'അവരൊക്കെയുള്ളതുകൊണ്ട് ഹറാമാണെന്ന് പറഞ്ഞ് അകത്ത് കയറിയില്ല'; ആരാധകനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര പറഞ്ഞത്!

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് ഠമാർ പഠാറിന്റെ ഭാ​ഗമായ ശേഷമാണ്.

ഇന്ന് സ്റ്റാർ മാജിക്ക് ഷോയുടെ മുഖമാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയെ മാറ്റി മറ്റൊരു അവതാരകയെ ആ സ്ഥാനത്ത് കൊണ്ടുവരുന്ന കാര്യം പ്രേ​ക്ഷകർക്ക് പോലും ചിന്തിക്കാൻ കഴിയില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ലക്ഷ്മിക്ക് നിരവധി ആരാധകരുണ്ട്.

ചില ആരാധകർ കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിക്കുമ്പോൾ വീട്ടിൽ പോയി കണ്ട് അവർക്കൊപ്പം സമയം ചിലവഴിക്കാനും ലക്ഷ്മി നക്ഷത്ര ശ്രമിക്കാറുണ്ട്. ‌പിറന്നാളിനും വിശേഷ ദിവസങ്ങളിലുമെല്ലാം ഒട്ടനവധി സമ്മാനങ്ങളാണ് ആരാധകരുടെ വക ലക്ഷ്മിക്ക് ലഭിക്കാറുള്ളത്.

അവരൊക്കെയുള്ളതുകൊണ്ട് ഹറാമാണെന്ന് പറഞ്ഞ് അകത്ത് കയറിയില്ല

നിരവധി ഫാൻ ​ഗ്രൂപ്പുകളും ലക്ഷ്മി ‌നക്ഷത്രയ്ക്ക് സോഷ്യൽമീഡിയയിലുണ്ട്. ഇപ്പോഴിത തന്നെ കാണാനെത്തിയ ഒരു ആരാധകനെ കുറിച്ച് ലക്ഷ്മി വിവരിച്ച വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പുതുവര്‍ഷത്തിലാണ് ആരാധകനിൽ നിന്നും അപ്രതീക്ഷിത സമ്മാനം ലക്ഷ്മിക്ക് ലഭിച്ചത്.

ആ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അമീൻ എന്നൊരു ആരാധകനാണ് ലക്ഷ്മിയെ കാണാൻ എത്തിയത്. 'വീട് കണ്ടല്ലോ... കോഴിക്കോട് നിന്ന് ഒരാള്‍ കാണാന്‍ വേണ്ടി വന്നിരിക്കുകയാണ്. വീടിന്റെ മിനിയേച്ചര്‍ വേര്‍ഷനൊക്കെ ചെയ്താണ് അമീന്‍ വന്നിട്ടുള്ളത്.'

ആരാധകനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര പറഞ്ഞത്

'അകത്ത് പാപ്പുവും പൂപ്പിയുമൊക്കെ ഉള്ളതുകൊണ്ട് ഹറാമാണെന്ന് പറഞ്ഞു. അമീൻ അകത്ത് കേറിയില്ല. അതാണ് വീഡിയോ പുറത്ത് നിന്നും ഷൂട്ട് ചെയ്യുന്നത്. ഒരു വര്‍ഷമെടുത്താണ് ഇത് ചെയ്തിട്ടുള്ളത്.'

'വണ്ടി മാറിയത് മാത്രം അറിഞ്ഞില്ല. ഫോട്ടോ കണ്ടാണ് ഇത് ചെയ്തത്. വീടിന്റെ പോര്‍ച്ചും ടെറസുമൊക്കെ അതേപോലെ ചെയ്തിരിക്കുകയാണ്. ഭയങ്കര രസമായിട്ടാണ് ഇത് ചെയ്തിട്ടുള്ളതെന്നുമായിരുന്നു' ആരാധകന്റെ കരവിരുതിനെ പുകഴ്ത്തി ലക്ഷ്മി പറഞ്ഞത്.

വണ്ടി മാറിയത് മാത്രം അറിഞ്ഞില്ല

ലക്ഷ്മിയുടേയും ആരാധകന്റേയും പുതിയ വീഡിയോ ശ്രദ്ധനേടിയതോടെ സ്റ്റാർ മാജിക്ക് താരങ്ങളായ ബിനീഷ് ബാസ്റ്റിൻ, ഷിയാസ് കരീം തുടങ്ങിയവരെല്ലാം ലക്ഷ്മിയുടെ വീടിന്റെ മിനിയേച്ചർ തയ്യാറാക്കിയ കലാകാരനെ അനുമോദിച്ചു.

അതേസമയം നായകളെ ഹറാമാണെന്ന് ആരാധകൻ പറഞ്ഞതിനെ ചൊല്ലിയും കമന്റുകളും ചർച്ചയും ലക്ഷ്മിയുടെ പുതിയ വീഡിയോയ്ക്ക് താഴെ നടക്കുന്നുണ്ട്. മനുഷ്യരേക്കാൾ ബെറ്ററാണ് പട്ടികൾ എന്നാണ് ഒരാൾ വിമർശിച്ച് കുറിച്ചത്.

ലക്ഷ്മിയുടേയും ആരാധകന്റേയും പുതിയ വീഡിയോ

'അതെന്താണ് അങ്ങനെ പറയുന്നത്.... അത് അയാളുടെ വിശ്വാസം... ലക്ഷ്മി അതിനെ മാനിച്ചു. ആ മര്യാദ കാണിക്കണം. അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കണമെന്നായിരുന്നു' ആ കമന്റിന് വന്ന മറുപടി. ചിലർ ലക്ഷ്മി കഴിഞ്ഞ ദിവസം നായക്കുട്ടിയുടെ ​ഗർഭം തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിച്ചതിനേയും വിമർശിച്ചു.

ഇത്രയും സ്നേഹമുള്ള ആളുകളെയല്ലേ നീ കഴിഞ്ഞ ദിവസം ഊള വ്ലോ​ഗ് ചെയ്ത് പറ്റിച്ചത് എന്നായിരുന്നു ലക്ഷ്മിയെ വിമർശിച്ച് ഒരാൾ കുറിച്ചത്.

നായക്കുട്ടിയുടെ ​ഗർഭം തെറ്റിദ്ധരിപ്പിച്ചു

അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഷീ ഈസ് പ്ര​ഗ്നന്റ് എന്ന് ടൈറ്റിലും നൽ‌കിയാണ് തന്റെ നായക്കുട്ടി ​ഗർഭിണിയാണെന്ന വിവരം തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി ആരാധകരെ അറിയിച്ചത്. ആളുകളെ വളരെ തരംതാണ തരത്തിൽ ലക്ഷ്മി പറ്റിച്ചുവെന്നും ചിലർ വിമർശിച്ചിരുന്നു.

വീട്ടിലേക്ക് ഒരു കുഞ്ഞുവാവ വരാന്‍ പോവുകയാണെന്ന് പറഞ്ഞ ലക്ഷ്മി അവസാന നിമിഷമാണ് വീട്ടിലെ നായക്കുട്ടി പാപ്പുവാണ് ഗര്‍ഭിണിയെന്ന് പറഞ്ഞത്. പവിത്രത്തിലേത് പോലെയാണെന്നൊക്കെ പറഞ്ഞപ്പോള്‍ ആളുകളെല്ലാം കണ്‍ഫ്യൂഷനിലായിരുന്നു. ക്ഷണനേരം കൊണ്ട് വൈറലാവുകയും ചെയ്തു വീഡിയോ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X