»   » ഹണി റോസിന്റെ അവരുടെ രാവുകള്‍ വരുന്നു! പുതിയ ചിത്രങ്ങള്‍ കാണാം!!!

ഹണി റോസിന്റെ അവരുടെ രാവുകള്‍ വരുന്നു! പുതിയ ചിത്രങ്ങള്‍ കാണാം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഷാനില്‍ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'അവരുടെ രാവുകള്‍'. ഈദിന് റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്  സിനിമ . ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

മമ്മുട്ടിയുടെ ഈ സിനിമകള്‍ കണ്ടപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ മമ്മുക്കയ്ക്ക് നായിക ഇല്ലെന്ന് ?

താര രാജാക്കന്മാരെയും നസ്രിയയെയും മറികടന്ന് മിയ നേടിയ ഫേസ്ബുക്ക് ലൈക്ക് എത്രയാണെന്നറിയാമോ?

കോമഡി ചിത്രമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതിയൊരു നഗരത്തിലെക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ ഉറക്കമില്ലാത്ത രാത്രിയും അവിടെയുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അവരുടെ രാവുകള്‍

ആസിഫ് അലിയെയും, ഉണ്ണി മുകുന്ദനെയും കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന സിനിമയാണ് അവരുടെ രാവുകള്‍. ചിത്രം ഈ മാസം 23 ന് റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

ഹണി റോസാണ് നായിക

ചിത്രത്തിലെ നായിക ഹണി റോസാണ്. ഒരു സുപ്പിരിയര്‍ ഓഫീസിന്റെ വേഷത്തിലാണ് ഹണി അഭിനയിക്കുന്നത്. ഒപ്പം വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, ലെന, മുകേഷ്, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

ഷാനില്‍ മുഹമ്മദ്

സംവിധായകന്‍ ഷാനില്‍ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'അവരുടെ രാവുകള്‍', മുമ്പ് മങ്കിപെന്‍ എന്ന സിനിമയിലും ഷാനില്‍ സംവിധായകനായിരുന്നു.

കുടുംബ ചിത്രം

അവരുടെ രാവുകള്‍ കുടുംബ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. കൊച്ചിയാണ് സിനിമയുടെ പശ്ചാതലമായി വരുന്നത്.

ഈദിന് റിലീസ് ചെയ്യും

ചിത്രം ഈദിന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനിടെ സിനിമയുടെ പ്രോമോ ഷൂട്ട് നടന്നിരുന്നു.

English summary
Stills from Malayalam Film Avarude Ravukal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam