വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ഏപ്പോഴും ചൂടേറിയ വാര്‍ത്തകളാണ്. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം ഇത്തരം വാര്‍ത്തകള്‍ പലതരത്തിലാണ് ആഘോഷിക്കാറുള്ളത്. അതുകൊണ്ട് തന്നെ താരങ്ങളില്‍ പലരും ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യമാക്കിവെയ്ക്കാറുമുണ്ട്.
പലപ്പോഴും തങ്ങളുടെ പ്രണയങ്ങളും വിവാഹങ്ങളും ഗര്‍ഭവവും പ്രസവവും വരെ രഹസ്യമാക്കി വെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ പലതാരങ്ങളുടെയും വിവാഹങ്ങള്‍ പുറത്തറിയുന്നത് അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാണ്. എന്നാല്‍ ചിലരാകട്ടെ ഗര്‍ഭിണികളായിക്കഴിഞ്ഞാണ് വിവാഹമണ്ഡപത്തിലേയ്‌ക്കെത്താറുള്ളത്. എന്നാല്‍ ഇത്തരം സത്യങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും സമ്മതിക്കാന്‍ പല സെലിബ്രിറ്റികളും തയ്യാറാവാറില്ല. ഇതാ വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ ബോളിവുഡ് താരങ്ങളില്‍ ചിലര്‍.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാവുകയും അക്കാര്യം തുറന്നു സമ്മതിയ്ക്കുകയും ചെയ്ത താരമാണ് ശ്രീദേവി. ബോണി കപൂറിനെ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്ന് ശ്രീദേവി പ്രഖ്യാപിച്ചപ്പോള്‍ അവര്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. 1996ല്‍ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂത്തമകളായ ജാന്‍വി പിറക്കുകയും ചെയ്തു.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
2010ല്‍ തീര്‍ത്തും സ്വകാരമായ ചടങ്ങിലാണ് കൊങ്കണ കാമുകന്‍ രണ്‍വീര്‍ ഷൂരിയെ വിവാഹംചെയ്തത്. വിവാഹംകഴിഞ്ഞ് അധികം നാള്‍ കഴിയുംമുമ്പ് തങ്ങള്‍ക്ക് കുഞ്ഞുണ്ടാകാന്‍ പോകുന്നകാര്യം ഇവര്‍ പുറത്തറിയിച്ചു.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
കമല്‍ ഹസ്സന്‍ വാണി ഗണപതിയുടെ ഭര്‍ത്താവായിരിക്കുന്നകാലത്താണ് സരിക അദ്ദേഹത്തില്‍ നിന്നും ഗര്‍ഭിണിയാകുന്നത്. കമല്‍ വാണിയില്‍ നിന്നും വിവാഹമോചനം നേടുന്നതിന് മുമ്പേതന്നെ സരിക ശ്രുതി ഹസ്സന് ജന്മം നല്‍കിയിരുന്നു. പിന്നീടായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജോ റൈറ്റുമായി പ്രണയത്തിലിരിക്കേയാണ് സിത്താറിസ്റ്റായ അനൗഷ്‌ക ഗര്‍ഭിണിയാകുന്നത്. 2010ഓഗസ്റ്റിലാണ് അനൗഷ്‌ക ഗര്‍ഭിണിയായത്. ഒരുമാസം ഇവര്‍ വിവാഹിതരാവുകയും ചെയ്തു.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
അമൃത അറോറയും ഷക്കീല്‍ ലഡാക്കും വളരെ ധൃതിപിടിച്ചായിരുന്നു വിവാഹം നടത്തിയത്. അക്കാലത്ത് ഇവര്‍ എന്തിനിത്ര ധൃതികാണിച്ചുവെന്ന് ഏവരും അതിശയിയ്ക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷം പെട്ടെന്ന് വളര്‍ന്ന അമൃതയുടെ വയറുതന്നെ ഇതിന് മറുപടി നല്‍കി.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
ദുബയില്‍ ഹോട്ടല്‍ ബിസിനസുകാരനായ പീറ്റര്‍ ഹാഗും സെലിന ജെയ്റ്റ്‌ലിയും തമ്മിലുള്ള വിവാഹം വളരെ രഹസ്യമായിട്ടായിരുന്നു നടന്നത്. വിവാഹസമയത്ത് സെലിന ഗര്‍ഭിണിയായിരുന്നുവെന്നകാര്യം ഇവര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ 2011 ജൂലൈയില്‍ വിവാഹിതയായ സെലിന 2012 മാര്‍ച്ചില്‍ പ്രസവിയ്ക്കുകയും ചെയ്തു.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
അധികം ആര്‍ഭാഢങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു മഹിമയുടെ വിവാഹം. വിവാഹംകഴിഞ്ഞ ഉടനെതന്നെ താന്‍ ഗര്‍ഭിണിയാണെന്നകാര്യം മഹിമ പുറത്തുപറഞ്ഞു.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
കാമുകനില്‍ നിന്നും ഗര്‍ഭിണിയായതിനെത്തുടര്‍ന്നാണ് വീണ മാലിക് വളരെ ധൃതിപ്പെട്ട് വിവാഹിതയായതെന്നാണ് ഗോസിപ്പുകള്‍.

വിവാഹത്തിന് മുമ്പേ ഗര്‍ഭിണികളായ താരങ്ങള്‍
നര്‍ഗീസും രാജ് കപൂറും പലചിത്രങ്ങളിലും ജോഡികളായി എത്തിയിട്ടുണ്ട്. ഇവരുടെ പ്രണയവും ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ഇവരുടെ ലവ് ചൈല്‍ഡ് ആണ് ഡിംപിള്‍ കപാഡിയ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.


Click it and Unblock the Notifications











