സ്റ്റാർ മാജിക്കിൽ വീണ്ടുമൊരു വേർപാട്..., കോസ്റ്റ്യൂമർ സാദ് അപകടത്തിൽ മരിച്ചു, ദുഖവാർത്ത പങ്കിട്ട് താരങ്ങൾ!
ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ടെലിവിഷൻ ഷോകളിൽ ഒന്നാണ് സ്റ്റാർ മാജിക്ക്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഷോയുമായി ബന്ധപ്പെട്ട അണിയറപ്രവർത്തകർ പോലും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ ഫ്ലവേഴ്സിലെ ജനപ്രിയ ഷോകളായ സ്റ്റാർ മാജിക്കിലേയും കോമഡി ഉത്സവത്തിലെയും താരങ്ങൾ ഒരു ദുഖവാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ്. തങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾ അപകടത്തിൽ മരിച്ചതിന്റെ വേദനയാണ് താരങ്ങൾ സോഷ്യൽമീഡിയ വഴി പങ്കിട്ടിരിക്കുന്നത്.
സ്റ്റാര്‍ മാജിക്കിന്റെ കോസ്റ്റ്യൂമർ സാദാണ് മരിച്ചത്. ബിനീഷ് ബാസ്റ്റിന്‍, ടിനി ടോം തുടങ്ങിവരാണ് തങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. സ്റ്റാര്‍ മാജിക് ഷോയിലെ കോസ്റ്റ്യൂമർ സാദ് നമ്മെ വിട്ടുപിരിഞ്ഞു. രാവിലെ എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിലാണ് അന്ത്യം സംഭവിച്ചത് എന്നാണ് ബിനീഷ് ബാസ്റ്റിന്‍ എഴുതിയത്. സാദിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

എനിക്ക് ഷൂട്ടിന് വസ്ത്രങ്ങൾ തേച്ച് വൃത്തിയായി കൊണ്ട് തരുമ്പോൾ ഞാൻ സ്ഥിരം ചോദിക്കുമായിരുന്നു നീ സുന്ദരനാണ് നിനക്ക് അഭിനയിച്ചൂടെ മോനെ... എന്ന്. കോമഡി ഉത്സവത്തിന്റെ കോസ്റ്റ്യൂമർ സാദ് നമ്മെ വിട്ടുപിരിഞ്ഞു. ഇന്ന് രാവിലെ എറണാകുളത്ത് ബൈക്ക് അപകടത്തിലാണ് അന്ത്യം സംഭവിച്ചത്. ആദരാജ്ഞലികൾ... എന്നാണ് ടിനി ടോം കുറിച്ചത്.
സ്റ്റാർ മാജിക്കിന്റെ മാത്രമല്ല കോമഡി ഉത്സവത്തിന്റെയും കോസ്റ്റ്യൂം ഡിസൈൻ ആയിരുന്നു സാദ് അങ്ങനെയാണ് ടിനി ടോം സാദിനെ പരിചയപ്പെടുന്നത്. നിരവധി പേരാണ് ടിനി ടോമിന്റെയും ബിനീഷ് ബാസ്റ്റിന്റെയും സോഷ്യൽമീഡിയ പോസ്റ്റിന് താഴെ ആദരാഞ്ജലികൾ നേർന്ന് എത്തിയത്. മരണം വിരൽ തുമ്പിലാണ്... ആരും മനസിലാക്കുന്നില്ല, പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ...
എന്നിങ്ങനെ എല്ലാമാണ് ടിനി ടോമിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ. അടുത്തിടെയാണ് ഫ്ലവേഴ്സിലെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ കൊല്ലം സുധി മരിച്ചത്. കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെട്ടതും ഒരു വാഹനാപകടത്തിലൂടെയായിരുന്നു. ഒരു കാര്‍ അപകടത്തിന്റെ രൂപത്തിലാണ് മരണം സുധിയെ തട്ടിയെടുത്തത്.
കൊച്ചിയിലായിരുന്നു സുധിയുടെ ജനനം. അച്ഛന്‍ ശിവദാസന്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്ടറായിരുന്നു. അമ്മ ഗോമതി. കൊല്ലത്തായിരുന്നു ബാല്യകാലം. 16 വയസിലാണ് സുധി കലാരംഗത്ത് എത്തുന്നത്. ഉത്സവകാലത്ത് അമ്പല പറമ്പുകളില്‍ സ്റ്റേജ് ഷോകളിലും സ്‌കിറ്റും കോമഡിയും ചെയ്ത് വളരെ വര്‍ഷങ്ങളെടുത്താണ് സുധി തന്റേതായ ഇടം നേടിയത്.

സ്റ്റേജ് ഷോകളിലൂടെയാണ് സുധി ടെലിവിഷൻ ചാനലുകളിൽ എത്തിയത്. വളരെ കാലമായി കണ്ടിരുന്ന മുഖമായിരുന്നു സുധിയുടേത് എന്നതുകൊണ്ട് സ്റ്റാർ മാജിക്ക് പ്രേക്ഷകർക്കും കുടുംബരപ്രേക്ഷകർക്കും സുധിയുടെ വേർപാട് വലിയൊരു വേദനയാണ് സമ്മാനിച്ചത്.
തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവർ തിരികെ ജീവിതത്തിലേക്ക് വന്ന് തുടങ്ങിയിട്ടേയുള്ളു.


Click it and Unblock the Notifications