»   » മലയാളികളുടെ പ്രിയപ്പെട്ട 'എലി' രജിഷ വിജയന്റെ ആരും കാണാത്ത ചിത്രങ്ങള്‍ കാണാണോ?

മലയാളികളുടെ പ്രിയപ്പെട്ട 'എലി' രജിഷ വിജയന്റെ ആരും കാണാത്ത ചിത്രങ്ങള്‍ കാണാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഒറ്റ സിനിമയില്‍ അഭിനയിച്ചതോടെ ജീവിതം മാറിയ ആളാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലുടെയാണ് രജിഷ സിനിമയിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രജിഷയുടെ വിജയ ദിനങ്ങള്‍ ആരംഭിക്കുകയായിരുന്നു. രജിഷ വിജയന്റെ ആരും കാണാത്ത ചിത്രങ്ങള്‍ കാണാണോ?

രജിഷ വിജയന്‍

കോഴിക്കോട്ട്കാരിയായ രജിഷ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലാണ് രജിഷക്ക് അവസരങ്ങള്‍ കിട്ടി കൊണ്ടിരിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെളളത്തിലെ എലി

ആസിഫ് അലി നായകനായി എത്തിയ അനുരാഗ കരിക്കിന്‍ വെളളത്തിലെ എലി എന്ന കഥാപാത്രത്തെയായിരുന്നു രജിഷ വിജയന്‍ അവതരിപ്പിച്ചിരുന്നത്.

മലയാളികളുടെ പ്രിയങ്കരിയായി എലി

കാമുകനെ ജീവന് തുല്യം സ്‌നേഹിക്കുന്ന എലിയുടെ സ്‌നേഹം മനസിലാക്കാന്‍ നായകന് കഴിയാതെ വരികയാണ് സിനിമയില്‍. എന്നാല്‍ എലിയുടെ ആത്മാര്‍ത്ഥ സ്‌നേഹം മലയാളി യുവാക്കളില്‍ അതുപോലൊരു പെണ്ണിനെ വേണം എന്ന കാഴ്ചപാടിലേക്ക് ഉയര്‍ത്തുകയായിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം രജിഷക്കായിരുന്നു.

സിനിമകളുടെ തിരക്കില്‍

ആദ്യ സിനിമയ്ക്ക് ശേഷം രജിഷ സിനിമകളില്‍ നിന്നും സിനിമകളിലേക്കുള്ള തിരക്കുകളിലായിരുന്നു. ദിലീപിനൊപ്പം നായികയായും രജിഷ അഭിനയിച്ചിരുന്നു.

English summary
State award winner Rajisha Vijayan's latest photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam