നടി ശിവദ അമ്മയായി! തിരുവോണ ദിനത്തില്‍ സന്തോഷവാര്‍ത്ത പുറത്തുവിട്ട് താരം! ചിത്രം വൈറലാവുന്നു!

തിരുവോണദിനത്തിലാണ് ശിവദ പുതിയ സന്തോഷത്തെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോയും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. കേരളകഫേ എന്ന സിനിമയിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. ലിവിങ് റ്റുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തിയത് ശിവദയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ശിവദ സജീവമായിരുന്നു.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

ജയസൂര്യയ്‌ക്കൊപ്പം സുസുധി വാത്മീകത്തിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. തമിഴിലും മലയാളത്തിലുമായി സജീവമായി മുന്നേറുന്നതിനിടയിലാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. ഇത്രയും നാള്‍ താന്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം പുതിയ വിശേഷം പങ്കുവെച്ചത്. ജൂലൈ 20നാണ് മകള്‍ ജനിച്ചതെന്നും ആ സന്തോഷം പങ്കുവെക്കാനായി തിരുവോണം വരെ കാത്തിരിക്കുകയായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ മുരളീകൃഷ്ണനാണ് താരത്തെ ജീവിതസഖിയാക്കിയത്.

Shivada

അരുന്ധതി എന്നാണ് മകള്‍ക്ക് പേര് നല്‍കിയിട്ടുള്ളതെന്നും ശിവദ കുറിച്ചിട്ടുണ്ട്. മകളുടെ കൈയ്യുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇത്രയും നാള്‍ ശിവദ എവിടെയായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയാലോ എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. ആരാധകരുടെ ആശംസയ്ക്ക് നന്ദി അറിയിച്ചും ശിവദ എത്തിയിട്ടുണ്ട്. താരത്തിന്റെ പോസ്റ്റ് കാണാം.

More from Filmibeat

Read more about: shivatha ശിവദ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X