twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടെസ, നിരുപമ, ഗായത്രി, ചീരു... നായകന്മാരെ കടത്തിവെട്ടിയ നായികമാര്‍

    By Aswini
    |

    പുരുഷ കേന്ദ്രീകൃതമാണ് സിനിമാ മേഖലയെന്ന് ഒരു പറച്ചിലുണ്ട്. സംഗതി ഏറെ കുറേ സത്യമാണ്. നായകന് പ്രാധാന്യം നല്‍കിയാണ് തൊണ്ണൂറ് ശതമാനം സിനിമകളും പുറത്തിറങ്ങുന്നത്. എന്നാല്‍ സമീപകാലത്ത് അതിന് നേരീയ വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ പുറത്തിറങ്ങുകയും അത് വിജയ്ക്കുകയും ചെയ്യുന്നു. വെറുമൊരു സ്ത്രീ പക്ഷ ചിത്രത്തിനപ്പുറം ശക്തമായ സന്ദേശവും അത്തരം സിനിമകളിലുണ്ട്.

    സ്ത്രീകേന്ദ്രീകൃതമല്ലാത്ത ചിത്രങ്ങളിലും, തങ്ങളും അഭിനയമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നായികമാരുണ്ട്. ആര്‍ട്ടിസ്റ്റിലെ ഗായത്രിയും ഹൗ ഓള്‍ഡ് ആര്‍ യുവിലെ നിരുപമയും 22 ഫീമെയില്‍ കോട്ടയത്തിലെ ടെസയും തിരയില രോഹണിയും പാലേരി മാണിക്യത്തിലെ ചീരുവുമൊന്നും വെറുമൊരു സ്ത്രീപക്ഷ ചിത്രത്തിലെ കഥാപാത്രങ്ങളല്ല. അവര്‍ക്ക് സമൂഹത്തോട് എന്തോ പറയാനുണ്ടായിരുന്നു. നോക്കാം മലയാളത്തിസലെ ചില ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ,

    ആന്‍ അഗസ്റ്റിന്‍ (ആര്‍ട്ടിസ്റ്റ്)

    ടെസ, നിരുപമ, ഗായത്രി, ചീരു... നായകന്മാരെ കടത്തിവെട്ടിയ നായികമാര്‍

    2013 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ട്ടിസ്റ്റ്. പരിതോഷ് ഉത്തമിന്റെ ഡ്രീംസ് ഇന്‍ പ്രഷ്യന്‍ ബ്ലൂ എന്ന നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് ആന്‍ എത്തുന്നത്. ഗായത്രി എന്ന ബ്രാഹ്മിണ്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍. രണ്ട് ആര്‍ട്ടിസ്റ്റ് വിദ്യാര്‍ത്ഥികളിലൂടെയാണ് ചിത്രം പുരോഗമിയ്ക്കുന്നത്. ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവിന്റെ കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ എങ്ങിനെ അദ്ദേഹത്തിന്റെ ജീവിതത്തിന് ഗായത്രി നിറം നല്‍കുന്നു എന്നതിലാണ് പ്രാധാന്യം. ഗായത്രി എന്ന കഥാപാത്രത്തിലുടെ ലക്ഷ്യമുള്ള, ബോള്‍ഡായ, സ്വതന്ത്രയായ ഒരു സ്ത്രീയെ ആന്‍ അവതരിപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിന് നടിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

    മഞ്ജു വാര്യര്‍ (ഹൗ ഓള്‍ഡ് ആര്‍ യു)

    ടെസ, നിരുപമ, ഗായത്രി, ചീരു... നായകന്മാരെ കടത്തിവെട്ടിയ നായികമാര്‍

    14 വര്‍ഷത്തിന് ശേഷമുള്ള മഞ്ജു വാര്യരുടെ വമ്പന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു. റവന്യു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചത്. വിവാഹ ശേഷം വ്യക്തിത്വവും സ്വപ്‌നങ്ങളും നഷ്ടപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്ക് ഒരു പ്രചോദനം നല്‍കുന്നതാണ് നിരുപമ എന്ന കഥാപാത്രം. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പ്രായമോ സാഹചര്യമോ തടസ്സമല്ലെന്നും ചിത്രം വിളിച്ചു പറയുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മഞ്ജു മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടി

    റിമ കല്ലിങ്കല്‍ (22 ഫീമെയില്‍ കോട്ടയം)

    ടെസ, നിരുപമ, ഗായത്രി, ചീരു... നായകന്മാരെ കടത്തിവെട്ടിയ നായികമാര്‍

    ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ റിമ കല്ലിങ്കലിന്റെ ഏറ്റവും മികച്ച അഭിനയമാണ് പ്രേക്ഷകര്‍ കണ്ടത്. 2012 ലാണ് ചിത്രം റിലീസ് ചെയ്തത്. ബാംഗ്ലൂര്‍ സിറ്റിയില്‍ ജീവിക്കുന്ന കോട്ടയം കാരിയായ ടെസ എന്ന നേഴ്‌സിന്റെ ജീവിതമാണ് സിനിമ. പ്രണയിച്ചു വഞ്ചിച്ച കാമുകനോട് എങ്ങിനെ ഏറ്റവും മനോഹരമായി പ്രതികാരം ചെയ്യാം എന്ന് ടെസ കാണിക്കുന്നു. ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനും റിമയ്ക്കും പ്രശംസകള്‍ ലഭിച്ചു. റിമയ്ക്ക് കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും.

    ശോഭന (തിര)

    ടെസ, നിരുപമ, ