എന്റെ അഭിനയം കണ്ട് പൃഥിരാജ് പറഞ്ഞത്; മല്ലികാമ്മയോട് സംസാരിക്കാൻ ഇപ്പോഴും പേടിയാണ്; അനുമോൾ

സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെ ജനപ്രിയ താരമായി മാറിയ നടിയാണ് അനുമോൾ. ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചതും അനുമോൾക്കാണ്. നിഷ്കളങ്കമായ സംസാരമുള്ള അനുമോൾക്ക് ഷോയിൽ മറ്റാരേക്കാളും തിളങ്ങാനും സാധിച്ചു. സ്കിറ്റുകളിലും മത്സരങ്ങളിലും മികച്ച പ്രകടനമാണ് അനുമോൾ കാഴ്ച വെക്കാറ്. മിക്കപ്പോഴും ഷോയിൽ നിന്നുള്ള അനുമോളുടെ വീഡിയോ വൈറലാവാറുണ്ട്.

അനുജത്തി എന്ന സീരിയലിലൂടെ ആണ് നടി മിനി സ്ക്രീനിലേക്ക് എത്തുന്നത്

വർഷങ്ങളായി മലയാളം മിനിസ്ക്രീൻ രം​ഗത്ത് സജീവ സാന്നിധ്യം ആണ് അനുമോൾ. മഴവിൽ മനോരമയിലെ അനുജത്തി എന്ന സീരിയലിലൂടെ ആണ് നടി മിനി സ്ക്രീനിലേക്ക് എത്തുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ടമാർ പടാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയും ആണ് അനുമോൾ ഇന്നത്തെ ജനപ്രീതിയിലേക്ക് എത്തുന്നത്.

പ്രയാ​ഗ മാർട്ടിൻ, കാവ്യ മാധവൻ തുടങ്ങിയവരുമായും അനു മോൾക്ക് സാമ്യമുണ്ടെന്ന് പറയുന്ന ആരാധകരും ഉണ്ട്.

മല്ലിക സുകുമാരനും ഇതിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്

ഇപ്പോഴിതാ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ പറ്റി സംസാരിച്ചിരിക്കുകയാണ് അനുമോൾ, ഫ്ലവേഴ്സ് ടിവിയിലെ തന്നെ സു സൂ എന്ന സീരിയലിലും അനുമോൾ അഭിനയിക്കുന്നുണ്ട്.

മല്ലിക സുകുമാരനും ഇതിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ‌ഇതേപറ്റിയും അനുമോൾ സംസാരിച്ചു. മല്ലിക സുകുമാരിയെ പോലെ വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാനായത് ഭാ​ഗ്യമാണെന്ന് അനുമോൾ പറയുന്നു.

എനിക്ക് ഇപ്പോഴും സംസാരിക്കാൻ പേടി ആണ്

'സുരഭി സുഹാസിനിയിൽ മല്ലികാമ്മയോടൊപ്പം അഭിനയിക്കാൻ പറ്റിയത് തന്നെ വലിയ ഭാ​ഗ്യം ആണ്. നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. മല്ലികാമ്മയോടാപ്പം നല്ല അനുഭവങ്ങളാണ്. എനിക്ക് ഭയങ്കര പേടി ആയിരുന്നു'

'പക്ഷെ ആ സെറ്റിൽ ഏറ്റവും നല്ല വൈബുള്ള ആൾ മല്ലികാമ്മയാണ്. എനിക്ക് ഇപ്പോഴും സംസാരിക്കാൻ പേടി ആണ്. മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല. ബാക്കി എല്ലാവരോടും തമാശ പറയും'

ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിച്ചത് ഞാനായിരുന്നു

'അടുത്തിടെ പൃഥിരാജ് തിരുവനന്തപുരത്ത് വന്നപ്പോൾ മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ട് മൂന്ന് പേരെയാെക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞു. പക്ഷെ അന്ന് ഞാൻ തിരുവനന്തപുരത്തില്ലായിരുന്നു. ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിച്ചത് ഞാനായിരുന്നു. ഇനി വരുമ്പോൾ ഉറപ്പായും വിളിക്കാമെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രോ​ഗ്രാം രാജുവേട്ടൻ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞിരുന്നു. എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെന്നും പറഞ്ഞു. ഭയങ്കര സന്തോഷം ആയി,' അനുമോൾ പറഞ്ഞു.

സോഷ്യൽ മീഡിയയിലും വലിയ ആരാധക വൃന്ദം അനുമോൾക്കുണ്ട്

തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അത്തരം പ്രചരണങ്ങൾ തെറ്റാണെന്നും അനുമോൾ പറഞ്ഞു. 'കല്യാണ ആലോചനകൾ വരുന്നുണ്ട്. ഇപ്പോൾ എല്ലാവരും ലൗ മാര്യേജ് ആണല്ലോ. ഇപ്പോൾ എന്നെ ആരും ലൗ ചെയ്യുന്നില്ല. എവിടെ ചെന്നാലും എന്നെ അനിയത്തി ആയാണ് കാണുന്നത്. എന്താണെന്നറിയില്ല, ചിലപ്പോൾ ആർട്ടിസ്റ്റ് ആയതിന്റെ പേടി ആയിരിക്കും'

എനിക്ക് കല്യാണം ആയാൽ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്നും നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും വലിയ ആരാധക വൃന്ദം അനുമോൾക്കുണ്ട്. എട്ട് വർഷത്തോളമായി സീരിയൽ രം​ഗത്തുള്ള തനിക്ക് ടെലിവിഷൻ ഷോയിൽ നിന്നുമാണ് കൂടുതൽ ജനപ്രീതി ലഭിച്ചതെന്നും അനുമോൾ പറഞ്ഞിരുന്നു.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X