ജയസൂര്യയ്ക്കും ജോജുവിനും വെറുതെ നല്‍കിയതല്ല പുരസ്‌കാരം! അവരെങ്ങനെ അത് സ്വന്തമാക്കി! ജൂറി പറയുന്നത്?

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരങ്ങള്‍ നിരവധിയാണ്. പോയവര്‍ഷത്തില്‍ നിരവധി പേരാണ് അസാമാന്യ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചത്. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് എന്തുകൊണ്ടാണ് താരങ്ങളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയത്. സൗബിന്‍ ഷാഹിറും ജയസൂര്യയുമായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. നിമിഷ സജയന്‍ മികച്ച നടിയായപ്പോള്‍ ജോജുവിനായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചത്.

സൗബിനും ജയസൂര്യയും ജോജുവും ഫഹദുമായിരുന്നു മികച്ച നടനാവാനായി മത്സരിച്ചത്. വ്യക്തമായ കാരണങ്ങളിലൂടെയാണ് ജൂറി ഓരോ താരത്തെയും അവാര്‍ഡിനായി പരിഗണിച്ചത്. സംവിധായകനായ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറിയുടെ അധ്യക്ഷന്‍. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി ഈ സിനിമകളിലെ പ്രകടനത്തിലൂടെയാണ് ജയസൂര്യ മികച്ച നടനായത്. വ്യത്യസ്തമായ രണ്ട് റോളുകളില്‍ സ്വഭാവികത നിറഞ്ഞ അഭിനയം, പ്രശസ്തനായ ഒരു ഫുട്‌ബോള്‍ കളിക്കാരനേയും ഒരു ട്രാന്‍സ്‌ജെന്‍ഡറിനേയും തിച്ചും വ്യത്യസ്തമായി ശരീര ഭാഷയില്‍ പകര്‍ത്തുന്ന അസൂയാവഹമായ അഭിനയപാടവം, ഇതായിരുന്നു ജയസൂര്യയെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍.

State Award

ഫുട്‌ബോളില്‍ ജീവിതം ദര്‍ശിക്കുന്ന ഒരു സാധാരണക്കാരന്‍ അപ്രതീക്ഷിതമായി ചെന്നുപെടുന്ന പ്രതിസന്ധികളിലൂടെ സഞ്ചരിച്ച സിനിമയില്‍ തികച്ചും അനായാസമായ അഭിനയമികവ് പുറത്തെടുത്തതിനാണ് സൗബിന് അവാര്‍ഡ് നല്‍കിയത്. പരുക്കനും മനുഷ്യത്വഹീനനുമെന്ന് തോന്നുന്ന പോലീസ് ഓഫീസറുടെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുകാണിക്കുന്ന ജോസഫിലെ കഥാപാത്രവും സംരക്ഷകനായെത്തി ഇരയെ കീഴ്‌പ്പെടുത്തുന്ന ചോലയില പുരുഷനുമാണ് ജോജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തികച്ചും വ്യത്യസ്തമായ രണ്ട് സിനിമകളില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രത്തെ സമര്‍ത്ഥമായി അവതരിപ്പിച്ചതിനാണ് നിമിഷ സജയന് പുരസ്‌കാരം നല്‍കുന്നതെന്നുമാണ് ജൂറിയുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X