For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രമില്ലാതെയാണ് ബുദ്ധിമുട്ടിയത്; നിക്കറിന്റെ പുറകില്‍ ഓട്ടയുണ്ടായിരുന്നു, പഴയ ജീവിതത്തെ കുറിച്ച് തങ്കച്ചന്‍

  |

  ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോ യിലൂടെയാണ് തങ്കച്ചന്‍ വിതുര ശ്രദ്ധിക്കപ്പെടുന്നത്. മിമിക്രി ലോകത്ത് ശ്രദ്ധേയനായ താരം ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായതോടെ നിരവധി ആരാധകരെ സ്വന്തമാക്കി. എന്നാല്‍ പെട്ടെന്നാണ് തങ്കച്ചനെ പരിപാടിയില്‍ നിന്നും കാണാതെ വരുന്നത്.

  തങ്കച്ചന്‍ എവിടെ പോയി, സ്റ്റാര്‍ മാജിക്കില്‍ നിന്നും പുറത്താക്കിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും വ്യക്തമായൊരു മറുപടി കിട്ടിയിരുന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തങ്കച്ചന്‍ വീണ്ടും തിരിച്ച് വരവ് നടത്തി പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തങ്കുവിന്റെ വിശേഷങ്ങള്‍ നിറയുകയാണ്.

  Also Read: 'അവളെ ഞാൻ അഭിനന്ദിക്കുന്നു'; അർബാസ് ഖാന്റെ മുൻ ഭാര്യ മലൈകയെക്കുറിച്ച് കാമുകി

  ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ തങ്കച്ചനും എത്തിയിരിക്കുകയാണ്. പരിപാടിയില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ തന്റെ ജീവിതത്തെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. അതില്‍ പ്രധാനം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച കാലത്തെ കുറിച്ച് തങ്കച്ചന്‍ പറഞ്ഞ കാര്യങ്ങളാണ്. വിശദമായി വായിക്കാം...

  Also Read: കല്യാണം കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി! ആലിയുടെ ചിത്രം പങ്കുവെക്കാത്തത് ഇതിനാല്‍!

  ചെറുപ്പത്തില്‍ സാമ്പത്തികമായിട്ടൊക്കെ വലിയ പ്രശ്‌നത്തിലായിരുന്നോ എന്നാണ് അവതാരകന്‍ തങ്കച്ചനോട് ചോദിച്ചത്. 'വസ്ത്രത്തിന്റെ കാര്യത്തിലൊക്കെ വളരെ പ്രശ്‌നമായിരുന്നു. അന്നൊക്കെ എനിക്ക് ആകെ ഒരു നിക്കറേ ഉണ്ടായിരുന്നുള്ളു. പുറകില്‍ നോക്കിയാല്‍ എംഎം നമ്പ്യാരുടെ കൂളിങ് ഗ്ലാസ് പോലെ വലിയ രണ്ട് റൗണ്ട് കാണാമായിരുന്നു. അതുകൊണ്ട് നേരെ നടക്കാന്‍ പറ്റില്ല. എപ്പോഴും കൈ രണ്ടും പുറകില്‍ പൊത്തിപ്പിടിച്ചാണ് നടപ്പ്.

  ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതൊരു കൗതുകകരമായ കാര്യമല്ല. നമ്മള്‍ ഓര്‍മ്മിച്ചോണ്ടിരിക്കേണ്ട കാര്യമാണ്. ഇതൊക്കെ എവിടെ വേണമെങ്കിലും പറയാം. അതിലൊന്നും യാതൊരു തെറ്റുമില്ല. നമ്മുടെ ഇല്ലായ്മയും നമ്മള്‍ വന്ന വഴിയും തുറന്ന് പറയുന്നതില്‍ മടി കാണിക്കുകയേ ചെയ്യരുത്. എല്ലാവരും അത് പറയണമെന്നാണ്', തങ്കച്ചന്റെ അഭിപ്രായം.

  ഇപ്പോള്‍ അച്ഛനും അമ്മയും കഴിഞ്ഞാല്‍ എനിക്കേറ്റവും വലുത് പ്രേക്ഷകരാണ്. ഇതിനിടെ തന്റെ കല്യാണത്തിന് വിളിച്ചാല്‍ വരുമോന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായരോട് തങ്കച്ചന്‍ ചോദിച്ചിരുന്നു. ഉറപ്പായിട്ടും വരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

  ഫ്‌ളവേഴ്‌സിനും ശ്രീകണ്ഠന്‍ നായര്‍ക്കും പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഉണ്ടായി എന്നതിന് ഉത്തമ ഉദാഹരണമാണ് തങ്കച്ചന്റെ ഈ തിരിച്ച് വരവ്. പകരക്കാരന്‍ ഇല്ലാത്ത കോമഡി സ്റ്റാറാണ് തങ്കച്ചന്‍. ഏത് രീതിയിലും പ്രേക്ഷകരെ പിടിച്ചുനിര്‍ത്താനുള്ള അടവ് അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. എല്ലാവരും അതിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തങ്കച്ചന്‍ ചേട്ടന് ഒരായിരം ആശംസകള്‍. എന്നിങ്ങനെ നിരവധി കമന്റുകളാണ് തങ്കച്ചന്റെ വീഡിയോയുടെ താഴെ വരുന്നത്.

  ഇതിനിടയില്‍ തങ്കച്ചന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നും വൈകാതെ കല്യാണം ഉണ്ടായേക്കും എന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. ഷോ യില്‍ കല്യാണം വിളിച്ചാല്‍ വരുമോന്ന് അവതാരകനോട് ചോദിക്കുന്നതിനാല്‍ ഉടനെ തങ്കച്ചന്‍ കുടുംബസ്ഥനാവാന്‍ പോവുകയാണെന്ന വിവരമാണ് ലഭിക്കുന്നത്. എന്തായാലും കുറേ കാലത്തിന് ശേഷം പഴയ തമാശകളുമായി എത്തിയ താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

  Read more about: Thankachan Vithura
  English summary
  Starmagic Fame Thankachan Vithura Opens Up About His Marriage And Financial Crisis. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X