Just In
- 13 min ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 24 min ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 1 hr ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
- 1 hr ago
മമ്മൂട്ടിയുടെ പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകനോടൊപ്പം!
Don't Miss!
- News
മമതയുടെ കൗണ്ടര്‍ അറ്റാക്ക്, ശതാബ്ദി ടിഎംസി വിടില്ല, ബിജെപിക്ക് ഷോക്ക്, ഇനി 2 വെല്ലുവിളി!!
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Finance
ഫിയറ്റ് ക്രൈസ്ലറും പിഎസ്എയും ലയിച്ചു; ഏറ്റവും വലിയ നാലാമത്തെ വാഹന ഗ്രൂപ്പായി സ്റ്റെലാന്റിസ്
- Sports
IPL 2021: ഇവര്‍ സിഎസ്കെയിലേക്ക്? വെടിക്കെട്ട് ഓപ്പണര്‍ മുതല്‍ കിവീസിന്റെ 'ഇന്ത്യന്‍' സ്പിന്നര്‍ വരെ
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൃദുലയും യുവകൃഷ്ണയും വ്യത്യസ്തരാവുന്നത് ഇതാണ്, യുവ ആള് കിടുവാണ്, മൃദുലയുടെ ഭാഗ്യമാണ്
യുവകൃഷ്ണയുടേയും മൃദുലയുടേയും വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. ഇരുവരേയും ഒന്നിച്ച് കാണണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്ക് പരിപാടിയിലേക്ക് ഒന്നിച്ചെത്തുകയായിരുന്നു ഇരുവരും. പരിചയം സൗഹൃദമായി മാറിയതും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ഇരുവരും പറഞ്ഞിരുന്നു.
6 മാസത്തിന് ശേഷമാണ് വിവാഹമെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രീത പ്രദീപ്, തന്വി, നോബി തുടങ്ങിയവരെല്ലാം മൃദുലയേയും യുവയേയും കാണാനായെത്തിയിരുന്നു. സ്റ്റാര്‍ മാജിക് കാണാറുണ്ടെന്നും എല്ലാവരേയും പേരെടുത്ത് യുവയുടെ അമ്മയും ചേച്ചിയുമൊക്കെ ചോദിച്ചിരുന്നുവെന്നും നോബി പറഞ്ഞിരുന്നു. ഒരുമിച്ചുള്ള ഇവരുടെ ജീവിതം മനോഹരമായിരിക്കട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്. സ്റ്റാര്‍ മാജിക് എപ്പിസോഡിനിടയിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

എന്‍ഗേജ്മെന്റ് ദിനത്തില്‍
എന്‍ഗേജ്മെന്റ് ദിവസം യുവയുടെ കൈയ്യില്‍ റിംഗ് കയറുന്നുണ്ടായിരുന്നില്ല. ഇതേക്കുറിച്ചായിരുന്നു നോബി പറഞ്ഞത് താന്‍ ഇട്ട മോതിരം മൃദുലയുടെ കൈയ്യില്‍ കയറിയിരുന്നുവെന്നായിരുന്നു യുവ പറഞ്ഞത്. തലേദിവസം മൃദുലയോട് റിഹേഴ്സല്‍ നോക്കാനായി പറഞ്ഞിരുന്നുവെന്നും അത് അനുസരിച്ചില്ലെന്നുമായിരുന്നു യുവ പറഞ്ഞത്. കപ്പിള്‍ റിംഗാണ്. ഇത് ചേര്‍ത്തുവെച്ചാല്‍ ഹാര്‍ട്ട് കാണാനാവും. നടുവിലുള്ള റിംഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പുത്തരിക്കണ്ടത്തില്‍ നിന്നും വാങ്ങിയെന്നായിരുന്നു യുവ പറഞ്ഞത്. വിവാഹത്തെക്കുറിച്ച് ഇരുവരും പറയുമ്പോള്‍ എല്ലാവരും തമാശയാക്കുകയായിരുന്നു.

