twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂട്ടി വച്ചിരിക്കുന്ന പ്രൊഫൈൽ തുറന്നു വച്ചിട്ട് മറുപടിയുമായി വരണം; മറുപടിയുമായി ലക്ഷ്മി പ്രിയ

    |

    മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ലക്ഷ്മിപ്രിയ. നാടകത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം താരം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും സീരിയലിലും നടി സജീവമാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചാ വിഷയമായിരുന്നു. ബിജെപി അനുഭാവിയാണെന്നും 5ാം ക്ലാസില്‍ പഠിച്ചിരുന്നപ്പോൾ സ്കൂളിൽ എബിവിപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് നടിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർത്തിയിരുന്നു.

    Recommended Video

    Actress Lakshmi Priya replied to criticized comments | FilmiBeat Malayalam

    ഗ്ലാമറസ് ലുക്കിൽ മംമ്ത മോഹൻദാസ്, ചിത്രം കാണാം

    ഇപ്പോഴിത തനിക്കെതിരെ ഉയർന്നു വന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയായി നടി രംഗത്തെത്തിയിരിക്കുകയാണ്. തന്നെ പരിഹസിച്ച ആളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പങ്കുവെച്ച് കൊണ്ടാണ് നടി മറുപടി നൽകിയിരിക്കുന്നത്. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...

    ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ്

    കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്കൂളിൽ പഠിച്ചു എന്നും എന്റെ സ്കൂളിൽ ഞാൻ പഠിച്ച കാലയളവിൽ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പുതിയ പോസ്റ്റ് പങ്ക് വച്ചത്. നോക്കൂ ആ പ്രൊഫൈലിൽ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സിബിഎംഎച്ചഎസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം.95 ൽ ആണ് ഞാൻ അഞ്ചിൽ പഠിയ്ക്കുന്നത്.

    സ്കൂൾ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും

    96 മുതലോ 97 മുതലോ വിദ്യാർത്ഥി രാഷ്ട്രീയം സ്കൂളിൽ ഇല്ല.95 ലെ എ ബി വി പി പ്രവർത്തകരിൽ ഒരാൾ ആണ് ഇന്ന് ബിജെപി പഞ്ചായത്ത്‌ അംഗo.അല്പ്പം റീച്ച് കിട്ടാൻ വേണ്ടി സ്കൂൾ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും. പിന്നെ ഇതേ മഹാൻ തന്നെ ഒരു കമെന്റ് ൽ പറയുന്നുണ്ട്,96 ൽ പാസ്സ് ഔട്ട്‌ എന്ന്. ഞാൻ 99 ലും. 95 ൽ ഞാൻ അഞ്ചിൽ സി ബി എം ൽ ചേരുമ്പോൾ കുടശ്ശനാട് സ്കൂളിൽ നിന്നും 96 ൽ പാസ്സ് ഔട്ട്‌ ആയ മഹാൻ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈൽ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ'

    ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

    രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാൻ പറയുന്നത് 99 ൽ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാൻ പറയിട്ടുണ്ടല്ലോ. അതേ മഹാൻ വീണ്ടും പറയുന്നു 45 പേര് ചേർന്നാണ് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തത്, ഞാൻ അല്ലായിരുന്നു സ്കൂൾ ലീഡർ എന്ന്. ശരിയാണ് എന്റെ പോസ്റ്റിൽ എവിടെ എങ്കിലും ഞാൻ സ്കൂൾ ലീഡർ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സിൽ 5 ലും 10 ലും ക്ലാസ്സ്‌ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാൻ പറഞ്ഞിരിക്കുന്നത്. കലങ്ങാത്തവർക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു', ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.

    വിമർശനം

    ലക്ഷ്മി പ്രിയയ്ക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്. ലക്ഷ്മി പ്രിയയുടെ സഹപാഠിയായ ഒരു വ്യക്തി നടിയുടെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. താനും ലക്ഷ്മിപ്രിയ പഠിച്ച സ്കൂളിലാണ് പഠിച്ചതെന്നും അവിടെ അന്ന് എബിവിപി ഇല്ലായിരുന്നുവെന്നും ഇയാൾ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായുമായിട്ടായിരുന്നു ലക്ഷ്മി പ്രിയയുടെ പുതിയ പോസ്റ്റ്. നടിയുടെ പുതിയ പോസ്റ്റിനും ഇയാൾ കമന്റ് ചെയ്തിട്ടുണ്ട്.

    ലക്ഷമി പ്രിയ ഫേസ്ബുക്ക് പോസ്റ്റ്

    Read more about: lakshmi priya
    English summary
    Star magic Television Show Fame lakshmi priya replied to criticized comments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X