സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!
വീണ്ടുമൊരു സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിന് സമയമായി. സിനിമാലോകവും ആരാധകരും ഒന്നടങ്കം കാത്തിരിക്കുകയാണ് ഇത്തവണത്തെ പുരസ്‌കാരത്തിനെക്കുറിച്ച് അറിയുന്നതിനായി. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് പോയവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അസാമാന്യ അഭിനയ മികവുമായി പല താരങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിച്ചൊരു വര്‍ഷം കൂടിയാണ് കടന്നുപോയത്.
മാര്‍ച്ച് 12ന് പുരസ്‌കാരം പ്രഖ്യാപിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്. തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ സിനിമകളുടെ സ്‌ക്രീനിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ടിവി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

മത്സരം കടുക്കുന്നു
പോയ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം മാര്‍ച്ച് 12 ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടിവി ചന്ദ്രന്റെ നേതൃത്വത്തില്‍
സംവിധായകന്‍ ടിവി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ജൂറിയില്‍ സംവിധായകരായ ഡോ ബിജു, മനോജ് കാന, സംഗീത സംവിധായകനായ ജെറി അമല്‍ ദേവ്, നടി ജലജ, തിരക്കഥാകൃത്തായ ചെറിയാന്‍ കല്‍പ്പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ എം രാജീവ് കുമാര്‍, ക്യാമറാമാനായ സന്തോഷ് തുണ്ടിയില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

മികച്ച നടനുള്ള മത്സരത്തില്‍
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബിജു മേനോന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് മികച്ച നടനാവാന്‍ മത്സരിക്കുന്നത്.

പാര്‍വതിയും മഞ്ജു വാര്യരും
മികച്ച നടിക്കുള്ള മത്സരവും ശക്തമാണ്. കരിയറിലെ മികച്ച വേഷവുമായാണ് മഞ്ജു വാര്യരും പാര്‍വതിയുമെത്തിയത്. ഇരുവരുമാണ് മികച്ച നടിയാവാനുള്ള മത്സരത്തിലുള്ളത്.

വിവിധ വിഭാഗങ്ങളിലായി
വിവിധ വിഭാഗങ്ങളിലായി 112 ഓളം ചിത്രങ്ങളാണ് നോമിനേഷന്‍ പട്ടികയിലുള്ളത്. ജൂറി അംഗങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് 56 ചിത്രങ്ങളാണ് ഒരു ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്.

മത്സരിക്കുന്ന സിനിമകള്‍
നിരവധി വ്യത്യസ്തമായ ചിത്രങ്ങളുമായാണ് സംവിധായകരും താരങ്ങളും പോയവര്‍ഷം തിയേറ്ററുകളിലേക്കെത്തിയത്. സംസ്ഥാന പുരസ്‌കാരത്തിനായി മാറ്റുരയ്ക്കുന്ന ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇത്തവണത്തെ പുരസ്‌കാരത്തിനായി മത്സരത്തിനുണ്ട്. നിമിഷ സജയനും ഫഹദ് ഫാസിലിനുമൊപ്പം സുരാജ് വെഞ്ഞാറമൂടും മികച്ച പ്രകടനമാണ് കാഴ്്ച വെച്ചത്.

സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവ്
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമാണ് സഖാവ്. നിവിന്‍ പോളി ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

എം ബി പത്മകുമാറിന്റെ ടെലിസ്‌കോപ്
എംബി പ്തമകുമാര്‍ സംവിധാനം ചെയ്ത ടെലസ്‌കോപ് എന്ന സിനിമയും ലിസ്റ്റിലുണ്ട്. വിവിധ വേദികളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

പുള്ളിക്കാരന്‍ സ്റ്റാറാ
മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറായും ഇത്തവണത്തെ ലിസ്‌ററില്‍ ഇടം പിടിച്ചിട്ടുണ്ട്. ദീപ്തി സതിയും ആശ ശരത്തുമായിരുന്നു ചിത്രത്തിലെ നായികമാര്‍.

രഞ്ജിത് ശങ്കറിന്റെ സിനിമ
കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, അനു സിത്താര, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ രഞ്ജിത് ശങ്കര്‍ ചിത്രമായിരുന്നു രാമന്റെ ഏദന്‍തോട്ടം. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങള്‍
ക്രിഷ് കൈമളിന്റെ ആഷിക്ക് വന്ന ദിവസം, പപ്പന്‍ പയറ്റുവിളയുടെ മൈ സ്‌കൂള്‍, എംഡി സുകുമരാന്റെ പശു, സിദ്ദിക്ക് ചേന്നമംഗലൂറിന്റെ കുഞ്ഞിരാമന്‍രെ കുപ്പായം തുടങ്ങി പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത നിരവധി സിനിമകളും ഈ ലിസറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

വിനീതിന്റെ എബി
വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ചിത്രമാണ് എബി. വിനീതിന്‍രെ സിനിമാജീവിതത്തിലെ മികച്ചൊരു ചിത്രം കൂടിയാണിത്.

