നൃത്തം ചെയ്ത് അനുഷ്കകയും പ്രഭാസും!! രാജമൗലിയുടെ മകന്റെ വിവാഹം ആഘോഷമാക്കി താരങ്ങൾ

കാർത്തികേയന്റേയും പൂജയുടേയും വിവാഹത്തിൽ‌ പങ്കെടുക്കാൻ ടോളിവുഡ് താരങ്ങൾ ഒന്നടങ്കം ജയ്പൂരിൽ എത്തിയിട്ടുണ്ട്

ഇത്തവണ നിരവധി താര വിവാഹങ്ങൾക്കും സെലിബ്രിറ്റി വിവാഹങ്ങൾക്കും 2018 വേദിയായിട്ടുണ്ട്. വിവാഹത്തിന് തുടക്കമിട്ടത് ബോളിവുഡ് താരം സോനം കപൂറായിരുന്നു. സോനത്തിനു പിന്നാലെ സ്നേഹ, ദീപിക-രൺവീർ, പ്രിയങ്ക, എന്നിവരും വിവാഹിതരായി. 2018ന്റെ അന്ത്യവും ഒരു സെലിബ്രിറ്റി വിവാഹത്തിലൂടെയാണ്. എന്നാൽ ഇക്കൂറി ബോളിവുഡിൽ നിന്നല്ല. ടോളിവുഡിൽ നിന്നുമാണ്.

പ്രശസ്ത സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയനും ഗായിക പൂജ പ്രസാദും വിവാഹിതരാകുകയാണ്. ഇന്ത്യയിലെ വെഡ്ഡിങ് ‍ ഡെസ്റ്റിനേഷനിൽ ആദ്യ സ്ഥനത്ത് നിൽക്കുന്ന ജയ്പൂരിൽവെച്ചാണ് ഈ സെലിബ്രിറ്റി വിവാഹം നടക്കുന്നത്. ഡിസംബർ 30 നാണ് വിവാഹ ചടങ്ങുകൾ നടക്കുക. കാർത്തികേയന്റേയും പൂജയുടേയും വിവാഹത്തിൽ‌ പങ്കെടുക്കാൻ ടോളിവുഡ് താരങ്ങൾ ഒന്നടങ്കം ജയ്പൂരിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് താരങ്ങളുടെ വിവാഹാഘോഷ ചിത്രങ്ങളും വീഡിയോകളുമാണ്.

ടോളിവുഡിൽ നിന്ന് വൻ താരനിര

ടോളിവുഡിൽ നിന്ന് വൻ താരനിര

ടോളിവുഡിൽ നിന്ന് വൻ താര നിരയാണ് വിവാഹത്തിനായി ജയ്പൂരിൽ എത്തിച്ചേർന്നിരിക്കുന്നത്. അനുഷ്‌ക ഷെട്ടി, സുസ്മിത സെന്‍, രാം ചരണ്‍, പ്രഭാസ്, റാണ ദഗ്ഗുബാട്ടി, ജൂനിയര്‍ എന്‍.ടി.ആര്‍, നാഗാര്‍ജുന, നാനി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വിവാഹത്തിനായി എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ന് രാവിലെ മുതലാണ്(29/12/18) താരങ്ങൾ വിവാഹ ചടങ്ങുകൾക്കായി ജയ്പൂരിൽ എത്തി തുടങ്ങിയത്.

അനുഷ്കയുടേയും പ്രഭാസിന്റേയും ഡാൻസ്

അനുഷ്കയുടേയും പ്രഭാസിന്റേയും ഡാൻസ്

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരങ്ങളുടെ വിവാഹാഘോഷ ദൃശ്യങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. താരങ്ങൾ നൃത്തം ചവിട്ടുന്നതിന്റേയും മറ്റും ദൃശ്യങ്ങളാണ പുറത്തു വരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത് അനുഷ്കയുടേയും പ്രഭാസിന്റേയും നൃത്തമാണ്. ഇവരെ കൂടാതെ രാം ചരൺ തേജയും റാണയും ജഗപതിബാബുമൊക്കെ നൃത്തം വയ്ക്കുന്നതിന്റേ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

 ഷൂട്ടിങ് സെറ്റിൽ നിന്ന് നേരിട്ട്

ഷൂട്ടിങ് സെറ്റിൽ നിന്ന് നേരിട്ട്

ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്നത് ചിത്രമാണ് ആർ ആർ ആർ. രാം ചരൺ തേജയും ജൂനിയർ എൻടിആറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇവിടെ നിന്നാണ് താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. കൂടാതെ വിവാഹാഘോഷ ചിത്രങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്.

ജഗപതി ബാബുവിന്റെ പേരകുട്ടി

ജഗപതി ബാബുവിന്റെ പേരകുട്ടി

തെലുങ്ക് താരം ജഗപതി ബാബുവിന്റെ പേരകുട്ടിയെയാണ് രാജമൗലിയുടെ മകവ്‍ എസ്എസ് കാർത്തികേയൻ വിവാഹം കഴിക്കുന്നത്. കർണ്ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമാണ് പൂജ. 2018 നവംബറിൽ ഇരുവരുടേയും വിവാഹ നിശ്ചയം നടന്നികുന്നു. ഹിന്ദു ആചാരവിധി പ്രകാരമാണ് ഇവരുടെ വിവാഹം നടക്കുക

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X