For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷം നമിതയും സിനിമ വിടും!! കുടുംബത്തിനാണ് പ്രാധാന്യം, താരത്തിന്റെ വെളിപ്പെടുത്തൽ

  |

  വളരെ ചെറു പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരമാണ് നമിത പ്രമോദ്. വളരെ കുറച്ചു സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള താരമായി നമിത മാറിയിരിക്കുകയാണ്. ടെലിവിഷൻ സീരിയലിലൂടെയാണ് താരം ഈ രംഗത്തേയ്ക്ക് വന്നത്. പിന്നീടുളള നിമതയുടെ സിനിമ ഫീൽഡിലുളള വളർച്ച ഏവരേയും അമ്പരപ്പിക്കുന്ന തരത്തിലുളളതായിരുന്നു.

  ദീപിക-രൺവീർ വിവാഹം നീണ്ടു പോകാനുള്ള കാരണം രൺബീർ? ഭയം ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി സുഹൃത്ത്

  സിനിമയെ കുറിച്ചും ജീവിതത്തിനെ കുറിച്ചും തന്റേതായ വ്യക്തമായ കാഴ്ചപ്പാടുള്ള താരമാണ് നമിത. ജീവിതത്തിൽ സിനിമയെക്കാൾ പ്രധാന്യം നൽകുന്നത് കുടുംബത്തിനാണെന്ന് നമിത പറഞ്ഞു. കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്ടിലാണ് താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ തന്റെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് നമിത.

  രജനികാന്തിന്റെ കാല വെറുതെയുണ്ടായ ഒരു ചിത്രമല്ല!! സിനിമയുടെ പിറവി ഇങ്ങനെ...

   വിവാഹ ശേഷം സിനിമയിൽ കാണില്ല

  വിവാഹ ശേഷം സിനിമയിൽ കാണില്ല

  കുടുംബത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് നമിത. അതിനാൽ തന്നെ സെറ്റിലായിക്കഴിഞ്ഞാൽ സിനിമാഭിനയം നിർത്തുമെന്നു നമിത പറഞ്ഞു. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താൻ. വിവാഹത്തിനു ശേഷം സിനിമ ഫീൽഡിനോട് വിട പറയുമെന്നുള്ളത് തന്റെ മാത്രം അഭിപ്രായമാണെന്ന് നമിത പറഞ്ഞു. കല്യാണം കഴിഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട പലരും തന്നോട് പറ‍ഞ്ഞിട്ടുണ്ട്, കുടുംബമായി ഒതുങ്ങി കഴിയുന്നതുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന്. ആ തിരിച്ചറിവ് എപ്പോഴും വേണമെന്നും അവർ പറഞ്ഞിട്ടുണ്ട്.

   അഹങ്കാരം തലയ്ക്ക് പിടിക്കരുത്

  അഹങ്കാരം തലയ്ക്ക് പിടിക്കരുത്

  ജീവിതത്തിന്റെ ഏതെങ്കിലും അവസരത്തിൽ പേരും പ്രശസ്തിയും നഷ്ടപ്പെട്ടേക്കാം. എന്നാൽ ആ സമയത്ത് കുടുംബമല്ലാതെ മറ്റാരും ഉണ്ടാകില്ല. അതിനാല്‍ അഹങ്കാരം മാറ്റിവച്ച് ജീവിക്കണം എന്നതാണ് താന്‍ പഠിച്ച തത്വമെന്നും ഹാപ്പിനസ് പ്രൊജക്ടിൽ നമിത പറഞ്ഞു. സിനിമ ഒരിക്കലും തന്റെ ജീവിതമാണെന്ന് കരുതുന്നില്ല . എങ്കിലും സിനിമ എനിയ്ക്ക് ഇഷ്ടമാണ് സിനിമ എന്താണെന്നുള്ളത് പരാജയങ്ങളിൽ നിന്നാണ് പഠിച്ചത്. സിനിമയിലെ പരാജയം വ്യക്തിപരമായി തന്നെ ബാധിക്കാതിരിക്കൻ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

   പലതും നഷ്ടപ്പെടുത്തി

  പലതും നഷ്ടപ്പെടുത്തി

  വളരെ ചെറിയ വയസിൽ‌ തന്നെ സിനിമയിൽ എത്തിയ ആളാണ് താൻ. അതിനാൽ തന്റെ പ്രായത്തിലുള്ള കുട്ടികൾ അനുഭവിക്കുന്ന പല കാര്യങ്ങളും താൻ നഷ്ടപ്പെടുത്തി. ആദ്യ കാലങ്ങളിൽ താൻ അധികം പുറത്തു പോകില്ലായിരുന്നു. പിന്നിട് ചിന്തിച്ചപ്പോൾ അത് ശരിയല്ലെന്നു തോന്നി. താനും ഒരു മാറ്റം ആഗ്രഹിക്കുന്നതു പോലെ തോന്നി. ജീവിതം ഒന്നു മാത്രമോയുള്ളൂ. അപ്പോൾ എന്തെങ്കിലുമൊക്കെ നല്ലകാര്യങ്ങൾ ചെയ്യണം എന്നായി ആഗ്രഹം.

  പറുദ്ദ ധരിച്ച് പുറത്തിറങ്ങും

  പറുദ്ദ ധരിച്ച് പുറത്തിറങ്ങും

  വീട്ടിൽ ഒതുങ്ങിയിരുന്ന ഞാൻ പറുദ്ദ ധരിച്ച് വീടിനു പുറത്തിറങ്ങാൻ തുടങ്ങി. അതാകുമ്പോൾ കണ്ണു മാത്രമല്ലേ പുറത്തു കാണുകയുള്ളൂ. പറുദ്ദ ധരിച്ച് ലുലുവിലും മെട്രോയിലുമൊക്കെ സഞ്ചരിക്കാറുണ്ട്. കൂടാതെ ഒട്ടോയിൽ കയറി വീട്ടിൽ പോകും. അതൊക്കെ നല്ലൊരു അനുഭവമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ചില അവസരങ്ങളിൽ തിരിച്ചറിയാറുണ്ട്. ഒരു ദിവസം ഒരാൾ തിരിച്ചറിഞ്ഞു. തന്റെ ശബ്ദം കേട്ടിട്ടാണോ എന്നറിയില്ല. താൻ അവിടെ നിന്ന് ഓടിയെന്നും നമിത പറഞ്ഞു.

  English summary
  stop acting after marriage says namaitha pramod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X