ബാലഭാസ്കറിനെ കാണാൻ പോയതിന് കാരണം, അപകടം നടക്കുമ്പോൾ ഞാനവിടെ ഉണ്ടെന്ന് വരെ പറഞ്ഞു: സ്റ്റീഫൻ ദേവസി
ബാലഭാസ്കറിന്റെ അപകടമരണത്തിന് ശേഷം താൻ ആരോപണങ്ങൾ കേൾക്കേണ്ടി വന്നെന്ന് മ്യൂസീഷൻ സ്റ്റീഫൻ ദേവസ്യ. ആരോപണങ്ങൾ തന്നെ വിഷമിപ്പിച്ചിരുന്നെന്നും സ്റ്റീഫൻ ദേവസ്യ പറയുന്നു. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബാലു ഇപ്പോഴും എന്റെ ഓർമകളിൽ നിൽക്കുന്നുണ്ട്. പക്ഷെ ഒരു വിഷമം എന്തെന്നാൽ അദ്ദേഹത്തെ ഞാൻ അവസാന നിമിഷം കാണാൻ പോയതിന്റെ പേരിൽ എന്നെ കുറേ പേർ പഴിചാരി. ഭയങ്കര വിഷമമുണ്ടാക്കി. ആക്സിഡന്റ് നടക്കുമ്പോൾ ഞാൻ കാനഡയിലാണ്. ഞാനവിടെ ഉണ്ടായിരുന്നു എന്ന് പിന്നെ ആൾക്കാർ പറയാൻ തുടങ്ങി.
എനിക്ക് ചിരിയും ദേഷ്യവും വന്നു. കാരണം വെറുതെ ഉണ്ടാക്കി പറയാൻ ആൾക്കാർ ഭയങ്കര എളുപ്പമാണ്. പക്ഷെ അതെല്ലാം കണ്ട് പിടിക്കേണ്ട ടീമുകളെല്ലാം കണ്ടുപിടിച്ചു. ബോംബെയിലെത്തി എനിക്ക് രണ്ട് മൂന്ന് ദിവസം ജെറ്റ് ലാഗായിരുന്നു. എന്റെ ബ്രദർ എടാ നീ വരാത്തതിൽ എല്ലാവർക്കും ഭയങ്കര വിഷമമുണ്ടെന്ന് പറഞ്ഞു. അന്നെനിക്ക് പിണറായി സാറിനെ കാണേണ്ട ആവശ്യമുണ്ടായിരുന്നു. ബോംബെയിൽ നിന്ന് തിരുവനന്തപുരത്തിറങ്ങി.

ആദ്യം മുഖ്യമന്ത്രിയെ കണ്ട് ബാലുവിനെ കാണാൻ പോയി. രാത്രി തിരിച്ച് കൊച്ചിയിൽ എന്റെ വീട്ടിൽ എത്തിയപ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. അന്ന് രാത്രി പിന്നെയും ഞാൻ പോയി. കാണാൻ പോയതിന്റെ പേരിൽ ആൾക്കാർ തന്നെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞെന്ന് സ്റ്റീഫൻ ദേവസ്യ പറയുന്നു. മുമ്പൊരിക്കലും സ്റ്റീഫൻ ദേവസ്യ ബാലഭാസ്കറിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ അപാരമായ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി കണക്ഷനില്ലാത്തതാണ് നല്ലതെന്ന് തോന്നുന്നു.
കാരണം അവർ നല്ലാെരു ജീവിതത്തിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. ഞങ്ങളെ കാണുമ്പോൾ വിഷമം വന്നാലോ എന്ന് കരുതി മനപ്പൂർവം ഞങ്ങളാരും കോൺടാക്ടില്ല. പിന്നെ അവർക്കും താൽപര്യമില്ലെന്ന് തോന്നുന്നു എന്നാണ് സ്റ്റീഫൻ ദേവസ്യ അന്ന് പറഞ്ഞത്. ബാലു ക്രിട്ടിക്കൽ ഐസിയുവിൽ കിടക്കുമ്പോൾ 43 മിനുട്ട് കയറി സംസാരിച്ചു. അതിനെക്കുറിച്ച് അവർ സിബിഐ വിശദമായി അന്വേഷിച്ചിട്ടില്ല. അതിലേക്കൊന്നും പോയിട്ടില്ലെന്ന് കലാഭവൻ സോബി നേരത്തെ പറഞ്ഞിരുന്നു.

2018 സെപ്റ്റംബർ 25 നാണ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ചത്. പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഒക്ടോബർ 2 ന് പുലർച്ചെ ഒരു മണിയോടെ ഈ ലോകത്തോട് വിട പറഞ്ഞു. മകൾ തേജ്വസിനിയും അപകടത്തിൽ മരിച്ചു. ലക്ഷ്മിയാണ് ഭാര്യ. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം സംബന്ധിച്ച് ദുരൂഹതകളുണ്ടെന്ന ആരോപണം വന്നിരുന്നു. വർഷങ്ങളോളം ഈ ആരോപണം നീണ്ടു.
ബാലാഭാസ്കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയുണ്ടെന്ന് ഭാര്യ ലക്ഷ്മിക്ക് അറിയാമെന്നും വാദം വന്നു. ബാലഭാസ്കറിന്റെ മാതാപിതാക്കളും ഈ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ബാലുവിന്റെ കുടുംബത്തിന് തന്നോട് വിവാഹം മുതൽ അകൽച്ചയുണ്ടെന്ന് ലക്ഷ്മി പ്രതികരിച്ചു. പ്രണയിച്ച് വിവാഹം ചെയ്തത് കൊണ്ട് ബാലുവിന്റെ അമ്മ എന്നെ അംഗീകരിച്ചിരുന്നില്ല. ഒരു തവണ മാത്രമാണ് ബാലു തന്നെ വീട്ടിൽ കൊണ്ട് പോയിട്ടുള്ളതെന്നും ലക്ഷ്മി പറഞ്ഞു. സെെബർ ആക്രമണം വേദനിപ്പിക്കുന്നുണ്ട്. ബാലഭാസ്കറിനുണ്ടായ അപകടം ആസൂത്രിതമായി തോന്നിയിട്ടില്ല. പക്ഷെ സംശയം ഉന്നയിക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് അവർ നിയമപരമായി മുന്നോട്ട് പോയത്. ബുദ്ധിമുട്ടുകൾ മാറ്റി വെച്ച് അന്വേഷണവുമായി താൻ സഹകരിച്ചിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