അങ്കമാലി ഡയറീസ്
86 പുതുമുഖ താരങ്ങളെ അണിയിച്ചൊരുക്കി ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ഇത്.

ഒരു മെക്‌സിക്കന്‍ അപാരത
ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് ടോം ഇമ്മട്ടിയായിരുന്നു. ബോക്‌സഫീസില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

കെയര്‍ ഓഫ് സൈറാബാനു
മഞ്ജു വാര്യരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് കെയര്‍ ഓഫ് സൈറാബാനു. വര്‍ഷങ്ങള്‍ക്ക് ശേഷം അമല മലയാളത്തിലേക്ക് തിരിച്ചെത്തിയതും അബിയുടെ മകനായ ഷെയിന്‍ നിഗവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

പാര്‍വതിയുടെ ഗംഭീര പ്രകടനവുമായെത്തിയ ടേക്ക് ഓഫ്
മലയാള സിനിമയില്‍ അടുത്ത കാലത്ത് പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നായി ടേക്ക് ഓഫിനെ നിസംശയം വിശേഷിപ്പിക്കാം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ താരങ്ങളെല്ലാം അസാധ്യ പ്രകടനമാണ് കാഴ്ച വെച്ചത്.

ദി ഗ്രേറ്റ് ഫാദര്‍
മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ബേബി അനിഘയും സ്‌നേഹയും ആര്യയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ബിജു മേനോന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം
ബിജു മേനോന്റെ കരിയറിലെ മികച്ച പ്രകടനമായിരുന്നു രക്ഷാധികാരി ബൈജുവിലൂടെ കണ്ടത്. ചെറിയ സിനിമയായിരുന്നിട്ട് കൂടി ഈ സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ അജിപ്പാപ്പന്‍
അമല്‍ നീരജ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയും ഇത്തവണ മാറ്റുരയ്ക്കാനുണ്ട്. മികച്ച പ്രകടനമായിരുന്നു താരപുത്രന്‍ കാഴ്ച വെച്ചത്.

വന്‍താരനിര ഒരുമിച്ചെത്തിയ അച്ചായന്‍സ്
പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ജയറാം, അമല പോള്‍, ശിവദ, അനു സിത്താര തുടങ്ങി വന്‍താരനിരയെ അണിയിച്ചൊരുക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് അച്ചായന്‍സ്.

വിശ്വാസപൂര്‍വ്വം മന്‍സൂര്‍
ആനന്ദത്തിലൂടെ ശ്രദ്ധേയനായ റോഷനെയും പ്രയാഗ മാര്‍ട്ടിനെയും നായികാനായകന്‍മാരാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാമഅ വിശ്വാസപൂര്‍വ്വം മന്‍സൂര്‍. സറീന വഹാബ്, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

പൃഥ്വിയുടെ ടിയാന്‍
ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജീ എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

സണ്‍ഡേ ഹോളിഡേ
ആസിഫ് അലിയും അപര്‍ണ്ണ മുരളിയും തകര്‍ത്തഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം നേടിയിരുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
ശാന്തി കൃഷ്ണയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം കൂടിയാണിത്. നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ നായകന്‍. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

സൗബിന്‍ ഷാഹിറിന്റെ പറവ
അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും മികവ് തെളിയിച്ച സൗബിന്‍ ഷാഹിറിന്റെ പറവയും ഇത്തവണത്തെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഉദാഹരണം സുജാത
സുജാതയെന്ന കോളനി സ്ത്രീയായി മഞ്ജു വാര്യര്‍ അസാമാന്യ അഭിനയ മികവ് പ്രകടിപ്പിച്ച ചിത്രമാണ് ഉദാഹരണം സുജാത. ഫാന്റെ പ്രവീണായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

അരുണ്‍ കുമാര്‍ അരവിന്ദിന്‍രെ കാറ്റ്
ആസിഫലിയുടെ കരിയറിലെ ഏറെ വ്യത്യസ്തമാര്‍ന്ന കഥാപാത്രമായിരുന്നു ചെല്ലപ്പന്‍. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയൊരു ചിത്രം കൂടിയായിരുന്നു കാറ്റ്.

വര്‍ണ്യത്തില്‍ ആശങ്ക
ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയ്ക്ക് ശേഷ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആട് രണ്ട്
ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും രണ്ടാമതെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സാമ്പത്തികമായി ചിത്രം വന്‍വിജയമാണ് നേടിയത്.

പൃഥ്വിയുടെ ആദം ജോണ്‍
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജിനു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദം ജോണ്‍, ഭാവനയും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ദിലീപിന്‍രെ രാമലീല
വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ദിലീപ് കടന്നുപോയിരുന്നത്. എന്നാല്‍ സിനിമാജീവിതത്തില്‍ അതൊരു വിഷയമേ ആയിരുന്നില്ലെന്ന് രാമലീലയുടെ വിജയം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











