായകനായി എത്തിയ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

ബാഹുബലി എന്ന ചിത്രത്തിന് മുമ്പ് പ്രഭാസിനെ നായകനാക്കി രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ഛത്രപതി. രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ബോക്‌സ് ഓഫീസിലെ പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു ഛത്രപതി. ചിത്രം മലയാളത്തിലും മൊഴി മാറ്റിയെത്തി. രാജമൗലിയുടെ നാലാമത്തെ സംവിധാന സംരംഭമായിരുന്നു ഛത്രപതി. കന്നട, ബംഗാളി ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തു.

ഛത്രപതിയ്ക്ക് ശേഷം രാജമൗലിയുടെ നായകനായത് രവി തേജയായിരുന്നു. വിക്രമാര്‍കുദു എന്ന ചിത്രം മറ്റൊരു സൂപ്പര്‍ ഹിറ്റായി. രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദ് തന്നെയായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. തമിഴില്‍ കാര്‍ത്തി നായകനായും ഹിന്ദിയില്‍ അക്ഷയ് കുമാര്‍ നായകനായും ചിത്രം റീമേക്ക് ചെയ്തു. അഞ്ച് ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്ത്. വിക്രമാദിത്യന്‍ എന്ന പേരില്‍ ചിത്രം മലയാളത്തില്‍ മൊഴിമാറ്റിയെത്തി.

സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു യമധോങ്ക. കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രം വന്‍വിജയമായി 100 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം 2007ലെ മികച്ച അഞ്ച് ചിത്രങ്ങളില്‍ ഒന്നായി. ജൂനിയര്‍ എന്‍ടിആറിനൊപ്പം രാജമൗലിയുടെ മൂന്നാമത്തെ ചിത്രമായിരുന്നു യമധോങ്ക. മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാത്ത ആദ്യ രാജമൗലി ചിത്രം ഹിന്ദി, ഒറിയ ഭാഷകളില്‍ മൊഴിമാറ്റിയെത്തി.

2001ലാണ് രാജമൗലിയുടെ ആദ്യ ചിത്രം ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ഒരുക്കിയ സ്റ്റുഡന്റ് നമ്പര്‍ വണ്‍. ഇതേ പേരില്‍ തന്നെ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. രണ്ടാമത്തെ ചിത്രം ജൂനിയര്‍ എന്‍ടിആറിനൊപ്പമായിരുന്നു. സിംഹാദ്രി എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ വിജയം നേടിയ ചിത്രമായിരുന്നു. സിംഹാദ്രിയും കന്നട, തമിഴ് ഭാഷകളില്‍ റീമേക്ക് ചെയ്തു. നിതിന്‍ എന്ന യുവ താരത്തെ നായകനാക്കി ഒരുക്കിയ സെയ് എന്ന ചിത്രമായിരുന്നു മൂന്നാമത്തെ ചിത്രം. മലയാളത്തില്‍ ചലഞ്ച് എന്ന പേരില്‍ ചിത്രം മൊഴിമാറ്റിയെത്തി. മലയാളത്തെ കൂടാതെ ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തി.

English summary
SS Rajamouli had direct 11 movies including Bahubali series. All his movies are box office super hits. Only two actors repeated in his movies, thats Prabhas and Junior NTR.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam