ദിലീപിനെ തകർക്കണമെങ്കിൽ ഇത്രയും ക്രൂര വഴി മഞ്ജുവിന് വേണ്ട, മകളുടെ കാര്യത്തിൽ പോലും...; വാദമിങ്ങനെ
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി അതിജീവിതയ്ക്ക് പൂർണ നീതി ഉറപ്പ് നൽകിയില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് നടി മഞ്ജു വാര്യർ. കുറ്റകൃത്യം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂയെന്നും എന്നും ആസൂത്രണം ചെയ്തവർ പുറത്തുള്ളത് ഭയപ്പെടുത്തുന്നെന്നും മഞ്ജു വാര്യർ കുറിച്ചു. ദിലീപ് ആരാധകർ നടനെ കോടതി കുറ്റവിമുക്തനാക്കിയത് ആഘോഷമാക്കിയിരിക്കെയാണ് മഞ്ജു വാര്യരുടെ പ്രതികരണം. നടിക്കെതിരെ ദിലീപ് അനുകൂലികൾ തിരിഞ്ഞിട്ടുണ്ട്.
യുക്തിക്ക് നിരക്കാത്ത പല കഥകളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. ദിലീപിനെ തകർക്കാൻ മഞ്ജു വാര്യരും സംഘവും നടത്തിയ നീക്കമാണെന്നാണ് വാദം. എന്നാൽ ദിലീപിനെ തകർക്കണമെങ്കിൽ മഞ്ജുവിന് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിൽ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന വ്യക്തിത്വങ്ങളിലൊരാണ് മഞ്ജു വാര്യർ.

വിവാഹ ജീവിതത്തിൽ താൻ ചതിക്കപ്പെട്ടു എന്ന് ഒറ്റ വാക്ക് ഒരു പത്ര സമ്മേളനം വിളിച്ച് പറഞ്ഞാലോ പ്രസ്താവന പുറത്ത് വിട്ടാലോ ദിലീപിന്റെ ഇമേജിന് ഇത് കാര്യമായി ബാധിക്കും. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് മഞ്ജുവിന് കോടതിയിൽ നിയമപരമായി നീങ്ങാമായിരുന്നു. എന്നാൽ ഇതിനൊന്നും മഞ്ജു തയ്യാറായില്ല. വിവാഹമോചനത്തിന് കാരണം എന്തെന്ന് മാധ്യമങ്ങളെല്ലാം ചോദിച്ചപ്പോഴൊന്നും മഞ്ജു കാരണം വ്യക്തമാക്കിയില്ല. രണ്ട് പേരുടെയും സ്വകാര്യത മാനിച്ച് കാരണം പറയുന്നില്ല എന്നാണ് മഞ്ജു പറഞ്ഞത്.
അങ്ങനെ പറഞ്ഞൊരാൾ എന്തിന് പിന്നീട് ദിലീപിന്റെ ജീവിതവും കരിയറും തകർക്കാൻ ശ്രമിക്കുന്നെന്ന ചോദ്യവും പ്രസക്തമാണ്. അതിജീവിത മഞ്ജു വാര്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ്. സ്വന്തം സുഹൃത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശം സാഹചര്യം മുൻ ഭർത്താവിനോടുള്ള വെെരാഗ്യം തീർക്കാൻ മഞ്ജു ഉപയോഗിക്കുന്നു എന്ന വാദം എത്രമാത്രം ബാലിശമാണെന്ന ചോദ്യവും നിലനിൽക്കുന്നു. പറയാനാണെങ്കിൽ മഞ്ജുവിന് ഒരുപാടുണ്ട്. വെളിപ്പെടുത്തലുകൾ പലരെയും ബാധിച്ചേക്കും. എന്നാൽ കോടതിയിൽ അല്ലാതെ പരസ്യമായി മഞ്ജു തന്റെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
മഞ്ജു വാര്യർ സത്യം തുറന്ന് പറയണമെന്നാണ് യൂട്യൂബർ സായ് കൃഷ്ണ പറയുന്നത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെട്ടു, ആസൂത്രണം ചെയ്തവർ പച്ച വെളിച്ചത്തിൽ ഇറങ്ങി നടക്കുന്നു എന്ന് പറയുമ്പോൾ ആർക്കെതിരെയാണ് വിരൽ ചൂണ്ടുന്നത് എന്ന ചോദ്യം വീണ്ടും വീണ്ടും വരികയാണ്. കോടതിയിൽ ഒരു സംഗതിയും ഇവർക്ക് ഫേവറബിൾ ആയി വന്നിട്ടില്ല. ഈ സാഹചര്യത്തിൽ വീണ്ടും എങ്ങോട്ടോ നോക്കി വിരൽ ചൂണ്ടുന്നു. ആർക്കോ വേണ്ടിയൊരു സംസാരം. വ്യക്തമായ തെളിവുണ്ടെങ്കിൽ അത് നിങ്ങൾ സമൂഹത്തിന് മുമ്പിലെങ്കിലും ചൂണ്ടിക്കാണിച്ചാൽ നന്നായിരിക്കും. ചിലപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഭയങ്കര സ്ട്രോങ് ആയിരിക്കും. അവർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ നിങ്ങൾക്കൊരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടായിരിക്കും പറയാത്തത്. പക്ഷെ ഇത് പറയേണ്ട സമയമാണ് എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.


Click it and Unblock the Notifications











