സിനിമയ്ക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

By Soorya Chandran

ആരും സിനിമ താരമായി ജനിക്കുന്നില്ല. എന്നാല്‍ ചിലര്‍ സിനിമ താരമായി മരിക്കാറുണ്ട്.

ഇന്നത്തെ പല താരങ്ങളുടേയും സിനിമ പ്രവേശനം വളരെ രസകരമായിരിക്കും. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പല ജോലികളും ചെയ്തിട്ടായിരിക്കും ഇവരില്‍ പലരും സിനിമയുടെ മായിക ലോകത്ത് എത്തിയിട്ടുണ്ടാവുക.

മലയാളത്തിലാണെങ്കില്‍ മമ്മൂട്ടി പണ്ട് വക്കീലായിരുന്നു. ജയന്‍ നാവിക സേനയിലെ ഓഫീസറും. സത്യന്‍ പോലീസുകാരനായിരുന്നു.

മലയാളത്തിന് പുറത്തുള്ള സിനിമലോകത്തും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. അവിടങ്ങളിലെ താരങ്ങള്‍ സിനിമയിലെത്തും മുമ്പ് എന്തായിരുന്നു ചെയ്തുകൊണ്ടിരുന്നത് എന്ന് നോക്കാം...

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

 രജനികാന്ത്

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

നമ്മുടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പഴയ ജീവിതം കേട്ടിട്ടില്ലേ. ജീവിക്കാന്‍ വേണ്ടി കൂലിപ്പണിയും ആശാരിപ്പണിയും വരെ ചെയ്തയാളാണ് അദ്ദേഹം. പിന്നീട് ബാംഗ്ലൂര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ബസ് കണ്ടക്ടറായി ജോലി കിട്ടിയപ്പോഴാണ് ജീവിതത്തിന് അല്‍പം ആശ്വാസമായത്. അവിടെ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയും ഇന്നതെ രജനി കാന്ത് ആയതും.

അക്ഷയ് കുമാര്‍

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

തായ്‌ക്കോണ്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ അക്ഷയ് കുമാര്‍ ബാങ്കോക്കിലായിരിക്കുമ്പോള്‍ ചെയ്യാത്ത പണിയില്ല. ഹോട്ടലിലെ വെയ്റ്ററായും പാചകക്കാരനായും ഒക്കെ ജോലി നോക്കിയിട്ടുണ്ട് അദ്ദേഹം. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി തായ്‌ക്കോണ്ട പഠിപ്പിക്കാന്‍ തുടങ്ങി. അത്യാവശ്യം മോഡലിങ്ങും. ഒടുവില്‍ സിനിമയില്‍

ജോണ്‍ എബ്രഹാം

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു


പഠനം കഴിഞ്ഞ് ഒരു മാധ്യമസ്ഥാപനത്തില്‍ ജോലി തുടങ്ങിയ ആളാണ് ജോണ്‍ എബ്രഹാം. പക്ഷേ അത് പെട്ടെന്ന് പൂട്ടിപ്പോയി. പിന്നീട് ഒരു പരസ്യ കമ്പനിയില്‍ മീഡിയ പ്ലാനര്‍ ആയി ജോലി ചെയ്തു. അവിടെ നിന്നാണ് മോഡലിങ്ങിലേക്കും സിനിമയിലേക്കും എത്തിയത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ കഥയാണ് രസം. ശ്രീലങ്കയിലെ ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ടറായിരുന്നു ഇവര്‍. അവിടത്തെ ആഭ്യന്തര യുദ്ധവും രാഷ്ട്രീയവും ഒക്കെ റിപ്പോര്‍ട്ട് ചെയ്തിരുന്ന മിടുക്കിയായ റിപ്പോര്‍ട്ടര്‍.

മാധവന്‍

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

മാധവന്‍ സിനിമയിലെത്തും മുമ്പ് ചെയ്തിരുന്നത് എന്താണെന്നല്ലേ... പ്രഭാഷണ പരിശീലനം, കമ്മ്യൂണിക്കേഷന്‍ വര്‍ക്കഷോപ്പ്... അങ്ങനെ പലതും. അന്ന് തന്നെ സംസാരിച്ച് ആളുകളെ കയ്യിലെടുക്കാന്‍ മിടുക്കനായിരുന്നു.

സുനില്‍ ദത്ത്

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

സഞ്ജയ് ദത്തിന്റെ അച്ഛന്‍ സുനില്‍ ദത്ത് ഒരുകാലത്തെ ബോളിവുഡ് താരമായിരുന്നു. റേഡിയോ സിലോണില്‍ അനൗണ്‍സറായിരുന്ന സുനില്‍ ദത്ത് ആണ് പിന്നീട് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ആയത്.

അമരേഷ് പുരി

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

വില്ലന്‍ എന്ന് പറഞ്ഞാല്‍ പിന്നെ അമരേഷ് പുരിക്ക് അപ്പുറത്തേക്കില്ല. നാടകാഭിനയവുമായി കഴിഞ്ഞിരുന്ന കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ ജോലി നോക്കിയിട്ടുണ്ട് അദ്ദേഹം.

സ്മിത പാട്ടീല്‍

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

ദൂരദര്‍ശനിലെ വാര്‍ത്താ അവതാരകയുടെ റോളില്‍ നിന്നാണ് സ്മിത പാട്ടീല്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയത്.

സീനത്ത് അമന്‍

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

ബോളിവുഡിന്റെ സെക്‌സി നായികയായിരുന്നു സീനത്ത് അമന്‍. സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒരു മാഗസിനില്‍ പത്രപ്രവര്‍ത്തകയായിരുന്നു ഇവര്‍. പിന്നെ മോഡലിങ്ങിലേക്കും സിനിമയിലേക്കും എത്തി.

അമീഷ പട്ടേല്‍

സിനിമയക്ക് മുമ്പ് ഇവര്‍ എവിടെയായിരുന്നു

കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷ പട്ടേല്‍ ബോളിവുഡില്‍ എത്തുന്നത്. മസ്സാച്യുസെറ്റ്‌സിലെ മെഡ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ അമീഷ ഒരു കമ്പനിയില്‍ എക്കണോമിക് അനലിസ്റ്റ് ആയി ജോലി നോക്കവേയാണ് സിനിമയിലെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X