ഇറങ്ങി വരാന്‍ പറഞ്ഞ് വിളിച്ചതോടെ അവളെന്നെ ചതിച്ചു! ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെ പറ്റി ബിനു അടിമാലി

നടനും മിമിക്രി താരവുമായ ബിനു അടിമാലിയുടെ പേരില്‍ ഗുരുതരമായ വിവാദമാണ് കഴിഞ്ഞദിവസം ഉയര്‍ന്നു വന്നത്. നടന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നും ക്യാമറ തല്ലിപ്പൊട്ടിച്ചു എന്നും ആരോപിച്ച് ജിനേഷ് എന്ന ക്യാമറമാന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിനു അടിമാലിയെ കുറിച്ചുള്ള ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.

ഈ വിഷയം വ്യാപകമായ ചര്‍ച്ചയായതോടെ പ്രതികരണവുമായി ബിനു രംഗത്ത് വന്നു. താന്‍ അങ്ങനെ ഒരു തെറ്റും ചെയ്തിട്ടില്ലന്നാണ് താരം ഉറപ്പിച്ചു പറയുന്നത്. വീണ്ടും ഈ വിഷയത്തില്‍ ഒരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടന്‍. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് അടക്കം ബിനു പറയുന്നു.

binu-adimali

എന്റേത് പ്രേമവിവാഹമായിരുന്നു. അന്ന് ലൊക്കല്‍ ചാനലിലൊക്കെ എന്റെ പരിപാടി വന്നിട്ടുണ്ട്. അങ്ങനെ കണ്ടിട്ടുണ്ട്. പിന്നെ എന്റെയൊരു കുഞ്ഞമ്മയുടെ വീടിന്റെ അടുത്തായിരുന്നു അവളുടെ വീട്. അധികകാലമൊന്നും പ്രണയിച്ചിട്ടില്ല. ഒളിച്ചോടുകയായിരുന്നു. കുഞ്ഞമ്മയുടെ വീട്ടില്‍ എന്തോ ഒരു ഫങ്ക്ഷന് പോയപ്പോള്‍ അവളെ ആദ്യം കണ്ടിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കിയെന്ന് പറയാം. കല്യാണത്തിന് ശേഷം ഞങ്ങള്‍ തമ്മിലും ഉടക്കിയെന്ന് തമാശരൂപേണ ബിനു പറയുന്നു.

ഒളിച്ചോടിയത് എന്തിനായിരുന്നു എന്നിപ്പോഴും മനസിലാകുന്നില്ല. കാരണം എന്റെ വീട്ടിലും അവളുടെ വീട്ടിലുമൊന്നും ഈ വിവാഹം നടത്തി തരുമോന്ന് പോലും ഞങ്ങള്‍ ചോദിച്ചിട്ടില്ല. ഇവിടെ നിന്നാല്‍ നമുക്ക് ഒന്നിക്കാന്‍ പറ്റില്ല. എന്നാല്‍ പിന്നെ ഒളിച്ചോടാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വീട്ടുകാര്‍ക്ക് പോലും അറിയാത്ത പ്രണയത്തിന്റെ പേരില്‍ ഞങ്ങള്‍ ഒൡച്ചോടി.

എന്റെ കൂടെ ഇറങ്ങി വരാന്‍ പറഞ്ഞ് വിളിച്ചു. അവളെന്നെ ചതിച്ചു. അവളെന്റെ കൂടെ ഇറങ്ങി വന്നുവെന്ന് തമാശയോടെ ബിനു പറയുന്നു. അവള്‍ വന്നതിന് ശേഷം എങ്ങോട്ടാണ് പോവേണ്ടതെന്ന് അറിയില്ല. ഇവിടെ നിന്നാല്‍ എല്ലാവരും ചേര്‍ന്ന് ഞങ്ങളെ പൂട്ടും. അതോര്‍ത്തിട്ട് ഞാന്‍ അവളെയും കൊണ്ട് നേരെ എറണാകുളത്തേക്ക് പോന്നു.

binu-adimali

അവിടൊരു ട്രൂപ്പില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ പരിചയം വെച്ചാണ് പോകുന്നത്. അന്ന് താമസിക്കാനൊരു റൂം അവര്‍ തന്നു. പിറ്റേന്ന് തിരികെ പോവാനാണ് പറഞ്ഞത്. പക്ഷേ ഇവള്‍ക്ക് വീട്ടില്‍ പോകാന്‍ പറ്റില്ല. അങ്ങനെ വേറൊരു കുഞ്ഞമ്മയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്നും സംശയം തോന്നി എല്ലാവരോടും വിളിച്ച് പറഞ്ഞു. പിന്നെ ഞങ്ങളുടെ നാട്ടില്‍ വച്ച് തന്നെയാണ് കല്യാണം നടത്തിയത്.

വിവാഹത്തിന് ശേഷം ജീവിക്കാന്‍ വേറൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയായിരുന്നു. ആദ്യമൊക്കെ ഞാനൊരു നടനാണെന്ന് പറഞ്ഞ് ഒരു പണിയ്ക്കും പോകാതെയായി. പിന്നെ പെയിന്റിന്റെ പണിയ്ക്ക് പോയി. ഒരു ദിവസം ഭാര്യ ചോറുമൊക്കെയായി വരുമ്പോള്‍ ഞാനിങ്ങനെ പുലി കളിയ്ക്ക് വേണ്ടി ഒരുങ്ങി നില്‍ക്കുന്നത് പോലെയായിരുന്നു. കൈയ്യിലൂടെ പെയിന്റ് വീണ് മുഴുവന്‍ മോശമായ അവസ്ഥയിലാണ് കാണുന്നത്.

അവള്‍ സിനിമാ നടന്റെ കൂടെ ജീവിക്കാന്‍ വേണ്ടി ഇറങ്ങി വന്നതാണ്. അങ്ങനെയുള്ള ആളുടെ അവസ്ഥ കണ്ട് കരച്ചിലായി. അങ്ങനെയാണെങ്കിലും പിന്നീട് കാര്യങ്ങളൊക്കെ അവള്‍ക്ക് മനസിലായെന്ന് ബിനു പറയുന്നു.

More from Filmibeat

Read more about: Binu Adimali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X