For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീവിദ്യയ്ക്ക് തീരെ വയ്യായിരുന്നുവെന്ന് മീര കൃഷ്ണ, എനിക്ക് ഡസ്റ്റ് അലര്‍ജിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മീര കൃഷ്ണ. വ്യത്യസ്തമായ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരം ഇടക്കാലത്ത് അഭിനയ ലോകത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു. സ്ത്രീഹൃദയത്തിലെ ഇന്ദുബാലയായാണ് താരത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത്. അത്രയേറെ പോപ്പുലറായിരുന്നു ആ പരമ്പരയും കഥാപാത്രവും. ശ്രീവിദ്യയുടെ മകളായാണ് താരം വേഷമിട്ടത്. ആ സീരിയലില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യവും അതായിരുന്നുവെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.

  സീരിയലുകളില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ മീരയ്ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നു. മാര്‍ഗം, മഞ്ഞുപോലൊരു പെണ്‍കുട്ടി ഈ രണ്ട് സിനിമകളിലാണ് താരം വേഷമിട്ടത്. മാര്‍ഗത്തിന് ശേഷമായിരുന്നു സ്ത്രീഹൃദയത്തിലേക്ക് എത്തിയത്. ഇന്ദുബാലയെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളില്‍ തനിക്കേറെ പ്രിയപ്പെട്ടതും ഇന്ദുലേഖയാണെന്നും താരം പറയുന്നു. ശ്രീവിദ്യയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

  അനുപമ പരമേശ്വരനും യുവസംവിധായകനും വിവാഹിതരായി? വീട്ടിലേക്ക് വിളിച്ച് ചോദിച്ചത് കേട്ട് ഞെട്ടിയെന്ന് താരം

  ആരാധകരേയും സിനിമാലോകത്തേയും ഒരുപോലെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ശ്രീവിദ്യയുടേത്. അവശതയ്ക്കിടയിലും അഭിനയരംഗത്ത് സജീവമായിരുന്നു താരം. സ്ത്രീഹൃദയത്തില്‍ അഭിനയിക്കുന്നതിനിടയിലുണ്ടായ കാര്യങ്ങളെക്കുറിച്ചും മീര കൃഷ്ണന്‍ പറഞ്ഞിരുന്നു. ശ്രീവിദ്യ അവസാനകാലത്ത് ചെയ്ത സീരിയലുകളിലൊന്നായിരുന്നു ഇത്.

  Meera Krishna

  നടി രാധയുടെ വീട്ടില്‍ വെച്ചായിരുന്നു ചിത്രീകരണം, എൻ്റെ അമ്മയായിട്ടാണ് വിദ്യാമ്മ അഭിനയിക്കുന്നത്. ഇൻ്റിമേറ്റ് സീനുകൾ ധാരളമുണ്ടായിരുന്നു. വീടിൻ്റെ മുകളിൽ ഒരു പ്രത്യേക മുറിയിലാണ് വിദ്യാമ്മയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. ഫുഡ് അവരുടെ വീട്ടിൽ നിന്നാ കൊണ്ടുവരിക. ഷൂട്ടിങ് തീരുമ്പോൾ മാത്രമാണ് താഴേക്ക് ഇറങ്ങിവരിക. ശ്വാസം വലിക്കുമ്പോൾ വല്ലാത്ത സ്ട്രെസ്സും സ്ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നുവെന്നും മീര കൃഷ്ണ പറയുന്നു.

  എനിക്ക് ഡസ്റ്റ് അലർജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു. ഇന്ന രോഗമാണ് എന്ന് വിദ്യാമ്മ പറഞ്ഞിരുന്നെങ്കിലും തീരെ സുഖമില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ജഗതിച്ചേട്ടനൊപ്പം ദേവീ മഹാത്മ്യത്തിൽ ഒരു സീനിൽ അഭിനയിക്കാൻ കഴിഞ്ഞതും ഭാഗ്യമാണ്. എൻ്റെ മൂന്നാമത്തെ സീരിയൽ 'കൂടും തേടി' തിലകൻ ചേട്ടൻ്റെ കൂടെയായിരുന്നു. സ്ക്രിപ്റ്റ് ഒരു തവണ വായിച്ചു നോക്കിയതിനു ശേഷം തൻ്റേതായ ശൈലിയിൽ പറയുന്നതാണ് അദ്ദേഹത്തിൻ്റെ രീതി. ഇന്ന രീതിയിൽ അഭിനയിച്ചാൽ അഭിനയം കൂടുതൽ മെച്ചപ്പെടുത്താം എന്നെല്ലാം പറഞ്ഞു തരുമായിരുന്നു അദ്ദേഹം.

  Pooja Jayaram Interview | FilmiBeat Malayalam

  സായ്കുമാറിന്‍റെ മകള്‍ തലയയുര്‍ത്തി നില്‍ക്കുന്ന ദിവസങ്ങള്‍, പ്രസന്നയ്ക്ക് ആശംസയുമായി സുഹൃത്ത്, കുറിപ്പ് വൈറല്‍

  Read more about: sreevidya
  English summary
  Sthreehridayam serial fame Meera Krishna reveals about her moments with Sreevidya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X