ദിലീപും ജയസൂര്യയും നിരസിച്ച സിനിമയിലൂടെ സുരാജിന് ദേശീയ അവാര്‍ഡ്!പൃഥ്വിയും ദുല്‍ഖറും നോ പറഞ്ഞ ചിത്രം

Recommended Video

യുവതാരങ്ങൾ നോ പറഞ്ഞ ചിത്രങ്ങൾ | Movies Rejected By Mollywood Actors | filmibeat Malayalam

നിങ്ങള്‍ എങ്ങനെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത്, ഒരിക്കലെങ്കിലും ഈ ചോദ്യം നേരിടാത്ത താരങ്ങള്‍ വിരളമാണ്. സ്വന്തമായ അഭിപ്രായവും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിച്ചതിന് ശേഷവുമൊക്കെയാണ് സിനിമ സ്വീകരിക്കാറുള്ളതെന്ന് പലരും പറഞ്ഞിരുന്നു. ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന സിനിമയായിരിക്കുമോ ഇതെന്നും എങ്ങനെയായിരിക്കും സിനിമയുടെ സ്വീകാര്യതയെന്ന കാര്യത്തെക്കുറിച്ചുമൊക്കെ പലരും ചിന്തിക്കാറുണ്ട്. നെഗറ്റീവ് വേഷങ്ങള്‍ സ്വീകരിക്കാന്‍ പലരും മടിക്കാറുണ്ട്. പ്രേക്ഷകരുടെ മനോഭാവത്തെക്കുറിച്ചോര്‍ത്താണ് പല താരങ്ങളും ഇത്തരത്തില്‍ നെഗറ്റീവ് ചെയ്യാന്‍ തയ്യാറാവാത്തത്. ഒരു താരം വേണ്ടെന്ന് വെച്ച സിനിമ മറ്റൊരു താരം ഏറ്റെടുത്ത് ഗംഭീരമാക്കിയ സംഭവങ്ങളുമുണ്ട്. പില്‍ക്കാലത്ത് നഷ്ടബോധം തോന്നിപ്പിച്ച സിനിമകളെക്കുറിച്ചും പലരും തുറന്നുപറഞ്ഞിരുന്നു.

ആദ്യകേള്‍വിയില്‍ ഇഷ്ടപ്പെടാതിരുന്നതും കഥാപാത്രത്തെക്കുറിച്ച് വിവരിച്ചപ്പോഴുള്ള അതൃപ്തിയുമൊക്കെയാവാം പലരേയും പിന്നോട്ടടിച്ചത്. മമോഹന്‍ലാലിനായി കരുതിവെച്ച സിനിമയിലേക്ക് മമ്മൂട്ടി എത്തിയതും അദ്ദേഹം നോ പറഞ്ഞ കഥാപാത്രത്തെ മോഹന്‍ലാല്‍ ഏറ്റെടുത്ത് ഗംഭീരമാക്കിയതിനെക്കുറിച്ചുമൊക്കെ നമുക്ക് അറിയാവുന്നതാണ്. യുവതലമുറയിലെ പലരും ഇത്തരത്തില്‍ വേണ്ടെന്ന് വെച്ച സിനിമകളെക്കുറിച്ചറിയാനൊരു ആകാംക്ഷയില്ലേ? അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ദിലീപ് നോ പറഞ്ഞ സിനിമകള്‍

ദിലീപ് നോ പറഞ്ഞ സിനിമകള്‍

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് ഓരോ തവണയും താരം വ്യക്തമാക്കാറുണ്ട്. ജനപ്രിയ നായകനായി തുടരുന്ന ദിലീപും ചില സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ നോയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. അദ്ദേഹം വേണ്ടെന്ന് വെച്ച് പില്‍ക്കാലത്ത് ശ്രദ്ധേയമായ സിനിമകളില്‍ ജയസൂര്യയും സുരാജ് വെഞ്ഞാറമൂടുമാണ് നായകനായെത്തിയത്.

