കല്യാണം കഴിക്കാന്‍ ഞാന്‍ ട്രൈ ചെയ്യുന്നുണ്ട്, നടക്കുന്നില്ല! അമ്മ പറയുന്ന ചെറുക്കനെ കെട്ടാൻ ഒരുക്കമെന്ന് വൈഗ

മലയാള സിനിമയില്‍ രണ്ട് ഹണി റോസ് ഉണ്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ ആദ്യം ഞെട്ടും. എന്നാല്‍ ഹണി എന്ന പേര് മാറ്റി വൈഗ റോസ് എന്ന് പേരില്‍ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായിരിക്കുകയാണ് നടി. ആദ്യം സിനിമയിലേക്ക് എത്തിയത് ഹണിയായത് കൊണ്ടാണ് താന്‍ ആ പേര് മാറ്റാന്‍ കാരണമെന്നാണ് നടി പറയുന്നത്.

അടുത്തിടെ വൈഗയുടെ ചില വീഡിയോസ് വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായി മാറിയിരുന്നു. ഇതിനെ പറ്റി ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി തുറന്ന് സംസാരിക്കുകയും ചെയ്തു. പിന്നാലെ തന്റെ വിവാഹം ഇനിയും നടക്കാത്തതെന്താണെന്ന ചോദ്യത്തിനും വൈഗ മറുപടി നല്‍കിയിരിക്കുകയാണ്.

 2022 ല്‍ ചെയ്യണമെന്ന് കരുതിയിട്ടും നടക്കാതെ പോയത് കല്യാണമാണ്

2022 ല്‍ ചെയ്യണമെന്ന് കരുതിയിട്ടും നടക്കാതെ പോയ കാര്യമെന്താണെന്ന ചോദ്യത്തിന് കല്യാണമാണെന്നണ് വൈഗ നല്‍കിയ മറുപടി. 'കല്യാണമടക്കം ഒരു പ്ലാനിങ്ങും നടക്കാത്തത് കൊണ്ട് എല്ലാം മായ്ച്ച് കളഞ്ഞിരിക്കുകയാണ് ഞാനിപ്പോള്‍. ഇനിയും കല്യാണം ആയില്ലേ, എന്താ കല്യാണം കഴിക്കാത്തത്? കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയി മുന്നോട്ട് പോവണ്ടേ, വയസ് എത്രയായി എന്നാണ് വിചാരം എന്നൊക്കെയാണ് പലരും ചോദക്കുന്നത്.

കല്യാണം കഴിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ശരിയാവുന്നില്ല.

എന്നാല്‍, എനിക്ക് കല്യാണം നടക്കാത്തതാണ്. കല്യാണം കഴിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ശരിയാവുന്നില്ല. മാട്രമോണിയില്‍ പേര് പോലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നും സെറ്റ് ആവുന്നില്ല. ഇനി അമ്മ പറയുന്ന ചെറുക്കനെ കെട്ടി ജീവിക്കാം എന്നാണ് എന്റെ തീരുമാനം. കാരണം കുറച്ച് കാലത്തെ എന്റെ ജീവിതാനുഭവം കൊണ്ട് അങ്ങനൊരു തീരുമാനത്തിലേക്ക് ഞാനെത്തുകയായിരുന്നു', എന്നാണ് വൈഗ പറയുന്നത്.

ശരിക്കും എന്റെ ഒര്‍ജിനല്‍ ശബ്ദം ഇതല്ലെന്ന് വൈഗ റോസ്

ഇതിനിടെ കഴിഞ്ഞ വര്‍ഷം തന്റെ ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചൊരു അനുഭവത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു. 'ഓണത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടയില്‍ എന്റെ ശബ്ദം പോയി. ശരിക്കും എന്റെ ഒര്‍ജിനല്‍ ശബ്ദം ഇതല്ല. പതിയെ പതിയെയാണ് ശബ്ദം പോയത്. പെട്ടെന്നാരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എനിക്ക് പൂര്‍ണമായും ശബ്ദമില്ലാതെയായി. സംസാരിക്കാന്‍ പറ്റാതെ വന്നതോടെ കാര്യങ്ങള്‍ എഴുതി കാണിക്കുകയാണ് താന്‍ ചെയ്തതെന്ന് വൈഗ പറയുന്നു.

വീട്ടില്‍ അമ്മയെ എല്ലാം എഴുതി കാണിക്കുകയാണ് ചെയ്തത്

ഡോക്ടറെ കാണിച്ചതിന് ശേഷമാണ് വോക്കല്‍ കോഡില്‍ ചെറിയൊരു സിസ്റ്റ് ഉണ്ടെന്ന് മനസ്സിലായത്. അതുകൊണ്ട് ശബ്ദം തീരെ സ്ട്രെയിന്‍ ചെയ്യാന്‍ പാടില്ല. രണ്ട് മാസത്തോളം ഞാന്‍ മിണ്ടാതെ ഇരുന്നു. വീട്ടില്‍ അമ്മയെ എല്ലാം എഴുതി കാണിക്കുകയാണ് ചെയ്തത്. ഇടയ്ക്ക് ദേഷ്യം വരും. അതും പ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്നു. ഒടുവില്‍ സര്‍ജറി ചെയ്തു. സര്‍ജറി ചെയ്താലുള്ള കുഴപ്പം പിന്നെ സ്‌ട്രെയിന്‍ ചെയ്യാന്‍ പാടില്ലെന്നതാണ്. എന്തും വരട്ടെ എന്ന് വിചാരിച്ച് സര്‍ജറി ചെയ്യാമെന്ന് തീരുമാനിച്ചു.

 എന്റെ സര്‍ജറിയുടെ അന്ന് രാവിലെയാണ് അമ്മയുടെ സഹോദരന്‍ മരിക്കുന്നത്

എന്റെ സര്‍ജറിയുടെ അന്ന് രാവിലെയാണ് അമ്മയുടെ സഹോദരന്‍ മരിക്കുന്നത്. അതെന്നെ വളരെ ഇമോഷണലി തകര്‍ത്തു. കാരണം ഞാനുമായി അത്രയും അറ്റാച്ച്മെന്റുള്ള ആളായിരുന്നു അദ്ദേഹം. ഇതോടെ സര്‍ജറി തന്നെ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ഡിസംബര്‍ അവസാനത്തോടെയാണ് വീണ്ടും സംസാരിച്ച് തുടങ്ങിയത്. ശബ്ദം കിട്ടിയെങ്കിലും സുഖമായിട്ടില്ല. ഇനിയിപ്പോള്‍ ശബ്ദം പോയാലും ഇല്ലെങ്കിലും എന്തും വരട്ടെ എന്നേ താന്‍ ചിന്തിക്കുന്നുള്ളുവെന്നും വൈഗ പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X