»   » ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം! പാര്‍വ്വതി ഇച്ചിരി പാടുപെടും! ട്രോളന്മാര്‍ വെറുതേ വിടുമോ?

ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം! പാര്‍വ്വതി ഇച്ചിരി പാടുപെടും! ട്രോളന്മാര്‍ വെറുതേ വിടുമോ?

Written By:
Subscribe to Filmibeat Malayalam

വീണ്ടുമൊരു ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് ഇത്തവണത്തെ പുരസ്‌കാരം കിട്ടിയിരുന്നത്. മികച്ച നടന്മാരുടെ നോമിനേഷന്‍ പട്ടികയില്‍ അവസാനം വരെ നിന്നത് ആസിഫ് അലിയും ഫഹദ് ഫാസിലുമായിരുന്നു.

ഈ രണ്ടു പേരില്‍ ഒരാള്‍ക്ക് കിട്ടുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ ഇത്തവണ ആരും അധികം പ്രതീക്ഷിക്കാതെ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് സ്വന്തമാക്കി. ആളൊരുക്കം എന്ന സിനിമയിലൂടെയായിരുന്നു ഇന്ദ്രന്‍സിനെ തേടി ഭാഗ്യമെത്തിയത്. ഇന്ദ്രന്‍സിന് അര്‍ഹിച്ച പുരസ്‌കാരം കിട്ടിയെന്ന് പറയുമ്പോഴും ആസിഫ് അലിയ്ക്കും ഫഹദ് ഫാസിലിനും കിട്ടാത്തതില്‍ ചിലര്‍ക്ക് സങ്കടമുണ്ട്...!

അര്‍ഹിച്ച അംഗീകാരം

ഈ വര്‍ഷത്തെ മികച്ച നടന്‍ ഇന്ദ്രന്‍സാണെന്ന് പറയുമ്പോള്‍ താരം പോലും കരുതിയിരുന്നില്ല. മികച്ച നടനുള്ള അംഗീകാരം അര്‍ഹിച്ച ആള്‍ക്ക് തന്നെ കിട്ടി.

താക്കീത്

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സ് മികച്ച നടനായി. അവഗണിച്ചവര്‍ക്കുള്ള താക്കീതും കളിയാക്കിയവര്‍ക്കുള്ള മറുപടിയുമാണിത്.

പാര്‍വ്വതിയും

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പാര്‍വ്വതിയ്ക്കാണ്. ഇന്ന് വനിതാ ദിനത്തില്‍ അവളെ ആരും അപമാനിക്കരുത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അവള്‍ അര്‍ഹിക്കുന്നുണ്ട്.

ആസിഫലി പുറത്ത്

അങ്ങനെ അര്‍ഹിച്ചവരുടെ കൈയില്‍ നിന്നും വഴുതി മാറി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. അവസാന റൗണ്ടില്‍ ആസിഫലി പുറത്താവുകയും ചെയ്തു.

ആരും പ്രതീക്ഷിച്ചില്ല

ഗ്രൂപ്പുകളിലും മറ്റും എല്ലാവരും കരുതിയിരുന്നത് ആസിഫ് അലിയ്‌ക്കോ അല്ലെങ്കില്‍ ഫഹദിനോ കിട്ടുമെന്ന് ആയിരുന്നു. എന്നാല്‍ ഇന്ദ്രന്‍സ് എന്ന പേര് ആരും പ്രതീക്ഷിച്ചിരുന്നില്ല.

മികച്ച നടി

ഈ കൊല്ലത്തെ മികച്ച നടിയായി തങ്ങള്‍ തിരഞ്ഞെക്കുപ്പെടുമെന്ന് കരുതിയിരിക്കുന്ന പാര്‍വ്വതിയും മഞ്ജു വാര്യരും. എന്നാല്‍ അത് പ്രിയ പ്രകാശ് വാര്യര്‍ക്കുള്ളതാണെന്ന് അനൗണ്‍സ് ചെയ്താല്‍ എങ്ങനെയുണ്ടാവും.