പേരറിയാത്തവര്‍, ചതിക്കാത്ത ചന്തു

പേരറിയാത്തവര്‍, ചതിക്കാത്ത ചന്തു

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി മികച്ച നടനുള്ള ദേശീയപുരസ്‌കാരം വരെ സ്വന്തമാക്കിയ സുരാജിന്‍രെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമാണ് പേരറിയാത്തവര്‍. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത സിനിമ ദിലീപ് വേണ്ടെന്നുവെച്ചതാണത്രേ. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചതിക്കാത്ത ചന്തുവില്‍ നായകനായെത്തിയത് ജയസൂര്യയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തിയ സിനിമയ്ക്ക് ബോക്‌സോഫീസില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ആസിഫ് അലി വേണ്ടെന്ന് വെച്ച സിനിമ

ആസിഫ് അലി വേണ്ടെന്ന് വെച്ച സിനിമ

ഋതുവിലൂടെയാണ് ആസിഫ് അലി അരങ്ങേറിയത്. ശ്യാമപ്രസാദിന്റെ സിനിമയിലൂടെ തുടക്കം കുറിച്ച താരം ഇന്നിപ്പോള്‍ യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ്. ടെലിവിഷന്‍ അവതാരകനായി ജോലി ചെയ്യുന്നതിനിടയിലാണ് ആസിഫ് സിനിമയിലേക്കെത്തിയത്. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ആസിഫ് അലിയെയായിരുന്നുവത്രേ. ഫഹദ് ഫാസില്‍, ജയസൂര്യ, പത്മപ്രിയ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന്റെ കാര്യമോ?

ദുല്‍ഖര്‍ സല്‍മാന്റെ കാര്യമോ?

മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പിതാവിന്റെ പേരിലല്ല സ്വന്തമായ ഇടംനേടിയെടുത്താണ് നിലനില്‍ക്കേണ്ടതെന്ന നിലപാടിലായിരുന്നു മമ്മൂട്ടി. അതേ വഴി തന്നെയാണ് ദുല്‍ഖര്‍ സ്വീകരിച്ചത്. ഋതുവിലേക്ക് താരത്തെ ക്ഷണിച്ചിരുന്നുവത്രേ. സാമ്രാജ്യം സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന സിനിമയിലും ദുല്‍ഖറിനെ കാസ്റ്റ് ചെയ്തിരുന്നുവത്രേ. താരപുത്രന്‍ ഈ സിനിമകള്‍ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം അഞ്ജാതമാണ്.

ജയസൂര്യ വേണ്ടെന്ന് വെച്ച സിനിമ

ജയസൂര്യ വേണ്ടെന്ന് വെച്ച സിനിമ

സുരാജ് വെഞ്ഞാറമൂടിന്റെ സിനിമാജീവിതത്തിലെ സുപ്രധാന സിനിമയായ പേരറിയാത്തവര്‍ ജയസൂര്യ വേണ്ടെന്ന് വെച്ച സിനിമയായിരുന്നുവത്രേ. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവരെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഈ ചിത്രത്തിലൂടെയാണ് താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

 പൃഥ്വിയും നോ പറഞ്ഞു

പൃഥ്വിയും നോ പറഞ്ഞു

സിനിമാകുടുംബത്തില്‍ നിന്നുമാണ് പൃഥ്വിരാജ് എത്തിയത്. ചേട്ടന് പിന്നാലെയെത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും സംവിധാനമെന്ന മോഹവും സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി എന്ന ലക്ഷ്യവുമൊക്കെ ഈ താരപുത്പനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രണ്ട് ലക്ഷ്യവും പൂര്‍ത്തീകരിച്ചിരിക്കുകയാണ് അദ്ദേഹം. സംവിദാന സംരഭമായ ലൂസിഫര്‍ വിഷു റിലീസായെത്തുകയാണ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുമായി മുന്നേറുന്ന താരം ചില സിനിമകളോട് നോ പറഞ്ഞിരുന്നു.

തിരക്ക് വിനയായി മാറി?