രേഖ ചേച്ചിയെക്കുറിച്ച്
രേഖ ചേച്ചിയുടെ ചോദ്യമായിരുന്നു യുവയുടെ മനസ്സില്‍ ബള്‍ബ് കത്തിച്ചത്. നിങ്ങള്‍ രണ്ടാള്‍ക്കും കല്യാണം കഴിച്ചൂടേയെന്ന് ചേച്ചി ചോദിച്ചപ്പോള്‍ എന്രെ മനസ്സിലും ലഡു പൊട്ടി. സംസാരിച്ച് വന്നപ്പോള്‍ നോക്കാമെന്ന് തോന്നി. ഒരുദിവസം കൊണ്ടായിരുന്നു ഞങ്ങള്‍ ഇഷ്ടാനിഷ്ടങ്ങളെല്ലാം പങ്കുവെച്ചത്. ജാതകം ചേരുമെന്ന് അറിഞ്ഞതിന് ശേഷമായാണ് പെണ്ണുകാണാനായി വന്നത്. വീട്ടുകാര്‍ സംസാരിച്ചപ്പോഴും എല്ലാം ഓക്കെയായിരുന്നു.

10 ദിവസം
10 ദിവസം കൊണ്ടാണ് എന്‍ഗേജ്മെന്റ് തീരുമാനമായത്. മൃദുലയുടെ അടുത്ത് യഥാര്‍ത്ഥ പേര് പറഞ്ഞിട്ടുണ്ടെന്നും യുവ പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് ഇരുവരും തങ്ങളെ അനോന്യം ആകര്‍ഷിച്ച കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഹൈയിറ്റുണ്ട്. താടിയുണ്ട്. നേരത്തെ മൃദുലയും സ്റ്റാര്‍ മാജിക് വേദിയില്‍ വിവാഹസങ്കല്‍പ്പത്തെക്കുറിച്ച് പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും പ്രാക്ടിക്കലായി എടുക്കുന്നയാളാണ്. ഞാന്‍ അങ്ങനത്തെയാളാണ്. എല്ലാ കാര്യങ്ങളും പോസിറ്റീവായാണ് എടുക്കുന്നത്.

വിവാഹ ശേഷവും
വളരെ ആക്ടീവായുള്ള ആളാണ്. എല്ലാം കൂളായി ഡീല്‍ ചെയ്യുന്നയാളാണ്. മള്‍ട്ടി ടാലന്രഡാണ്. വിവാഹ ശേഷം കുറേ യാത്രകള്‍ പോവാനുണ്ട്. അതാണ് പ്ലാന്‍. വിവാഹ ശേഷവും മൃദുല അഭിനയം തുടരുമെന്നും യുവ പറഞ്ഞിരുന്നു. അതേക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. റിയാലിറ്റി ഷോകളിലും സീരിയലുകളിലുമല്ലാം മൃദുലയെ അഭിനയിക്കാനായി വിടും. മൃദുലയ്ക്ക് ലഭിക്കുന്ന മികച്ച പങ്കാളിയാണ് യുവയെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

യുവയെക്കുറിച്ച്
ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ട്. ആര്ടിസ്റ്റുകളെക്കുറിച്ച് പറയുമ്പോള്‍ മിടുക്കനായ കലാകാരനാണ് യുവയെന്നായിരുന്നു ബിനു അടിമാലി പറഞ്ഞത്. മൃദുലയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ് യുവയെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിങ്ങള്‍ക്കുണ്ടാവുന്ന കുട്ടിക്ക് ലക്ഷ്മി നക്ഷത്ര പേരിടുമെന്ന് പറഞ്ഞപ്പോള്‍ ചതിക്കല്ലേ ചേട്ടായെന്നായിരുന്നു യുവ പറഞ്ഞത്. ഞങ്ങളെ ചടങ്ങിന് ക്ഷണിച്ചില്ലെന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്.