സന്തോഷമുണ്ട്

30 വര്‍ഷത്തിന് മുകളില്‍ സിനിമയിലും 500 ലധികം സിനിമകളിലും അഭിനയിച്ചു. വിനായകന് കിട്ടിയ പുരസ്‌കാരത്തിനെക്കാളും സംതൃപ്തിയും സന്തോഷവും തോന്നുന്നുണ്ട്.

ഞാന്‍ കൊണ്ട് പോവും

നുഹ് കണ്ണ്, കള്ളന്‍ പ്രസാദ് ആര് വേണമെങ്കിലും വരട്ടെ.. ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അത് പപ്പുവാശാന്‍ തന്നെ കൊണ്ട് പോയിരിക്കും.

എനിക്കാണ് കിട്ടിയത്..

ഫഹദും ആസിഫും തമ്മില്‍ സംസാരിക്കുന്നു. ഇത്തവണത്തെ സ്റ്റേറ്റ് അവാര്‍ഡിന് നമ്മള്‍ക്കും ചാന്‍സ് ഇല്ലായിരുന്നോ? പക്ഷെ അവാര്‍ഡ് ഇന്ദ്രന്‍സിനാണ് കിട്ടിയത്.

ബെസ്റ്റ് ആക്ടര്‍

സംസ്ഥാന പുരസ്‌കാരത്തിന്റെ അവസാന റൗണ്ടില്‍ ഇന്ദ്രന്‍സ് ആളൊരുക്കം കയറി വരുന്നു. മുന്നില്‍ നിന്ന ഫഹദ് ഫാസിലിനെയും ആസിഫ് അലിയെയും പിന്തള്ളി മികച്ച നടനാവുന്നു.

ഇദ്ദേഹമാണ്

മികച്ച നടന്‍ ഞാനായിരിക്കുമെന്ന് കരുതിയിരിക്കുന്ന ഫഹദും ആസിഫ് അലിയും. എന്നാല്‍ അവസാന റൗണ്ടില്‍ അത് ഇന്ദ്രന്‍സ് സ്വന്തമാക്കുന്നു.

നല്ല തീരുമാനം

മികച്ച നടന്‍ ഇന്ദ്രന്‍സാണെന്ന് കേട്ട പ്രേക്ഷകര്‍, അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കൊടുത്തു അല്ലെ. നല്ലത് എന്നും എല്ലാ കാലവും ഇങ്ങനെ തന്നെ കൊടുക്കന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്താ എനിക്ക് കിട്ടാത്തത്

ഇത്തവണത്തെ സ്‌റ്റേറ്റ് അവാര്‍ഡ് എന്താ എനിക്ക് കിട്ടാത്തത് എന്ന് ചോദിച്ചാല്‍ അത് അര്‍ഹിച്ച നല്ലൊരു നടന്‍ മികച്ച അഭിനയം കൊണ്ട് നേടി എന്ന് പറയാനെ ഉള്ളു.

ഏത് സിനിമയിലൂടെ

ഇത്തവണത്തെ മികച്ച നടന്‍ ഇന്ദ്രന്‍സാണെന്ന് പറഞ്ഞെങ്കിലും പലര്‍ക്കും ഏത് സിനിമയിലൂടെയാണെന്ന് മനസിലായിട്ടില്ലായിരുന്നു.

കൊടക്കമ്പി

കൊടക്കമ്പി എന്ന് വിളിക്കാനും ഹാസ്യതാരമെന്ന് വിളിക്കാനും വസ്ത്രാലങ്കാരം ചെയ്യാനും ആളാക്കാനും ഉള്ളതല്ല. മികച്ച നടനെന്ന നിലയില്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ ഉള്ളതാണ് ഇന്ദ്രന്‍സിന്റെ പേര്.

സന്തോഷിച്ചോളു..

ഇവരെ വെറുക്കുന്നവര്‍ പലതും പറയാന്‍ വന്നാലും അര്‍ഹതപ്പെട്ടവരെ തന്നെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കൂടുതല്‍ ഒന്നും പറയാന്‍ വരണ്ട.

