വടി കൊടുത്ത് അടി വാങ്ങി പ്രമുഖ താരങ്ങളുടെ ആരാധകര്‍! സ്വയം പണി ഏറ്റു വാങ്ങിയവരെ ട്രോളി കൊന്നു...
താരമൂല്യത്തിന്റെ പേര് പറഞ്ഞ് താരങ്ങളെ ഇരുപക്ഷത്താക്കി സിനിമകളുടെയും മറ്റും പേരില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധമാണെന്ന് പറയാം. പലപ്പോഴും ഇതൊന്നും താരങ്ങള്‍ അറിയുന്ന് പോലുമുണ്ടാവില്ല. ഒന്നിച്ച് സിനിമ റിലീസിനെത്തിയാല്‍ മറ്റെ സിനിമയെ താറടിച്ച് കാണിക്കാനാണ് ആരാധകര്‍ പരസ്പരം ശ്രമിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം.
ഓരോ സിനിമകളും അത്തരത്തില്‍ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലൂടെ ട്രോളന്മാര്‍ വീണ്ടും സജീവമായിരിക്കുകയാണ്. ജനുവരി 26 ന് എത്തിയ സ്ട്രീറ്റ് ലൈറ്റ്‌സും ആദിയും മികച്ച പ്രതികരണമാണ് നല്‍കിയത്. എന്നാല്‍ ലാലേട്ടന്‍ പ്രണവ്- ഫാന്‍സ് മമ്മൂട്ടിയുടെ സിനിമയെ താഴ്ത്തി കെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഇക്കയുടെ ഫാന്‍സ് നേരെ തിരിയുകയും ചെയ്തു എന്നാണ് ട്രോളന്മാര്‍ പറയുന്നത്. നഷ്ടവും ലാഭവും ഇരുകൂട്ടര്‍ക്കും തുല്യം.

കൈയ്യേടെ പൊക്കി
മരിച്ച് കിടന്ന് ഡീഗ്രേഡ് ചെയ്തിട്ടും സ്ട്രീറ്റ് ലൈറ്റ്‌സ് കാണാന്‍ ഇപ്പോഴും നല്ല ആളുണ്ട്. ഇക്കാര്യം അറി് ഫേസ്ബുക്കിലേക്ക് ഒളിഞ്ഞ് കയറാന്‍ ശ്രമിക്കുന്ന ഏട്ടന്റെ ഫാനിലെ കൈയ്യോടെ പെക്കിയപ്പോള്‍.

ഡീഗ്രേഡ് ചെയ്യാന്‍ കാരണമിതാണ്..
സ്ട്രീറ്റ് ലൈറ്റ്‌സിനെ കുത്തി ഇരുന്ന് ഡീഗ്രേഡ് ചെയ്യുന്നതിന് കാരണം തങ്ങളുടെ ഇഷ്ടതാരത്തിന് ഇതുപോലൊരു സിനിമ, അതും സ്‌റ്റൈ്‌ലിഷ് പോലീസ് ഓഫീസര്‍ റോള്‍ ചെയ്യാന്‍ ഈ ജന്മത്ത് പറ്റാത്തത് കൊണ്ടാണ് പോലും.

എന്റെ സിനിമ കാണെടാ..
ഇക്കയുടെ സിനിമ കാണാതെ മറ്റുള്ള സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഫാന്‍സിനോട് ഇക്കയുടെ ഉപദേശം ഇങ്ങനെയാണ്. ഡീഗ്രേഡ് ചെയ്യാന്‍ മാത്രം അറിയുന്ന ഫാന്‍സ് എന്ന് പറയുന്ന വൃത്തിക്കെട്ടവന്മാരെ അതൊക്കെ നിര്‍ത്തി എന്റെ സിനിമ പോയി കാണെടാ.. ബാക്കിയുള്ളവര്‍ എന്തേലും ചെയ്യുന്നതിന് എന്റെ സിനിമ കാണാതിരിക്കുന്നത് എന്തിനാണ്..?

എല്ലാം പറയണം മിസ്റ്റര്‍..
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പുതുമുഖ താരത്തിന്റെ സിനിമ ഇത്രയധികം ഡീഗ്രേഡ് നേരിടുന്നത്. പുതിയ പിള്ളേരെ വരെ ഡീഗ്രേഡ് ചെയ്യാന്‍ മാത്രം തരം താണ ഞരമ്പ് രോഗികളുള്ള ഒരേ ഒരു ഇന്‍ഡസ്ട്രി മോളിവുഡും. എന്നാല്‍ ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമ സ്‌പോണ്‍സര്‍ ചെയ്ത് ഡീഗ്രേഡ് ചെയ്യുന്നത്. പറയുമ്പോള്‍ എല്ലാം പറയണം മിസ്റ്റര്‍.

തുടങ്ങിയത് ഇവരാണ്..
ലാല്‍ ഫാന്‍സ് ഡീഗ്രേഡിങ്ങ് പോസ്റ്റ് ഉണ്ടാക്കി പോസ്റ്റ് സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ചു എന്ന് പോസ്റ്റി. ഈ സമ്പ്രദായം തുടങ്ങിയത് മമ്മൂട്ടി ഫാന്‍സ് തന്നെയാണെന്ന് ലാല്‍ ഫാന്‍സ് തെളിയിക്കുകയായിരുന്നു. ശേഷം സ്‌ക്രീനില്‍.

ഹിറ്റാണ്.. ഹിറ്റാണ്..
പ്രമുഖ ഫാന്‍സ് ആദിയ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാലും ആദി ഹിറ്റ്. ഒടുക്കത്തെ ഡീഗ്രേഡിംഗ്. അപ്പോഴും ആദി ഹിറ്റ് തന്നെ. ശേഷം മരിച്ച് കിടന്ന് ഡീഗ്രേഡ് ചെയ്യുന്നു. എന്നാലും ആദി കുലുക്കമില്ലാതെ ഹിറ്റാവുന്നു.

