അനുമോള്‍ വിവാഹിതയാവുകയാണോ? പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞ് താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് അനുമോള്‍. സ്റ്റാര്‍ മാജികിലെ സ്ഥിരം സാന്നിധ്യമാണ് താരം. അനു വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഈ വിശേഷം വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി താരമെത്തിയത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഫേസ്ബുക്ക് ലൈവിലൂടെയുമായാണ് താരം വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.

എനിക്ക് കല്യാണം ഉണ്ടാകാൻ എന്റെ വീട്ടുകാർക്ക് അറിയാം. അതിനു ഇതുപോലുള്ള ഫേക്ക് ന്യൂസ്‌ ഇട്ട് നിങ്ങളുടെ ചാനലിന്റെ അല്ലെങ്കിൽ പേജിന്റെ followers അല്ലെങ്കിൽ കൂടുതൽ viewers ഉണ്ടാകുമ്പോൾ എനിക്ക് മാത്രം അല്ല എന്റെ കൂടെ നിൽക്കുന്ന ആ വ്യക്തിക്ക് കൂടി ഒരു ജീവിതം ഉണ്ട് അത് കൂടി ആലോചിക്കണമെന്ന് അനു പറയുന്നു.

തലക്കെട്ട്

തലക്കെട്ട്

തിരക്കുള്ള ജീവിതത്തിൽ എനിക്ക് ഇപ്പോ പ്രണയിക്കാനും കല്യാണം കഴിക്കാനും ഒന്നും സമയം ഇപ്പോൾ ഇല്ല. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാം മാമന്റെ മകളെയും ഞാൻ പത്രസമ്മേളനം മുഖന്തരം ഞാൻ അറിയുക്കുന്നതായിരിക്കുമെന്നായിരുന്നു അനു പറഞ്ഞത്.'ഇതെപ്പോ.ഞാനറിഞ്ഞില്ലല്ലോയെന്നായിരുന്നു താരം ചോദിച്ചത്.

 കല്യാണമില്ല

കല്യാണമില്ല

എനിക്ക് കല്യാണവുമായിട്ടില്ല, ഞാൻ പ്രണയത്തിലുമല്ല. അത്തരത്തിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും നൂറ്റമ്പതു ശതമാനം വ്യാജമാണ്. ആരോ വെറുതെ സങ്കൽപ്പിച്ച് സൃഷ്ടിച്ചെടുത്തതാണ്. എന്റെ കല്യാണമായാൽ ഞാൻ നേരിട്ട് അത് എല്ലാവരെയും അറിയുന്നതാണ്. തൽക്കാലം അഭിനയത്തില്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. മറ്റൊന്നിനും സമയമില്ല.

സഹോദര തുല്യരാണ്

സഹോദര തുല്യരാണ്

അവൻ എന്റെ ഒപ്പം പഠിച്ചതാണ്. ഫോട്ടോഗ്രാഫറാണ്. എന്റെ ഫോട്ടോസൊക്കെ അവൻ എടുത്തുതരും. നല്ല സുഹൃത്തുക്കളുമാണ് ഞങ്ങൾ. സഹോദര തുല്യരാണ്. അവനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഒന്നോ രണ്ടോ വർഷം മുമ്പ് ‍ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കുത്തിപ്പൊക്കിയാണ് ഇപ്പോൾ ഈ നുണ പ്രചരിപ്പിക്കുന്നത്.

നേരത്തെയും

നേരത്തെയും

നേരത്തെയും എന്നെക്കുറിച്ച് ഇത്തരത്തിൽ പല കള്ളക്കഥകളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ഒരു ഫോട്ടോയിൽ എന്റെ സീമന്തരേഖയിൽ സിന്ദൂരമൊക്കെ വരച്ച് ചേർത്ത് ഒരു വിഡിയോ ഇറക്കി ചിലർ വൈറൽ ആക്കിയിരുന്നു. അതൊന്നും ഞാൻ പരിഗണിക്കാറേയില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. മറ്റൊരു ചെറുപ്പക്കാരനെയും ബാധിക്കുന്ന പ്രശ്നമാണ്. അവന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും. ദയവായി വെറുതേ വിടൂയെന്നും താരം പറയുന്നു.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X