»   » റേപ്പ് ചെയ്യാന്‍ തോന്നുന്നുവെന്ന് പറയില്ലെന്ന് താരങ്ങള്‍ക്ക് തീരുമാനിച്ചൂടെ ??

റേപ്പ് ചെയ്യാന്‍ തോന്നുന്നുവെന്ന് പറയില്ലെന്ന് താരങ്ങള്‍ക്ക് തീരുമാനിച്ചൂടെ ??

By: Nihara
Subscribe to Filmibeat Malayalam

സ്ത്രീ വിരുദ്ധ പരാമര്‍ശനങ്ങളാല്‍ എന്നും വിമര്‍ശിക്കപ്പെടാറുണ്ട് മലയാള സിനിമ. പഴയ കാല സിനിമ മുതല്‍ ന്യൂജനറേഷന്‍ സിനിമകളില്‍ വരെ സ്ത്രീ വിരുദ്ധ പ്രസ്താവനകളും ഡയലോഗും കാണാറുണ്ട്. സൂപ്പര്‍ഹിറ്റായ സിനിമകള്‍ പോലും വിമര്‍ശിക്കപ്പെടാറുണ്ട് ഇക്കാര്യത്തില്‍.

റേപ്പ് സീനുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന ധാരണയുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു മലയാള സിനിമയില്‍. ചില നടന്‍മാരെ പ്രേക്ഷകര്‍ തിരിച്ചറിയുന്നതു പോലും ഇത്തരം രംഗങ്ങളിലൂടെയാണ്. കാലം എത്രയൊക്കെ മാറിയാലും മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും അപമാനവുമൊക്കെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന മട്ടിലുള്ള കാര്യങ്ങളുടെ പോക്ക്.

സ്ത്രീകളെ അപമാനിച്ച് കിട്ടുന്ന കൈയ്യടി തനിക്ക് വേണ്ട

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിച്ച് കിട്ടുന്ന കൈയ്യടി തനിക്ക് വേണ്ടെന്ന നിലപാടിലാണ് യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജ്. വളരെ സ്വാഗതാര്‍ഹമായ നിലപാടാണ് താരം സ്വീകരിച്ചിട്ടുള്ളത്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായാണ് പൃഥ്വി പോസ്റ്റ് ഇട്ടിട്ടുള്ളത്. പൃഥ്വിരാജ് നായകനാകുന്ന ആദമിലാണ് നടി ഇപ്പോള്‍ അഭിനയിക്കാനെത്തിയത്.

പുലിമുരുകനിലെ സ്ത്രീവിരുദ്ധ പരാമര്‍ശം

100 കോടി ക്ലബില്‍ ഇടം പിടിച്ച പുലിമുരുകനിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം ഉന്നയിച്ചുള്ള വ്യാപക വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

താരങ്ങള്‍ മുന്‍കൈ എടുക്കണം

സിനിമാ ലോകം സ്ത്രീകളോട് പുലര്‍ത്തുന്ന സമീപനം ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണ്. യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിട്ടുള്ളത്. പ്രൊഡക്ഷന്‍ സംഘം അയയ്ക്കുന്ന വാഹനത്തില്‍ സഞ്ചരിച്ച നടിയെയാണ് ആക്രമിച്ചത്. സിനിമകളില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കുന്ന കാര്യത്തില്‍ അഭിനേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ പറയുന്നത്.

എഴുത്തുകാരുടെ പരാജയം

പ്രേക്ഷകരുടെ കൈയ്യടി നേടാനായി റേപ്പ് ചെയ്യാന്‍ തോന്നുന്നു എന്നു വരെ തിരക്കഥയില്‍ എഴുതി പിടിപ്പിക്കേണ്ടി വരുന്ന അവസ്ഥ എഴുത്തുകാരന്റെ പരാജയമാണ്. എന്നാല്‍ ഇത്തരം ഡയലോഗുകള്‍ പറയാന്‍ പറ്റില്ല എന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ സ്‌ക്രിപ്റ്റില്‍ നിന്നും പൂര്‍ണ്ണമായി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കാന്‍ കഴിയുമെന്നും തിരക്കഥാകൃത്ത് അഭിപ്രായപ്പെട്ടു.

സ്പിരിറ്റിലെ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാല്‍ വിമര്‍ശിക്കപ്പെട്ട നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. എങ്കിലും സ്പിരിറ്റ്, ചോക്ലേറ്റ്, പ്രേതം തുടങ്ങിയ സിനിമകളിലെ ഡയലോഗുകള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നവയാണ്. സ്പിരിറ്റ് എന്ന ചിത്രത്തില്‍ മനോഹരമായ ഒരു ഗാനത്തിനിടെയാണ് കള്ള് നിര്‍ത്തിയത് നന്നായി അല്ലെങ്കില്‍ ഞാന്‍ നിന്നെ റേപ്പ് ചെയ്‌തേനെ എന്ന് നായകന്‍ പറയുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനത്തിനിടയിലെ സംഭാഷണ ശകലമാണിത്.

English summary
Film stars must be take strong decison about to avoid misogynist dialogues from film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam