ബി​ഗ് ബോസ് സീസൺ 4ൽ 'തങ്കച്ചൻ വിതുര' ഉണ്ടാകില്ല, തെളിവുകൾ പുറത്ത്, പകരം എത്തുന്നത് ഈ താരങ്ങൾ!

എല്ലാ ഭാഷകളിലും വൻ വിജയമായി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. അങ്ങ് ബോളിവുഡിൽ തുടങ്ങി ഇങ്ങ് മലയാളത്തിൽ വരെ ബി​ഗ് ബോസ് വലിയ വിജയമായി കഴിഞ്ഞു. ഹിന്ദിയിൽ ബി​ഗ് ബോസിന്റെ പതിമൂന്നിൽ അധികം സീസണുകൾ സംപ്രേഷണം ചെയ്ത് കഴിഞ്ഞു. മലയാളത്തിൽ മൂന്ന് സീസണുകളാണ് അരങ്ങേറിയത്. അതിൽ ഒന്നാം സീസണിലും മൂന്നാം സീസണിലും മാത്രമാണ് വിജയകളുണ്ടായത്. രണ്ടാം സീസൺ കൊവിഡ് രൂക്ഷമായതോടെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

ഒന്നാം സീസണിൽ സാബു മോനും മൂന്നാം സീസണിൽ‌ മണിക്കുട്ടനുമാണ് വിജയികളായത്. അടുത്തിടെയാണ് ബി​ഗ് ബോസ് നാലാം സീസൺ ഉടൻ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്. മാർച്ച് 28 ഓടെ സീസൺ ഫോർ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സീസൺ 2 മത്സരാർഥിയായിരുന്ന ആര്യയാണ് ആദ്യം ബി​ഗ് ബോസിന്റെ നാലാം സീസൺ മാർച്ചിൽ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. ആദ്യം ബി​ഗ് ബോസിന്റെ പുതിയ ലോ​ഗോ പ്രകാശനം ചെയ്താണ് സീസൺ‌ ഫോർ ഓൺ ആയ വിവരം അണിയറപ്രവർത്തകർ ഔദ്യോ​ഗികമായി അറിയിച്ചത്.

നാലാം സീസൺ മാർച്ചിൽ

ലോ​ഗോ പുറത്തുവന്ന ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മോഹൻലാൽ തന്നെ നാലാം സീസണിലും അവതാരകനായി എത്തുമോ എന്നതായിരുന്നു. എന്നാൽ അതെ ചുറ്റിപറ്റിയുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് രണ്ടാമത്തെ പ്രമോ പുറത്ത് വരികയും മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ എന്ന് അ‌ണിയറപ്രവർത്തകർ അറിയിക്കുകയും ചെയ്തു. അവതാരകന്റെ കാര്യത്തിലും തീരുമാനമായതോടെ ഇത്തവണ ആരൊക്കെ മത്സരാർഥികളായി എത്തും എന്നതായി പ്രേക്ഷകർക്കിടയിലും സോഷ്യൽമീഡിയയിലും ചർച്ച. നിരവധി പ്രവചനങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേര് മിമിക്രി താരം തങ്കച്ചൻ വിതുരയുടേതാണ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയും മറ്റ് കോമഡി ഷോകളിലെ പ്രകടനവുമാണ് തങ്കച്ചനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.

പ്രേക്ഷകരുടെ തങ്കു ഉണ്ടാകില്ല

ഇതുവരെ ബി​ഗ് ബോസ് സീസൺ 4ലെ മത്സരാർഥികളുടെ പേരുകൾ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള പ്രവചന പട്ടികയിലെല്ലാം തങ്കച്ചൻ വിതുരയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ‌ വരുന്ന റിപ്പോർട്ടുകൾ തങ്കച്ചൻ വിതുര സീസൺ 4ൽ ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കുന്നത്. അതിനുള്ള തെളിവായി ബി​ഗ് ബോസ് അണിയറപ്രവർത്തകരുമായി ബന്ധപ്പെട്ടവർ പറയുന്നത്... ബി​ഗ് ബോസ് സീസൺ 4 ആരംഭിക്കുന്ന ദിവസത്തിൽ മറ്റ് ചില പരിപാടികൾ തങ്കച്ചൻ ഏറ്റിട്ടുണ്ട് എന്നതാണ്. അതിനാൽ‌ തുടക്ക ദിവസങ്ങളിൽ തങ്കച്ചന് ഷോയിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ സീസൺ 4ൽ തങ്കച്ചൻ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം മാർച്ചിൽ തുടങ്ങാതെ ഏപ്രിലിലേക്ക് മാറ്റിയാൽ ചിലപ്പോൾ തങ്കച്ചന്റെ സാന്നിധ്യമുണ്ടായേക്കും. നടി ധന്യ മേരി വർ​ഗീസ് ബി​ഗ് ബോസ് നാലാം സീസണിൽ‌ വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

പകരമെത്താൻ സാധ്യതയുള്ള താരങ്ങൾ

തിരുടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ധന്യ സിനിമാ ലോകത്ത് എത്തിയത്. ചിത്രം അത്ര ശ്രദ്ധിയ്ക്കപ്പെട്ടില്ല. പിന്നീട് വീരവും ഈറവും എന്ന തമിഴ് സിനിമയും ചെയ്തു. തുടർന്ന് നന്മ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ മേരി വർഗ്ഗീസ് ശ്രദ്ധിക്കപ്പെട്ടത്. ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ സാറമ്മ എന്ന പ്രധാന നായിക കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിച്ചത്. തുടർന്ന് വൈരം മുതൽ ‌കാണെക്കാണെ വരെ അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളാണ് ധന്യയെ തേടിയെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ദ്രോണയിലെ സാവിത്രി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളേജ് ഡെയ്‌സ്, കരയിലേക്കൊരു കടൽദൂരം, വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളൊക്കെ ധന്യയുടെ നേട്ടങ്ങളാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X