'ലക്ഷ്മി നക്ഷത്ര പരസ്യമായി വസ്ത്രം മാറിയെന്നൊക്കെ നാളെ യുട്യൂബിൽ വരും'; ചീറ്റിപ്പോയ പ്രാങ്കിനെ കുറിച്ച് താരം!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്.

തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. സ്റ്റാർ മാജിക്കിലൂടെ തലവര മാറിയ അവതാരക കൂടിയാണ് ലക്ഷ്മി നക്ഷ്ത്ര. സിനിമാ-സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് ലക്ഷ്മി നക്ഷ്ത്രയും നേടിയെടുത്തത്.

താരം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വരെ വന്ന് ആരാധകർ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ഓരോ പിറന്നാളിനും ലക്ഷ്മിയെ തേടി ഒട്ടനവധി സമ്മാനങ്ങളാണ് എത്താറുള്ളത്. വിശേഷങ്ങൾ പങ്കിടാൻ ലക്ഷ്മി ആരംഭിച്ച യുട്യൂബ് ചാനലിനും വലിയജന പ്രീതിയാണ്. ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Lakshmi Nakshathra

ജനങ്ങൾക്കിടയിലേക്ക് വേഷം മാറി ചെന്നുള്ള ഒരു പ്രാങ്ക് വീ‍ഡിയോയാണ് ഇത്തവണ ലക്ഷ്മി ചെയ്തിരിക്കുന്നത്. സ്വന്തം നാടായ കുറുക്കഞ്ചേരിയിൽ നിന്നും വിട്ട് തൃശൂർ ടൗണിലേക്ക് എത്തിയാണ് പ്രാങ്ക് വീഡിയോ ലക്ഷ്മി ഷൂട്ട് ചെയ്തിരിക്കുന്നത്. സഹായത്തിന് അമ്മയും സഹോദരനുമെല്ലാം ഉണ്ടായിരുന്നു. പ്രാങ്ക് ആയതിനാൽ ക്യാമറ കണ്ടാൽ ആളുകൾ തിരിച്ചറിയും എന്നതുകൊണ്ട് തന്നെ മൊബൈലിലാണ് പുതിയ വീഡിയോ മുഴുവൻ‌ ലക്ഷ്മിയും സംഘവും ഷൂട്ട് ചെയ്തത്.

ഇന്നത്തെ വീഡിയോ ഒരു ഭാ​ഗ്യ പരീക്ഷണമാണ്. അടി, ഇടി, ഒടിവ്, ചതവ്, മാനഹാനി എന്നിവയെല്ലാം എനിക്ക് ഇന്ന് സംഭവിക്കാം... പക്ഷെ ഞാൻ റിസ്ക് എടുക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ഇന്നൊരു ആൾമാറാട്ടമാണ് ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ ആരംഭിച്ചത്. ഞാൻ അല്ലാത്ത ഞാനായി ലുക്കുമാറ്റി ആളുകൾക്കിടയിലേക്ക് ഇറങ്ങാൻ പോവുകയാണെന്നും ലക്ഷ്മി പറഞ്ഞു.

പർദയും ബുർക്കയും ധരിച്ച് മുഖവും ശരീരവും പൂർണമായും മറച്ചാണ് പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി ലക്ഷ്മി തയ്യാറായത്. പബ്ലിക്കായി വാഹനത്തിന് സമീപം നിന്ന് ലക്ഷ്മി നക്ഷത്ര വസ്ത്രം മാറിയെന്ന് പർദ ധരിക്കുന്ന വീഡിയോ പുറത്ത് വന്നാൽ യുട്യൂബിൽ വാർത്ത വരുമെന്നും തമാശ കലർത്തി ലക്ഷ്മി നക്ഷത്ര പറഞ്ഞു.

Lakshmi Nakshathra

കയ്യിൽ ഒരു വലിയ‍ ഡ്രീം കേക്കും ലക്ഷ്മി കരുതിയിരുന്നു. തന്റെ ശബ്ദം തിരിച്ചറിയുന്നവർക്ക് കൊടുക്കാൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ, മുതിർന്നവർ, വിദ്യാർത്ഥികൾ തുടങ്ങി ഒരുവിധം എല്ലാവിഭാ​ഗക്കാരോടും ലക്ഷ്മി സംസാരിച്ചു. പലരും തുടക്കത്തിൽ തന്നെ ലക്ഷ്മിയുടെ ശബ്​ദം തിരിച്ചറിഞ്ഞു. ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും തറപ്പിച്ച് പറയാൻ മടി കാണിച്ചു.

ബുർക്ക ഉയർത്തി താൻ ലക്ഷ്മി നക്ഷത്രയാണെന്ന് താരം പറഞ്ഞപ്പോൾ ഭൂരിഭാ​ഗം ആളുകളും വിശ്വസിക്കാൻ കഴിയാതെ നോക്കി നിൽക്കുകയും സ്നേ​ഹം പ്രകടിപ്പിക്കുകയുമായിരുന്നു. മഴ ശക്തമായി പെയ്തതോടെ ലക്ഷ്മി കൂടുതൽ ആളുകളിലേക്ക് പോകാതെ വീഡിയോ അവസാനിപ്പിച്ചു.

പലരും തന്നെ ആദ്യം തന്നെ കണ്ടുപിടിച്ചുവെന്നും അതുകൊണ്ട് പ്രാങ്ക് ചീറ്റിയെന്നും ലക്ഷ്മി പറഞ്ഞു. ഞാൻ ഭയങ്കര ഹാപ്പിയാണ്. കാരണം ബുർക്ക ധരിച്ച് ചെന്നിട്ട് പോലും ചിലർ കണ്ണ് കണ്ട് മനസിലാക്കി തുടക്കത്തിൽ തന്നെ ലക്ഷ്മി നക്ഷത്രയല്ലേയെന്ന് ചോദിച്ചു. അതിൽ എനിക്ക് ഭയങ്കരം സന്തോഷം തോന്നിയെന്നാണ് വീഡിയോ അവസാനിപ്പിച്ചപ്പോൾ താരം പറഞ്ഞത്.

വീഡിയോ വൈറലായതോടെ നിരവധി പേർ രസകരമായ കമന്റുകളുമായി എത്തി. ലക്ഷകണക്കിന് ആൾക്കാരുടെ ഇടയിൽ ചെന്നാലും ചിന്നുവിന്റെ ശബ്ദം തൊണ്ണൂറ്റി ഒമ്പത് ശതമാനം മലയാളികൾക്കും തിരിച്ചറിയാൻ കഴിയുമെന്നായിരുന്നു ഒരു കമന്റ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X