»   » അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നിലപാടില്‍ അതൃപ്തി.. താരങ്ങള്‍ നിലപാട് മാറ്റുന്നു!

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നിലപാടില്‍ അതൃപ്തി.. താരങ്ങള്‍ നിലപാട് മാറ്റുന്നു!

By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. താരങ്ങളില്‍ പലരും നിലപാട് മാറ്റുന്നു. കോടതി ശിക്ഷ വിധിച്ചതിന് ശേഷം മതി താരസംഘടനയില്‍ നിന്നും പുറത്താക്കാന്‍ എന്ന നിലപാടിലാണ് മിക്ക താരങ്ങളും താരസംഘടനയും എത്തിച്ചേര്‍ന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍.

അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ് അച്ഛന്‍റെ മകള്‍ തന്നെ!

മദാമ്മ എന്നു വിളിക്കാന്‍ നിങ്ങളെന്‍റെ അടിമയാണോ? പൊട്ടിത്തെറിച്ച് നിവിന്‍ പോളിയുടെ നായിക!

മകളെ കലക്ടറാക്കാനുള്ള തത്രപ്പാടില്‍ മഞ്ജു വാര്യര്‍ ശരിക്കും പാടുപെടുകയാണ് പാവം!

മാധ്യമ വിചാരണയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധത്തെ പരിഗണിച്ചാണ് ദിലീപിനെതിരെ നടപടിയെടുത്തതെന്നാണ് താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വാദിക്കുന്നത്. ധൃതിയില്‍ എടുത്ത തീരുമാനത്തിനോട് ചില താരങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പെട്ടെന്നുള്ള നടപടി

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിന് ഇരയായത്.

ജയിലില്‍ തുടരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. രണ്ട് മാസത്തോളമായി താരം ജയിലില്‍ കഴിയുകയാണ്.

അറസ്റ്റിലായ താരത്തെ പുറത്താക്കണം

ദിലീപ് അറസ്റ്റിലായതോടെയാണ് താരസംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നത്. യുവതാരങ്ങളായിരുന്നു ഇത്തരമൊരു ആവശ്യം ആദ്യം പ്രകടിപ്പിച്ചത്.

യുവതാരങ്ങളുടെ ഭീഷണി

തങ്ങള്‍ ഉന്നയിക്കുന്ന കാര്യം പരിഗണിച്ചില്ലെങ്കില്‍ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കും എന്നു പറഞ്ഞാണ് പൃഥ്വിരാജ് യോഗത്തിനെത്തിയത്. രമ്യാ നമ്പീശന്‍, ആസിഫ് അലി, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ ഒരുമിച്ചെത്തിയാണ് ദിലീപിനെ പുറത്താക്കിയ കാര്യം അറിയിച്ചത്.

എതിര്‍പ്പുമായി രംഗത്തെത്തി

ദിലീപിനെ പുറത്താക്കിയ സംഭവത്തില്‍ എതിര്‍പ്പുമായി ഒരു സംഘം അന്നേ രംഗത്തെത്തിയിരുന്നു. പെട്ടെന്നെടുത്ത തീരുമാനത്തില്‍ യോജിപ്പില്ലെന്ന് അവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്

താരസംഘടനയുടെ നിലപാടിനോട് തങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ലെന്ന് ദിലീപിനെ നേരിട്ട് അറിയിക്കുന്നതിന് വേണ്ടിയാണ് താരങ്ങള്‍ ജയിലില്‍ ജനപ്രിയനെ സന്ദര്‍ശിച്ചതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

പുറത്താക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു

അമ്മയില്‍ നിന്നും പുറത്താക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലുണ്ടായിരുന്നില്ലെന്ന് താരങ്ങള്‍ ദിലീപിനെ നേരിട്ട് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും താരത്തിനൊപ്പമുണ്ടെന്നും താരത്തിനെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദിലീപിനെ കൈവിടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

താരസംഘടനയിലെ പ്രാഥമിക അംഗത്വം റദ്ദാക്കിയെങ്കിലും ദിലീപിന് കൈവിടാതെ നില്‍ക്കുകയായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഈ സംഭവത്തിന് പിന്നില്‍ ദിലീപല്ലെന്നും താരത്തെ കുടുക്കിയതാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

ദിലീപ് നിരപരാധിയാണ്

ദിലീപ് നിരപരാധിയാണെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നത്. താരത്തെ നേരിട്ട് സന്ദര്‍ശിച്ച് പലരും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

കോടതി തീരുമാനിക്കട്ടെ

സിനിമകളിലെ ക്ലൈമാക്‌സ് സീനുകളെപ്പോലും വെല്ലുന്ന ട്വിസ്റ്റായിരുന്നു സംഭവിച്ചത്. ചോദ്യമുനകളും സംശയങ്ങളും ദിലീപിന് നേരെ നീങ്ങിയപ്പോഴും താരത്തിന് പിന്തുണയുമായി ആരാധകരും സഹപ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. കോടതി വിധി വന്നതിന് ശേഷമായിരുന്നു ദിലീപിന്റെ അംഗത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതെന്ന അഭിപ്രായമാണ് കൂടുതല്‍ പേരും ഉന്നയിച്ചിട്ടുള്ളത്.

English summary
More Actors supports Dileep now.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam