Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താടി വളർത്തി സഞ്ചാരിയായി മോഹൻലാൽ, നടന്റെ സാഹസിക യാത്ര...
മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും കൈനിറയെ ആരാധകരുള്ള താരമാണ് മോഹൻലാൽ. മലയാളത്തിലാണ് കൂടുതൽ സജീവമെങ്കിലും അന്യഭാഷകളിലും നടൻ കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തിലേത് പോലെ താരത്തിന്റെ ചിത്രം അന്യാഭാഷകളിലും ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയെ പ്രണയിക്കുന്നത് പോലെ യാത്രകളേയും താരം ഏറെ ഇഷ്ടപ്പെടുന്നുണ്ട്.
സിനിമാ തിരക്കുകൾക്കിടയിലും യാത്രകൾ പോകൻ താരം സമയം കണ്ടെത്താറുണ്ട്. യാത്രകളെ കുറിച്ചുള്ള വിശേഷവും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ ഒരു യാത്രാനുഭവം മോഹൻലാൽ പങ്കുവെയ്ക്കുകയാണ്. തന്നെയറിയാത്ത ആള്‍ക്കൂട്ടങ്ങളില്‍ അലിഞ്ഞ്, റോഡരികിലെ അപരിചിതരോട് സൊറ പറഞ്ഞും വഴിയോരങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചും തുടരുന്ന യാത്ര... അങ്ങനെയൊരു സാഹസിക യാത്രയെ കുറിച്ചാണ് താരം പറയുന്നത്. മാത്യഭൂമി സ്റ്റാറ്‍ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹൻലാലിന്റെ യാത്രാനുഭവത്തോടെപ്പം അദ്ദേഹത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. സ്റ്റാർ ആൻഡ് സ്റ്റൈലിലൂടെ തന്നെയാണ് ഈ ചിത്രവും പുറത്തു വന്നിരിക്കുന്നത്. താടി വെച്ച് ജാക്കറ്റും തൊപ്പിയും ധരിച്ചുളള സഞ്ചാരിയായ ലാലേട്ടനെയാണ് ചിത്രത്തിൽ കാണുന്നത്. നടന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്തരത്തിലുള്ള ഗെറ്റപ്പിൽ നടനെ ആദ്യമായിട്ടാണ് പ്രേക്ഷകർ കാണുന്നത്.
2021 ലാലേട്ടന്റെ ഒരുപിടി മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇതിനോടകം തന്നെ ദൃശ്യം 2, മരയ്ക്കാർ അറബികടലിന്റെ സിംഹം തുടങ്ങിയവയുടെ റിലീസിങ്ങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദൃശ്യം 2 ആമസോൺ പ്രൈമിലാണ് പ്രദർശനത്തിനെത്തുന്നത് മരയ്ക്കാർ മാർച്ച് 26 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇവ രണ്ടും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹൻലാൽ നിലവിൽ അഭിനയിക്കുന്നത്.
ചിത്രം; കടപ്പാട്; മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