പ്ലീസ് ഒന്ന് സഹായിക്കാമോ

പാര്‍വ്വതിയെ അവാര്‍ഡ് വാങ്ങാന്‍ സമ്മതിക്കില്ല എന്ന് പറയുന്നവരുമുണ്ട്. അവരോട് പ്ലീസ് ചേട്ടാ അവാര്‍ഡ് വാങ്ങാന്‍ ഒന്ന് സഹായിക്കാമോ.. അതിന് വേണ്ടി പാര്‍വ്വതി കാത്തിരിക്കുകയാണെന്ന് പറയാന്‍ പറഞ്ഞു.

വിലയുണ്ടാവുന്നത്...

അര്‍ഹതയുള്ള വര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോഴാണ് അതിന് വിലയുള്ളതായി തോന്നുന്നത്. ഇത്തവണ എല്ലാവര്‍ക്കും അത് തോന്നിയിട്ടിട്ടുണ്ടാവും.

ആഗ്രഹിച്ചിരുന്നു.

ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് കൊണ്ട് പോയെങ്കിലും ആസിഫ് അലിയ്ക്ക് സന്തോഷം മാത്രമെ ഉള്ളു. എന്നാലും ഒരുപാട് ആഗ്രഹിച്ചിരുന്നു.

വെറുപ്പിക്കാത്ത നടന്‍

മലയാളികളെ ഇതുവരെ ഒരിക്കല്‍ പോലും വെറുപ്പിക്കാത്ത നടനുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ദ്രന്‍സ് എന്ന് തന്നെയായിരിക്കും.

എത്ര പൂട്ടിട്ടും കാര്യമില്ല

എത്ര പൂട്ടിട്ട് പൂട്ടിയിട്ടും കാര്യമില്ല. അര്‍ഹിച്ചവര്‍ക്ക് തന്നെ കിട്ടുമെന്ന് തെളിയിച്ചിരിക്കുകയാണ്.

ആസിഫ് അലി ഫാന്‍സ്

പുരസ്‌കാരം കിട്ടാത്തതില്‍ സങ്കടം ഉണ്ട്. എന്ന് കരുതി ഇതും വിചാരിച്ച് അങ്ങ് ഇരിക്കാന്‍ പോവുന്നില്ല. അടുത്ത വര്‍ഷം ഇതിലും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കും.

അതാണ് ശീലം

ക്ലാസ് ആയാലും മാസ് ആയാലം കോമഡി ആണെങ്കിലും നല്ല വെടിപ്പായിട്ട് തന്നെ ചെയ്യും അതാണ് ഈ നടന്റെ കഴിവ്.

ഒന്ന് കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളു

ആസിഫ് അലിയ്ക്കാണ് പുരസ്‌കാരം അര്‍ഹിച്ചിരുന്നത് എന്ന് പറയുന്നവര്‍ക്ക് ഇന്ദ്രന്‍സ് നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു പടം കണ്ടാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഉള്ളു.

ഇതും ഇരിക്കട്ടെ..

കുറേ കാലം ഞങ്ങളെയൊക്കെ അങ്ങ് ചിരിപ്പിച്ചതല്ലേ. അതോണ്ട് ഈ സ്‌റ്റേറ്റ് അവാര്‍ഡ് ഇരിക്കട്ടെ.. ഒരുപാട് സന്തോഷത്തോടെ തന്നെയാണ് തരുന്നത്.

പുരസ്‌കാരം നേടിയ സഹപ്രവര്‍ത്തകരോട് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്! മനസില്‍ തട്ടിയ ചില കാര്യങ്ങള്‍..

ബിഗ് ബജറ്റ് സിനിമകളെയും താരരാജാക്കന്മാരെയും പിന്തള്ളി പുതുമുഖങ്ങള്‍ മുന്നോട്ട് വന്നതിന് കാരണം ഇതാണ്!

English summary
State awards 2018 troll viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam