ലോക്ക് ഡൗണിനെക്കുറിച്ച് പ്രതികരിക്കാതിരുന്ന താരങ്ങള്‍ ഇവര്‍! കാണാം
കൊറോണ വൈറസ് വ്യാപനത്തിനിടെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. എപ്രില്‍ 14വരെ 21ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരുന്നത്. എല്ലാ പൗരന്മാരും ഇതുമായി സഹകരിക്കണമെന്നും ഇത് നിങ്ങള്‍ക്കെല്ലാം വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാര്‍ച്ച് 21 ന് നടത്തിയ ജനതാ കര്‍ഫ്യൂവിന് പിന്നാലെയാണ് രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ രാജ്യത്ത് കടുത്ത നിയന്ത്രണമാണ് എല്ലായിടത്തും ഉളളത്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് സിനിമാ താരങ്ങളും അഭ്യര്‍ത്ഥിക്കുന്നുണ്ട്. കൊറോണ വൈറസ് ബോധവല്‍ക്കരണവുമായി താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെക്കുറിച്ച് താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു. വളരെ ചുരുക്കം പേരാണ് കൊറോണ സമയത്ത് സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലാത്തത്. മലയാളത്തില്‍ നടന്‍ ദിലീപിന്റെ പേജില്‍ ലോക്ക് ഡൗണിനെക്കുറിച്ച് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.

ദിലീപിന്റെ ഫേസ്ബുക്ക് പേജുകളിലൊന്നും കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകള്‍ കണ്ടിരുന്നില്ല. കൂടാതെ ലോക്ക് ഡൗണിനെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബനും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കൊറോണ ബോധവല്‍ക്കരണവുമായി നടന്‍ ഇടക്കിടെ എത്താറുണ്ട്. നടന്‍ ജയസൂര്യയും കഴിഞ്ഞ ദിവസം ലോക്ക് ഡൗണില്‍ പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായി നടന്‍ എപ്പോഴും എത്താറുണ്ട്. നടി അനു സിത്താര, നിമിഷ സജയന്‍, നയന്‍താര, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും ലോക്ക് ഡൗണിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. തമിഴില്‍ വിജയ്, അജിത്ത്, തുടങ്ങിയവരില്‍ നിന്നും കാര്യമായ പ്രതികരണമൊന്നും ലോക്ക് ഡൗണില്‍ ഉണ്ടായിരുന്നില്ല.

സോഷ്യല്‍ മീഡിയയിലും അത്ര ആക്ടീവല്ല താരങ്ങള്‍. കൂടാതെ തമിഴില്‍ രജനീകാന്ത്,വിശാല്‍ തുടങ്ങിയവരൊന്നും ലോക്ഡൗണില്‍ പ്രതികരിച്ചിരുന്നില്ല. കൂടാതെ ബോളിവുഡില്‍ ഖാന്‍ ത്രയങ്ങളായ സല്‍മാന്‍ ഖാന്‍ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരില്‍ നിന്നും കാര്യമായ പ്രതികരണമൊന്നും ലോക്ക് ഡൗണില്‍ ഉണ്ടായിരുന്നില്ല.

കൊറോണ സമയത്ത് സിനിമാ മേഖലയിലുളളവര്‍ക്ക് സഹായവുമായി എത്തിയ താരങ്ങളുടെ പ്രവൃത്തി ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തിലെ സിനിമാ സംഘടനയായ ഫെഫ്കയുടെ തൊഴിലാളികള്‍ക്കാണ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അല്ലു അര്‍ജുന്‍ തുടങ്ങിയവര്‍ സഹായം നല്‍കാമെന്ന് അറിയിച്ചിരുന്നത്. ഞങ്ങള്‍ ചോദിക്കാതെ തന്നെയാണ് മോഹന്‍ലാല്‍ ഇതിന് സന്നദ്ധ പ്രകടിപ്പിച്ച് മുന്നിട്ടിറങ്ങി വന്നതെന്ന് ഫെഫ്ക യൂണിയന്‍ പ്രസിഡണ്ട് അറിയിച്ചിരുന്നു.

തമിഴില്‍ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ടെക്‌നീഷ്യന്‍മാരുടെ സംഘടനയ്ക്ക് 10 ലക്ഷം നല്‍കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തമിഴില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയിലെ അംഗങ്ങള്‍ക്കാണ് സൂര്യയുടെ കുടുംബം സഹായഹസ്തവുമായി എത്തിയത്. നേരത്തെ ദിവസകൂലിക്ക് ജോലി ചെയ്ത് കുടുംബം നോക്കുന്നവരെ കരുതുന്നതാവണം പ്രതിരോധമെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മമ്മൂട്ടിയുടെ ആഹ്വാനം കേരളത്തിന് പുറത്തും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications