'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി

സ്റ്റാര്‍ മാജിക്കിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ പോലുളള സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയില്‍ ബിബിന്‍ ജോര്‍ജ്ജിന്റെ സഹോദരിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. തുടര്‍ന്ന് സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷമാണ് നടിയെ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞത്. ജനപ്രിയ ഷോയുടെ മിക്ക എപ്പിസോഡുകളിലും ശ്രീവിദ്യയും എത്താറുണ്ട്. അടുത്തിടെ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു.

കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്‌ക്കളങ്കമായ സംസാരശൈലിയിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. മോഡലിങ്ങ് രംഗത്തും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകര്‍ക്കായി പങ്കുവെക്കുകയാണ് താരം.

പുതിയ വിശേഷം

തന്റെ വീട്ടിലെ പുത്തന്‍വിശേഷത്തെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ ശ്രീവിദ്യ. സഹോദരന്‍ ശ്രീകാന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. രണ്ട് ദിവസം മുന്‍പ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മാലാഖ വന്നു എന്നാണ് ശ്രീവിദ്യ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ശ്രീവിദ്യയുടെ പോസ്റ്റിന് താഴെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ചുവപ്പുനിറത്തിലുള്ള പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും സാരിയ്ക്ക് ചേരുന്ന ആഭരണങ്ങളുമാണ് ശ്രീവിദ്യ ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

നവവധുവായി

മാസങ്ങള്‍ക്ക് മുന്‍പ് ശ്രീവിദ്യ നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നടി തന്നെയായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നായികയായി എത്തുന്ന വെബ് സീരീസിന് വേണ്ടിയായിരുന്നു താരം വധുവായി അണിഞ്ഞൊരുങ്ങിയത്.

ജീവ ആയിരുന്നു ഈ വെബ് സീരീസില്‍ ശ്രീവിദ്യയ്‌ക്കൊപ്പം അഭിനയിച്ചത്. ബാലാമണി എന്ന ശ്രീവിദ്യയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു.

മമ്മൂട്ടിയുടെ ആരാധിക

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതും. പിന്നീട് നിരവധി ചിത്രങ്ങളിലും ശ്രീവിദ്യ അഭിനയിച്ചു.

വളരെ ചെറിയ സമയം കൊണ്ടാണ് ശ്രീവിദ്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ശ്രീവിദ്യയുടെ സ്റ്റാര്‍ മാജിക് വീഡിയോകളും കൗണ്ടറുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിഷ്‌കളങ്കമായ പെരുമാറ്റരീതിയാണ് താരത്തെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശ്രീവിദ്യ. നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫോളോ ചെയ്യുന്നത്. ഒരു യൂട്യൂബ് വ്‌ലോഗര്‍ കൂടിയാണ് താരം. മോഡലിംഗ് രംഗത്ത് സജീവമായ ശ്രീവിദ്യ പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ മുടി മുറിച്ച താരത്തിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധക്കപ്പെട്ടിരുന്നു.

More from Filmibeat

Read more about: instagram malayalam actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X