തിരക്ക് വിനയായി മാറി?

സിനിമാജീവിതത്തിലെ തിരക്കാണ് പൃഥ്വിരാജിന് വിനയായി മാറിയതെന്നുള്ള കാരണമാണ് പലരും പറഞ്ഞത്. മല്ലുസിംഗില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിയെ ആയിരുന്നുവത്രേ. കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കൃഷ്ണനായി പൃഥ്വി എത്തിയേക്കുമെന്നായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ താരം ആമിയില്‍ നിന്നും പിന്‍മാറുകയായിരുന്നു ടൊവിനോയായിരുന്നു ആ വേഷം സ്വീകരിച്ചത്. ഡയമണ്ട് നെക്ലേസ് , ബോളിവുഡ് ചിത്രമായ ഹാപ്പി ന്യൂ ഇയര്‍ ഈ സിനിമകളോടും പൃഥ്വിരാജ് നോ പറഞ്ഞതാണത്രേ.

ഫഹദ് ഫാസില്‍ നിരസിച്ച ചിത്രങ്ങള്‍

ഫഹദ് ഫാസില്‍ നിരസിച്ച ചിത്രങ്ങള്‍

കൈയ്യെത്തും ദൂരത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ചതാണ് ഫഹദ് ഫാസില്‍. ഫാസിലായിരുന്നു മകന്റെ അരങ്ങേറ്റ ചിത്രമൊരുക്കിയത്. വിചാരിച്ചത്ര വിജയിക്കാതെ പോയ സിനിമയെത്തുടര്‍ന്ന് താരപുത്രന് കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് വീണ്ടുമെത്തിയത്. ആ വരവിലാവട്ടെ ഏത് കഥാപാത്രമായാലും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള അഭിനേതാവാണ് താനെന്ന് താരം തെളിയിക്കുകയും ചെയ്തു.

മൂന്ന് സിനിമകള്‍

മൂന്ന് സിനിമകള്‍

സപ്തമശ്രീ തസ്‌കര, ഇവിടെ, ഡബിള്‍ ബാരല്‍ ഈ സിനിമകള്‍ ഫഹദ് ഫാസില്‍ വേണ്ടെന്ന് വെച്ചതാണത്രേ. എന്നാല്‍ അതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. തിരക്കുകളോ കഥയിലെ താല്‍പര്യമില്ലായ്മയോ ഒക്കെയാവാം താരത്തിന്റെ തീരുമാനത്തിന് പിന്നില്‍. ഇന്നിപ്പോള്‍ മലയാളത്തിലെ മുന്‍നിര താരങ്ങളിലൊരാള്‍ തന്നെയാണ് ഫഹദെന്ന് നിസംശയം പറയാം.

കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വെച്ച ചിത്രങ്ങള്‍

കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വെച്ച ചിത്രങ്ങള്‍

അനിയത്തിപ്രാവിലൂടെയാണ് ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരന്‍ നായകനായി അരങ്ങേറിയത്. പ്രണയനായകനായി വിലസിയ താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ ആരാധകപിന്തുണയുമായിരുന്നു ലഭിച്ചത്. വില്ലന്‍ വേഷവും സ്വഭാവിക കഥാപാത്രങ്ങളേയും ഏറ്റെടുത്തതോട് കൂടിയാണ് താരത്തിന് ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്നും മോചനം ലഭിച്ചത്. എല്ലാതരം വേഷങ്ങളും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിക്കുകയായിരുന്നു താരം.

നിരസിച്ച സിനിമകള്‍

നിരസിച്ച സിനിമകള്‍

ക്ലാസ്‌മേറ്റസ്, അയാളും ഞാനും തമ്മില്‍, കമ്മത്ത് ആന്റ് കമ്മത്ത് തുടങ്ങിയ സിനിമകള്‍ കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വെച്ചതാണത്രേ. ലാല്‍ ജോസ് സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച കലാലയ സിനിമകളിലൊന്ന് കൂടിയാണിത്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലാല്‍ ജോസാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X