സാധാരണ നിലയിലെത്താൻ സമയമെടുക്കും, ലക്ഷ്മിയെ കുറിച്ച് പറയാൻ ഞാൻ ബാധ്യസ്ഥനാണ്, സ്റ്റീഫൻ പറയുന്നു

ബാലയുടെ മരണത്തിനു ശേഷം ജനങ്ങളുടെ പ്രാർത്ഥന മുഴുവനും ലക്ഷ്മിയ്ക്ക് വേണ്ടിയായിരുന്നു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗം സംഗീത പ്രേമികൾക്ക് തീരാനഷ്ടമാണ്. ഇന്നും കൂടെയുളളവർ അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബവുമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു നാടിനെ നടക്കിയ ആ അപകടം സംഭവിച്ചത്. മകൾ തേജസ്വനി അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബാലയേയും ലക്ഷ്മിയേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായ‌ിരുന്നു. ഒക്ടേബർ 2 ന് പുലർച്ചെ എല്ലാവരേയും സങ്കടത്തിലാഴ്ത്തി ബാലഭാസ്കർ ഈ ലോകത്ത് നിന്ന് വിട പറയുകയായിരുന്നു.

ബാലയുടെ മരണത്തിനു ശേഷം ജനങ്ങളുടെ പ്രാർത്ഥന മുഴുവനും ലക്ഷ്മിയ്ക്ക് വേണ്ടിയായിരുന്നു. ലക്ഷ്മി സാധാരണ ജീവിതത്തിലേയ്ക്ക് എത്രയും വേഗം മടങ്ങി വരണമെന്നാണ് ജനങ്ങളുടെ പ്രാർത്ഥനയും. ജനങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടിരിക്കുകയാണ്. ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ച് നല്ല വാർത്തയാണ് ഇപ്പോൾ ആശുപത്രിയിൽ നിന്ന് പുറത്തു വരുന്നത്.

ലക്ഷ്മിയ്ക്ക് സമയം ആവശ്യമുണ്ട്

ലക്ഷ്മിയ്ക്ക് സമയം ആവശ്യമുണ്ട്

ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള കൃത്യമായ വിവരങ്ങൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത് ബാലാഭാസ്കറിന്റെ സുഹൃത്തും സംഗീത സംവിധായകനുമായി സ്റ്റീഫൻ ദേവസ്സിയാണ്. ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയിൽ നല്ല മാറ്റമുണ്ട്. എന്നാൽ ബാലയുടേയും മകളുടേയും വിയോഗം ഉൾക്കൊള്ളുവാൻ അൽപം സമയമെടുക്കും. ബാലഭാസ്കറിന്റെ മനേജർ തമ്പിയാണ് ഇക്കാര്യം അറിച്ചതെന്നും സ്റ്റീഫൻ പറഞ്ഞു.

 ലക്ഷ്മിയെ കുറിച്ച് പറയാൻ കാരണം

ലക്ഷ്മിയെ കുറിച്ച് പറയാൻ കാരണം

ബാല എന്റെ അടുത്ത സുഹൃത്താണ്. അതിനാൽ തന്നെ ലക്ഷ്മിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്നും സ്റ്റീഫൻ പറഞ്ഞു. ബാലയെ സ്നേഹിക്കുന്നവർക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി മാത്രമാണ് ഞാൻ ഇക്കാര്യങ്ങൾ അറിയിക്കുന്നത്. എല്ലാവരും ലക്ഷ്മിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു.

ശ്വസിച്ചു തുടങ്ങി

ശ്വസിച്ചു തുടങ്ങി

ലക്ഷ്മിയ്ക്ക് ബോധം പൂർണ്ണമായി തെളിഞ്ഞിരുന്നു ഇതിനെ തുടർന്ന് ഇവരെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചതിനു ശേഷം സ്റ്റീഫൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.. ഉപകരണങ്ങളില്ലാലെ ലക്ഷ്മി ശ്വസിച്ചു തുടങ്ങിയെന്നും. ഇനി സംസാരിക്കാൻ സാധിക്കുമെന്നാണ് തോന്നുന്നതെന്നും സ്റ്റീഫൻ പറഞ്ഞു.

കടന്നു പോകുന്നത് വല്ലാത്ത് അവസ്ഥയിലൂടെ

കടന്നു പോകുന്നത് വല്ലാത്ത് അവസ്ഥയിലൂടെ

ബാലുവിന്റേയും ജനനിയുടേയും കാര്യങ്ങൾ ലക്ഷ്മിയുടെ അമ്മ ബാലുവിന്റേയും മകൾ ജാനിയുടേയും കാര്യം ലക്ഷ്മിയോട് സംസാരിച്ചിരുന്നു. ഇപ്പോൾ കടുത്ത മാനസിക വേദനയിലൂടെയാകും ലക്ഷ്മി കടന്നു പോകുന്നത്. ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു. ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം- സ്റ്റീഫന്‍ പറഞ്ഞു.

വാർഡിലേയ്ക്ക് മാറ്റും

വാർഡിലേയ്ക്ക് മാറ്റും

ലക്ഷ്മിയ്ക്ക് ബോധം പൂർണ്ണമായി തെളിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ലക്ഷ്മിയെ ഈ ആഴ്ച തന്നെ വാർഡിലേയ്ക്ക് മാറ്റും. നിലവിൽ ഐസിയുവിലാണ് ലക്ഷ്മി. പരിക്കുകൾ ഭേഭപ്പെട്ട് വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X