'നീ ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നതോ ഉമ്മവെക്കുന്നതോ കണ്ടാല്‍ അപ്പോള്‍ പറയാമെന്ന് വിനീതേട്ടൻ താക്കീത് നൽകി'
വളരെ പെട്ടന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നടി ശിവദ. ഏറെ ആരധകരാണ് താരത്തിന് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ഉള്ളത്. മുപ്പത്തിയേഴുകാരിയായ ശിവദ കുറഞ്ഞ കാലയളവുകൊണ്ടാണ് മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയത്. ഒരു പെൺകുഞ്ഞിന്റെ അമ്മയാണെങ്കിലും നിരവധി നായിക വേഷങ്ങൾ ഇപ്പോഴും ശിവദയ്ക്ക് ലഭിക്കാറുണ്ട്.
പൊതുവെ വിവാഹിതയായാൽ നടിമാർക്ക് നായിക വേഷങ്ങൾ വിരളമായി മാത്രമെ ലഭിക്കു. എന്നാൽ ശിവദ അക്കാര്യത്തിൽ ലക്കിയാണ്. ആല്‍ബം ഗാനത്തിലൂടെ ശ്രദ്ധേയായ ശിവദ കേരള കഫേ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലിവിങ് റ്റുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി. പിന്നീട് തമിഴകത്തും താരം സജീവമാവുകയായിരുന്നു.

തുടര്‍ന്ന് സുസുധി വാത്മീകത്തില്‍ ജയസൂര്യയ്‌ക്കൊപ്പം നായികയായപ്പോള്‍ താരത്തെ മലയാള സിനിമ ഏറ്റെടുത്തു. പിന്നീട് ഇടി എന്ന ജയസൂര്യ ചിത്രത്തിലും ശിവദയായിരുന്നു നായിക. ലൂസിഫർ, മൈ സാന്റ, മേരി ആവാസ് സുനോ, ട്വൽത്ത് മാൻ, ജവാനും മുല്ലപ്പൂവും, 2018 എന്നിവയാണ് ശിവദയുടെ ഹിറ്റായ മറ്റ് സിനിമകൾ.
വിനയന്‍ ചിത്രമായ രഘുവിന്റെ സ്വന്തം റസിയ, ദുല്‍ഖര്‍ ചിത്രം സെക്കന്‍ഡ് ഷോ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടന്‍ മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. 2015 ഡിസംബറിലായിരുന്ന ഇവരുടെ വിവാഹം. ഇരുവർക്കും ഒരു പെൺകുഞ്ഞാണ് ഉള്ളതാണ്. നായികയായി അരങ്ങേറും മുമ്പ് ശിവദയെ പ്രേക്ഷകർ കണ്ടത് നിനക്കായി എന്ന മ്യൂസിക്ക് ആൽബത്തിലൂടെയാണ്.
ഇന്നും ശിവദയെ കാണുമ്പോൾ എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ മഴയ്‌ക്കെന്നോടു മാത്രമായീ... എന്ന് തുടങ്ങുന്ന ആല്‍ബം സോങ് ആരും ഒന്ന് മൂളിപ്പോകും. ഇന്നും പലരുടെയും ഫേവറേറ്റ് ലിസ്റ്റിലുള്ള പാട്ടാണ് മഴ എന്ന ആൽബത്തിലെ ഗാനം. പാട്ടും അതിലെ നായകനും നായികയും ഹിറ്റാണ്. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം ഈ വീഡിയോ സോങ് സംവിധാനം ചെയ്തത് നടൻ കൂടിയായ വിനീത് കുമാറാണ് എന്നതാണ്.
ഇപ്പോഴിതാ ആൽബം സോങ് ഷൂട്ട് സമയത്ത് നടന്ന ഒരു രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ശിവദ. ഒരു ടെലിവിഷന്‍ ഷോയിലാണ് മഴ എന്ന ആല്‍ബത്തില്‍ അഭിനയിച്ചതിനെ കുറിച്ചും വിനീത് കുമാറിനെ കുറിച്ചും ശിവദ സംസാരിച്ചത്. 'എന്റെ ആദ്യത്തെ സംവിധായകനാണ് വിനീതേട്ടന്‍.'

'മഴ എന്ന ആല്‍ബത്തില്‍ നായകന്‍ തോളില്‍ ചായുന്നതും മടിയില്‍ കിടക്കുന്നതായും മാറില്‍ ചായുന്നതുമായി ഒക്കെയുള്ള രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള രംഗങ്ങളില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. അഭിനയമാണ് ഇങ്ങനെയൊക്കെയാണെന്ന് വിനീതേട്ടന്‍ പറഞ്ഞിട്ടും ഞാന്‍ സമ്മതിച്ചില്ല.'
'അപ്പോള്‍ വിനീതേട്ടന്‍ പറഞ്ഞു... ഈ ആല്‍ബം പുറത്തിറങ്ങി നിനക്ക് വല്ല സിനിമയിലും അവസരം കിട്ടി നാളെ വലിയ നടിയായാല്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ ഉമ്മയ്ക്കുന്നതോ ഞാന്‍ കണ്ടാല്‍ അപ്പോള്‍ പറയാമെന്ന്. പിന്നീട് പല സിനിമകളിലും കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയും അഭിനയവും മനസിലാക്കി തുടങ്ങിയത് പിന്നീടാണ്. പക്ഷെ അന്ന് വിനീതേട്ടന്‍ പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരുമെന്ന്', പറഞ്ഞാണ് ശിവദ പറഞ്ഞ് അവസാനിപ്പിച്ചത്.
ഇപ്പോൾ ആൽബം സംവിധായകൻ എന്നതെല്ലാം മാറി സിനിമാ സംവിധായകനാണ് വിനീത്. 2015ൽ ഫഹദ് ഫാസിലിനെ നായകനാക്കി അയാൾ ഞാനല്ല എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സിനിമാ സംവിധാനത്തിലേക്ക് വിനീത് ഇറങ്ങിയത്. ശേഷം 2022ൽ ടൊവിനോയെ നായകനാക്കി ഡിയർ ഫ്രണ്ട് എന്നൊരു സിനിമയും വിനീത് കുമാർ സംവിധാനം ചെയ്തു.


Click it and Unblock the Notifications











