'സോ മച്ച് സ്നേഹം ഇൻ വൺ പിക്ചർ'; വിവാഹം നാളെ..., മെഹന്ദി... ബ്രൈഡൽ ഷവർ ചിത്രങ്ങൾ പങ്കുവെച്ച് അഭിരാമി!
സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭിരാമി നർത്തകിയും കളരി അഭ്യാസിയും ബോക്‌സറുമെല്ലാമാണ്.
കേരളത്തിന്റെ തനത് ആയോധന കലാരൂപമായ കളരിപ്പയറ്റിന്റെ ചുവടുകളും നൃത്തത്തിന്റെ മാസ്മരികതയും ഒന്നിച്ച് വേദിയിൽ എത്തിച്ചാണ് അഭിരാമി മുരളി താരമായത്. പിന്നീട് വേദിയിൽ നിന്നും ഒരിടവേളയെടുത്ത അഭിരാമി ഇപ്പോഴിതാ വിവാഹിതയാകാൻ ഒരുങ്ങുകയാണ്.
അഭിരാമിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവിൽ അഭി കളരി അഭ്യസിക്കുന്ന ഇടത്ത് ചികിത്സയ്ക്ക് വന്ന യൂറോപ്പുകാരനെ വരനാക്കിയിരിക്കുകയാണ് ഇപ്പോൾ.
രസകരമായ ഈ പ്രണയകഥ സ്റ്റാർ മാജിക്കിൽ വരനൊപ്പം എത്തിയപ്പോൾ അഭിരാമി പങ്കുവെച്ചിരുന്നു. ഡയാൻ എന്നാണ് അഭിയുടെ വരന്റെ പേര്. യൂറോപ്പിലെ മസഡോണിയയിലാണ് ജീവിക്കുന്നത്. വിവാഹം തന്റെ സ്വന്തം നാടായ കോഴിക്കോട് ആഘോഷമായാണ് അഭിരാമി സംഘടിപ്പിച്ചിരിക്കുന്നത്.

നാളെയാണ് വിവാഹം. പക്ഷെ ഒരാഴ്ചയായി ആഘോഷം നടക്കുകയാണ്. ബ്രൈഡൽ ഷവർ, മെഹന്ദി എന്നിവയെല്ലാം വളരെ ആഘോഷമായാണ് സംഘടിപ്പിച്ചു. അഭിരാമിയുടെ വിദേശിയായ വരൻ ഡയാന്റെ ബന്ധുക്കളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയിട്ടുണ്ട്.
മകൾ വിദേശിയെ വിവാഹം കഴിക്കുന്നതിൽ സന്തോഷമെയുള്ളുവെന്നും വരന്റെ സ്വഭാവത്തിനാണ് പ്രാധാന്യം നൽകുന്നതും പരിഗണിക്കുന്നതും മറ്റൊന്നും വിഷയമാക്കുന്നില്ലെന്നാണ് അഭിരാമിയുടെ മാതാപിതാക്കൾ പറഞ്ഞത്.

'ഒരിക്കൽ ഡിയാനും സഹോദരിയും കൂടി എന്റെ കളരിയിൽ വന്നു. സാധാരണ ദമ്പതികളാണ് ചികിത്സയ്ക്കായി കളരിയിൽ വരിക. ഇവർ വന്നപ്പോൾ അതിശയമായി. ആദ്യത്തെ നോട്ടത്തിൽ തന്നെ പുള്ളിയോട് എനിക്ക് ഇഷ്ടം തോന്നി. ഒരിക്കൽ കളരി ഡോക്യൂമെന്ററി ഷൂട്ട് ചെയ്യാൻ പോയപ്പോൾ അവിടെ അഞ്ചാറ് പേരെ ഡിയാൻ ഉറുമി കൊണ്ട് വീശിയടിക്കുന്നത് ഞാൻ കണ്ടു.'
'പിന്നെ ഞങ്ങൾ തമ്മിൽ മിണ്ടി തുടങ്ങിയപ്പോൾ എന്നെ കൂടി മാസിഡോണിയയ്ക്ക് കൊണ്ട് പോകാമോയെന്ന് ചോദിച്ചു. അപ്പോൾ ടൂറിസ്റ്റായി കൊണ്ട് പോകാമോ എന്നാണ് ചോദിച്ചത് എന്നാണ് ഡിയാൻ കരുതിയത്.'

'ഡയാൻ വന്ന ശേഷം കളരിയിൽ പോകാത്ത ഞാൻ എന്നും കളരിയിൽ പിന്നെ പോകാൻ തുടങ്ങി. പ്രൊഫൈൽ അറിയാം എങ്കിലും എങ്ങനെ മെസേജ് ചെയ്യും എന്ന് കരുതി ഒരു ചിത്രം ടാഗ് ചെയ്തു. പിന്നീട് വാട്സാപ്പിലേക്ക് ബന്ധം വളർന്നു. ആള് കളരി കളിക്കും എന്ന് അറിയില്ലായിരുന്നു.'
'അങ്ങനെയാണ് ഞാൻ വീണു പോയത്. ഡിയാനെ പരിചയപ്പെട്ടപ്പോൾ തന്നെ വീട്ടിൽ പറഞ്ഞിരുന്നു. ആദ്യം വീട്ടിൽ ടെൻഷൻ ആയെങ്കിലും പിന്നീട് ഡിയാനും സഹോദരിയും വീട്ടിലേക്ക് വന്നു. അഭിയും തന്റെ കൂടെ വരികയാണ് എന്നും അറിയിച്ചു.'

'ഇപ്പോൾ തങ്ങൾ ഇരുവരും വിവാഹിതരായെങ്കിലും കേരളത്തിൽ വെച്ച് എല്ലാവരെയും അറിയിച്ചുകൊണ്ട് ഒരു ഫങ്ഷനും നടത്തും' എന്നാണ് സ്റ്റാർ മാജിക്കിൽ അതിഥിയായി വന്നപ്പോൾ അഭിരാമി പറഞ്ഞത്.
ഭർത്താവിനെ നല്ല മനോഹരമായി മലയാളം പഠിപ്പിച്ചിട്ടുണ്ട് അഭിരാമി മുരളി. അമ്മാ ഒരു ദോശ വേണം.., ചമ്മന്തി വേണം, പുട്ട് എനിക്ക് ഇഷ്ടമാണ് എന്നൊക്കെ ഡയാൻ പറയുന്ന വീഡിയോ കുറച്ച് ദിവസം മുമ്പ് അഭിരാമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ഡയാന്റെ മസഡോണിയ കാണാനും വീട്ടുകാരെ പരിചയപ്പെടാനും അഭിരാമി ഏറെനാൾ അവിടെയായിരുന്നു. അവിടെ വെച്ച് പ്രണയാർദ്രമായ രീതിയിൽ ഡയാൻ പ്രപ്പോസ് ചെയ്ത് മോതിരം അണിയിച്ച വീഡിയോയും അഭിരാമി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
നാളെ വിവാഹിതയാകാൻ പോകുന്ന അഭിരാമിക്ക് നിരവധി പേരാണ് ആശംസകൾ നേരുന്നത്.


Click it and Unblock the Notifications