ലാല്‍ ഫാന്‍സല്ല
നിങ്ങള്‍ കരുതും പോലെ ഡീഗ്രേഡ് പോസ്റ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ച് ഡീഗ്രേഡ ചെയ്യുന്നത് ലാല്‍ ഫാന്‍സ് അല്ല. അതിന് തുടക്കമിട്ടത് തന്നെ മമ്മൂട്ടി ഫാന്‍സ് ആണ്.

കാഞ്ചനമാലയെ തോല്‍പ്പിക്കും.
12 വര്‍ഷമായിട്ട് ഒരു ഇന്‍ഡസ്ട്രി ഹിറ്റിന് വേണ്ടി നമ്മുടെ മെഗാസ്റ്റാര്‍ കാത്തിരുന്നത് പോലെ ഇവിടെ ഒരു കാഞ്ചനമാലയും മൊയ്തീന് വേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല.

കാശുകാരന്‍ ആന്റണി
പണ്ട് ലാലേട്ടന്റെ ഡ്രൈവറായി ആന്റണിയെ നിയമിച്ചു. ശേഷം കാശുകാരന്‍ ആന്റണിയായി മാറി. കുറച്ച് നാളുകള്‍ കൂടെ കഴിഞ്ഞപ്പോള്‍ സംഭവിച്ചത് തള്ളാന്‍ മിടുക്കനായ ആന്റണിയെയാണ്..

ക്യൂ നിന്ന് ടിക്കറ്റ് എടുത്തെ കാണാറുള്ളു..
ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയില്‍ പത്താം സ്ഥാനത്ത് കിടക്കുന്നത് കണ്ട ഇക്ക ഫാന്‍ പറയുന്നതിങ്ങനെ.. അല്ലേലും ഞങ്ങടെ ഇക്കയുടെ പടങ്ങളൊക്കെ ജനങ്ങള്‍ അന്തസ്സായി ക്യൂ നിന്ന് ടിക്കറ്റ് എടുത്തെ കാണാറുള്ളു.

ഇക്കാനെ മാത്രം എടുത്തേനെ...
ലാലേട്ടന്റെ ഫുഡ് ബോള്‍ രംഗം കണ്ടാല്‍ ആ സിനിമയില്‍ നടനായി എടുത്തേനെ.. എന്നാല്‍ അതേ സംവിധായകന്‍ മമ്മൂട്ടിയുടെ ഈ ഫുഡ്‌ബോള്‍ കളി കണ്ടിരുന്നെങ്കില്‍ ഇക്കാനെ മാത്രമെ ടീമില്‍ എടുക്കുയുണ്ടായിരുന്നുള്ളു.

ഉള്ളില്‍ നിന്നും വരണം
തിയറ്ററിലെ സെക്യൂരിറ്റ് പൈസ കൊടുത്ത് പറിപ്പിക്കുന്ന ഏട്ടന്‍ ഫാന്‍സ്. ഉള്ളില്‍ തട്ടി പറയണം. ആര് കേട്ടാലും പറഞ്ഞ് പഠിപ്പിച്ചതാണെന്ന് തോന്നരുത്. ശേഷം മോഹന്‍ലാലിന്റെയും മകന്റെയും പടത്തിന് മാത്രമെ ഇവിടെ തിരക്കുള്ളു. വേറെ ആരുടെ പടത്തിനും തിരക്കല്ല. ബിയോണ്ട് ബോര്‍ഡ് 50 കോടി ഏട്ടന്‍ രാജാവ് ഡാ.. പഠിപ്പിച്ചത് മുഴുവന്‍ പറയാത്തതിനാല്‍ പകുതി കാശേ ഉള്ളു.

അങ്ങനെ ആശ്വസിച്ചോളം..
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് നല്ലൊരു സൂപ്പര്‍ ഹിറ്റ് പോലുമില്ലെന്നും ഫീല്‍ഡ് ഔട്ടിന്റെ വക്കിലാണ് മക്കളെ എന്നും പറയുന്ന ഹേറ്റേഴ്‌സ്. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ നല്ല സിനിമ ലാലേട്ടനെ തേടി വരുമെന്ന് പരഞ്ഞ് ആശ്വസിക്കുന്ന ഫാന്‍സും. ഫക്ഷെ പ്രിയദര്‍ശന്റെ ഒപ്പം ബോക്ല്ബസ്റ്റര്‍ ആണെന്ന കാര്യം മറന്നു.

10 കോടിയോ? ഈസി ആണ്
ആദി അഞ്ച് ദിവസം കൊണ്ട 10 കോടി നേടി. എന്നാല്‍ സ്ട്രീറ്റ് ലൈറ്റ്‌സ് അഞ്ച് ദിവസം കൊണ്ട് 2.7 കോടി മാത്രം. ഒരു രണ്ടാഴ്ച കൂടി സമയം തന്നാല്‍ 10 കോടിയുടെ പകുതി പോലെ നേടി കാണിച്ചു തരാം.

എന്താ ട്രോളാത്തെ?
കുറച്ച് ദിവസമായി മോഹന്‍ലാലിനെ ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലോ? അതിന് കാരണം മലയാള സിനിമയില്‍ നിന്ന് ഫീല്‍ഡ് ഔട്ടായി അവസാനം സ്വന്തം ബിനാമി പേരില്‍ ഡ്രൈവറെ കൊണ്ട് സിനിമ എടുത്തും എല്ലാം ചീറ്റി പോയ ആളെ എന്തിനാണ് ട്രോളുന്നത്.


Click it and Unblock the Notifications











