'ഞാന്‍ ഒറ്റയ്ക്കാണ് വരുന്നത്..., എന്റെ ഷുഗര്‍ വരുന്നില്ല, ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു'; അഭിയുടെ വീഡിയോ!
സ്റ്റാർമാജിക്ക് റിയാലിറ്റിഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭി മുരളി. മോഡലിങ്, നൃത്തം, കളരി, അഭിനയം, ബോക്സിങ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അഭി കുറച്ചുകാലമായി ഷോയിൽ എത്താറുണ്ടായിരുന്നില്ല.
അടുത്തിടെയാണ് താരത്തിന്റെ വിവാഹ വാർത്ത വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. വിദേശ പൗരനായ ദയാനെയാണ് അഭി വിവാഹം ചെയ്തത്. കുറച്ച് നാളുകൾ ഇരുവരും പ്രണയിച്ച് നടന്നശേഷമാണ് വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. കളരിപയറ്റ് വഴിയാണ് അഭിയും ദയാനും പ്രണയത്തിലായത്.
വിവാഹശേഷം ഭർത്താവ് ദയാനൊപ്പം മെസഡോണിയയിൽ താമസമാക്കിയിരുന്നു അഭി. ഇപ്പോഴിതാ ഭർത്താവ് ദയാനില്ലാതെ തിരികെ കേരളത്തിലേക്ക് മടങ്ങി വരുന്നതിന്റെ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് അഭി മുരളി. ദോശ ഈസ് ബിസി വിത്ത് ചട്നി എന്ന യുട്യൂബ് ചാനൽ വഴി വിവാഹശേഷം വിശേഷങ്ങളെല്ലാം അഭി പങ്കിടാറുണ്ടായിരുന്നു.

അത്തരത്തിലാണ് പുതിയ വീഡിയോ അഭി പങ്കിട്ടിരിക്കുന്നത്. അഭിയുടെ ഭർത്താവ് ദയാൻ ആരാധകർക്ക് ഇടയിൽ ഷുഗർ എന്ന പേരിലാണ് കൂടുതൽ സുപരിചിതൻ. ഷുഗറില്ലാതെ ഇന്ത്യയിലേക്ക് ഒരു യാത്ര എന്ന് പറഞ്ഞാണ് പുതിയ വീഡിയോ അഭി മുരളി പങ്കിട്ടിരിക്കുന്നത്. എയർപോട്ട് വരെ ദയാനും സഹോദരിയും അഭിയെ യാത്രയാക്കാൻ വന്നിരുന്നു.
'ഞാന്‍ ഒറ്റയ്ക്കാണ് നാട്ടിലേക്ക് വരുന്നത്. എന്റെ ഷുഗര്‍ ചേട്ടന്‍ വരുന്നില്ല. ഒന്നിച്ചല്ലാതെ വരേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ആള്‍ക്ക് ഇവിടെ കുറച്ച് പരിപാടികളുണ്ട്. എനിക്ക് ഇവിടെ പെര്‍മനന്റ് വിസയായിട്ടില്ല. കുറച്ചുകാലം നിന്നാലെ അത് ശരിയാവുകയുള്ളൂ.'
'അതൊന്നും ഇപ്പോള്‍ നോക്കുന്നില്ലെന്നും അഭി വീഡിയോയിൽ വിശദീകരിച്ചു. ഇത്രയും ദിവസം ഞങ്ങളൊന്നിച്ചായിരുന്നല്ലോ നാട്ടിലെല്ലാവരും എന്നെ കാത്തിരിക്കുകയാണ്. ഇനി നാട്ടിലെ വിശേഷങ്ങളെല്ലാം കാണിക്കാം. നാട്ടില്‍ വന്ന് വിസയ്ക്ക് വീണ്ടും അപ്ലൈ ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇനിയുള്ള കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം ഒരുപാട് കൂടാതിരിക്കട്ടെ.'
'ഷുഗര്‍ ചേട്ടനെ ഇനി വീഡിയോ കോളിലായിരിക്കും കാണിക്കുന്നത്. ഞാന്‍ തനിച്ച് പോവേണ്ടി വന്നതില്‍ ആള്‍ക്കും സങ്കടമാണ്. മെസഡോണിയായിലായിരുന്നല്ലോ ഞങ്ങള്‍ കൂടുതലും ഒന്നിച്ച് നിന്നത്. ഷുഗറിന് കുറേ ജോലികളൊക്കെ ചെയ്യാനുണ്ട്. ഇനി വിസയൊക്കെ കിട്ടി വരട്ടെ.'

'രണ്ടുപേരും സമാനമായ അവസ്ഥയിലാണ്. പൊതുവെ യാത്രകളിലെല്ലാം ഞാന്‍ എക്‌സൈറ്റഡായിരിക്കാറുണ്ട്. ഷുഗറില്ലാത്തതിന്റെ സങ്കടമുണ്ടായിരുന്നുവെന്നും', അഭി പറയുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ദയാൻ ഇല്ലാതെ അഭി ഒറ്റയ്ക്ക് നാട്ടിലേക്ക് പോകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്.
ഷുഗർ ഇല്ലാതെ എന്തോ സങ്കടം തോന്നുന്നു, ഷുഗർ ഇല്ലാതെ മോളെ കണ്ടപ്പോൾ സങ്കടമായി. എത്രയും പെട്ടെന്ന് ഷുഗർ വരാനും നിങ്ങൾക്ക് കൂടെ ഇരിക്കാനും സാധിക്കട്ടെ എന്നെല്ലാമാണ് ഏറെയും പേർ കമന്റ് ചെയ്തിരിക്കുന്നത്.
ഒരു ഫോറിനറെ വിവാഹം കഴിക്കണമെന്ന അഭിയുടെ വലിയ ആഗ്രഹം ആയിരുന്നു ദയാനുമായുള്ള വിവാഹത്തിലൂടെ സഫലമായത്. 'ഒരിക്കൽ ദയാനും സഹോദരിയും കൂടി കളരിയിൽ വന്നു. സാധാരണ ദമ്പതികളാണ് ചികിത്സയ്ക്കായി കളരിയിൽ വരിക. ഇവർ വന്നപ്പോൾ അതിശയമായി. ആദ്യത്തെ നോട്ടത്തിൽ തന്നെ പുള്ളിയെ എനിക്ക് ഇഷ്ടം ആയി.'
'ദയാനെ പരിചയപ്പെട്ടപ്പോൾ തന്നെ വീട്ടിൽ പറഞ്ഞിരുന്നു. ആദ്യം വീട്ടിൽ ടെൻഷൻ ആയെങ്കിലും പിന്നീട് ദയാനും സഹോദരിയും വീട്ടിലേക്ക് വന്ന് സംസാരിച്ചതോടെ വീട്ടുകാരുടെ ടെൻഷൻ മാറി', എന്നുമാണ് പ്രണയകഥ വിവരിച്ച് മുമ്പൊരിക്കൽ അഭി മുരളി പറഞ്ഞത്.


Click it and Unblock the Notifications