പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

By Aswini

പ്രശസ്തിയുടെ മറവില്‍ പണത്തിന് വേണ്ടി കൊല്ലും കൊലയും നടത്തിയ ഒത്തിരി പ്രശസ്ത താരങ്ങളെ നമുക്കറിയാം. തമിഴ് സിനിമയ്ക്കകത്തും ഇത്തരം കേസുകളില്‍ പെട്ട ഒത്തിരി താരങ്ങളുണ്ട്. ചെറിയ ചെറിയ വേഷങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടീ-നടന്മാരും സംവിധായകരുമൊക്കെ. പ്രശസ്തരായവരും അക്കൂട്ടത്തിലില്ലാതെയല്ല.

അടുത്തിടെയാണ് പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ വി ശേഖര്‍ മോഷണക്കേസിന് അറസ്റ്റിലായത്. ക്ഷേത്രങ്ങളിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്നാണ് കേസ്. മോഷണം മാത്രമല്ല, പീഡനം, പെണ്‍വാണിഭം, വഞ്ചന തുടങ്ങിയ കേസുകളില്‍ അറസ്റ്റിലായ ചില തമിഴ് സെലിബ്രിട്ടികളെ കാണാം,

നടി ഭുവനേശ്വരി

പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

2009 ല്‍ പെണ്‍വാണിഭ കേസിലാണ് നടി ഭുവനേശ്വരിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ പലയിടത്തും ഇവര്‍ വേശ്യാലയം നടത്തിയിരുന്നത്രെ. ചോദ്യം ചെയ്യലില്‍ ഇവര്‍ പല പ്രമുഖ നടിമാരുടെയും പേര് പറഞ്ഞത് വന്‍ വിവാദമായി. പിന്നീട് ഭുവനേശ്വരി ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

മന്‍സൂര്‍ അലി ഖാന്‍

പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

തമിഴില്‍ വില്ലന്‍ വേഷങ്ങളിലും സഹന നടന്‍ വേഷങ്ങളിലും തിളങ്ങിയ മന്‍സൂര്‍ അലി ഖാന്‍ സ്‌നേഹ ശര്‍മ എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പീഡനക്കേസിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വടപളനിയിലെ ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 1996 ലാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം ചെയ്യാം എന്ന് നടന്‍ പറഞ്ഞെങ്കിലും പിന്നീടാണ് അവര്‍ ഗര്‍ഭിണിയാണന്ന് അറിഞ്ഞത്. 2001 ല്‍ സ്‌നേഹയ്‌ക്കെതിരെ നടന്‍ വധഭീഷണി നടത്തിയതായും വാര്‍ത്തകളുണ്ട്. തുടര്‍ന്ന് ഏഴ് വര്‍ഷം തടവും പത്ത് നക്ഷം രൂപ നഷ്ടപരിഹാരമായി സ്ത്രീക്ക് നല്‍കാനും കോടതി ഉത്തവിട്ടു. എന്നാല്‍ സ്ത്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടത്തിയതോടെ നടനെ വെറുതെ വിട്ടു. മാനനഷ്ടപരിഹാരമായി 50 ലക്ഷം രൂപ നടന് നല്‍കാന്‍ ഉത്തരവായി

പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍

പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

കണ്ണാ ലഡ്ഡു തിന്ന ആസയാ, ഒമ്പതുള്ള ഗുരു തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ കോമഡി താരമായി പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍ പരിചിതനാണ്. ലോണ്‍ നല്‍കാം എന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയതിന് നടനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2013 ലാണ് സംഭവം. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 2012 ല്‍ ഒരു ബിസിനസുകാരനില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയതിന് കില്‍പുക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംവിധായന്‍ വി ശേഖര്‍

പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

അമ്പലത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതിനാണ് പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ വി ശേഖറിനെ മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തത്. മൂന്ന് അമ്പലങ്ങളില്‍ നിന്നായി 80 കോടി വിലവരുന്ന പഞ്ചലോഹ വിഗ്രഹങ്ങളാണത്രെ ശേഖര്‍ മോഷ്ടിച്ചത്. തങ്കലിങ്കം എന്നയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തില്‍ വി ശേഖറിന് പങ്കുള്ളതായി പൊലീസിന് മനസ്സിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു

സംവിധായകന്‍ സരണ്‍

പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

കാദല്‍ മന്നന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സരണ്‍, ആയിരത്തില്‍ ഇരുവര്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് 2014 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ചെക്ക് കേസിന് ശിവകാശി ടൗണ്‍ പൊലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. അന്നു തന്നെ ശരണ്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു

നടി സംഗീത

പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

2007 ല്‍ സംവിധായകന്‍ സെല്‍വനെ കൊന്ന കേസില്‍ നടി സംഗീതയ്ക്ക് ജീവപര്യന്തം ശിക്ഷ കിട്ടിയത് ഈ അടുത്താണ്. തന്റെ ചിത്രത്തില്‍ സംഗീതയ്ക്ക് നായിക വേഷവും പണവും വാഗ്ദാനം നല്‍കിയ സെല്‍വന്‍ പിന്നീടത് പിന്‍വലിച്ചതിനെ തുടര്‍ന്ന് നടിയും സംവിധായകനും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു.

സംവിധായകന്‍ പിവി പ്രസാദ്

പെണ്‍വാണിഭം, പീഡനം, വഞ്ചന, കൊലപാതകം തുടങ്ങിയ കേസില്‍ അറസ്റ്റിലായ സിനിമാതാരങ്ങള്‍

നിര്‍മതാവ് തമിഴ് കുമരന്റെ പരാതിയെ തുടര്‍ന്നാണ് സംവിധായകന്‍ പിവി പ്രസാദിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. സംവിധായകന്‍ തനിക്ക് 65 ലക്ഷത്തിന്റെ അടുത്ത് നഷ്ടമുണ്ടാക്കി എന്ന് പറഞ്ഞ് പ്രസാദിനെതിരെ വഞ്ചാനാകുറ്റം ചുമത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X