Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
എന്റെ കൈ കാലുകളെ കുറിച്ച് വേവലാതിപ്പെടുന്നവര്‍ കുറച്ച് വിട്ടു നിന്നോളൂ, പുതിയ ഫോട്ടോയുമായി അനുപമ
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പണ്ടത്തെ പോലെ നടിമാരുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകള്‍ എഴുതുന്ന സ്വഭാവം ചിലരെങ്കിലും നിര്‍ത്തി വച്ചിട്ടുണ്ട്. നായികമാരുടെ വസ്ത്രത്തിന്റെ നീളവും മറ്റും നോക്കി അവരെ അശ്ലീലമായ വിലയിരുത്തുന്നവര്ക്കെതിരെ നായികമാര്‍ ഇപ്പോള്‍ ഒറ്റക്കെട്ടായി പ്രതികരിച്ചു തുടങ്ങിയിരിയ്ക്കുകയാണ്. നടി അനശ്വര രാജിനെതിരെ സൈബര്‍ ആക്രമണം വന്നപ്പോള്‍ നടിമാര്‍ ഒന്നിച്ചു നിന്ന് പോരാടിയത് ശ്രദ്ധേയമായിരുന്നു.
ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ള വേഷം ധരിക്കുകയും, ആ വസ്ത്രത്തില്‍ നിന്നുള്ള ഫോട്ടോ ഞങ്ങളുടെ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്യും. ഇഷ്ടമില്ലാത്തവര്‍ അത് കാണേണ്ടതില്ല എന്ന ലൈനിലാണ് നടിമാര്‍ ഇപ്പോള്‍. അനുപമ പരമേശ്വരന് ഏറ്റവുമൊടുവില്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരിയ്ക്കുന്നതും ഇത്രമാത്രമാണ്.

പുറം തിരിഞ്ഞിരിയ്ക്കുന്ന ഒരു ഫോട്ടോ അനു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുറം തിരിഞ്ഞിരുന്ന്, തന്റെ ചുരുണ്ട മുടി വാരിയെടുത്തു നില്‍ക്കുന്നതാണ് ചിത്രം. കണ്ടാല്‍ അല്പം ഗ്ലാമറസ്സാണെങ്കിലും അശ്ലീലമല്ല, ചിത്രത്തില്‍ അനുവിന്റെ കാലുകളും തുടയും കാണുന്നുണ്ട്. അത് ആര്‍ക്കെങ്കിലും പ്രശ്നമായി തോന്നുന്നുണ്ടെങ്കില്‍ അവര്‍ കുറച്ച് അകലം പാലിച്ചു നിന്നോളൂ എന്നാണ് അനുപമ പറഞ്ഞിരിയ്ക്കുന്നത്.
തന്റെ വളവുകള്‍ മറയ്ക്കാന്‍ ചുരുളകള്‍ക്ക് കഴിഞ്ഞാല്‍ അതാണ് പ്രണയം എന്നാണ് അനു ചിത്രത്തിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍ പേളി മാണി ഉള്‍പ്പടെയുള്ളവര്‍ ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്. ഞങ്ങള്‍ക്ക് വേണ്ടത് വളരെ ഹോംലി ആയിട്ടുള്ള അനുപമയെ ആണ്, ഇത്തരം ഗ്ലാമറായി അനുപമയെ അല്ല എന്നും മനസ്സില്‍ ഇപ്പോഴും പ്രേമത്തിലെ സ്കൂള്‍ കുട്ടിയുടെ മുഖമാണെന്നുമൊക്കെയാണ് ചിത്രത്തിന് വന്നുകൊണ്ടിരിയ്ക്കുന്ന കമന്റുകള്‍.
പ്രേമത്തിലെ മേരിയായി സ്ക്രീനിലെത്തിയ അനുപമ മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും തിരക്കേറിയ നായികയാണ്. കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായും അഭിനയിച്ചു കഴിഞ്ഞു. മണിയറയിലെ അശോകന് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അനുപമ അഭിനയിച്ചത്. ഈ സിനിമയുടെ സഹസംവിധായികയും അനുപമ തന്നെയായിരുന്നു. തള്ളിപ്പോകാതെ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.
മലയാളത്തെക്കാള്‍ തെലുങ്കിലാണ് അനുപമ ഏറ്റവും അധികം സിനിമകള്‍ ചെയ്തത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മലയാളത്തില്‍ സിനിമ ചെയ്യൂ. മാതൃഭാഷയില്‍ താന്‍ വളരെ അധികം സെലക്ടീവാണെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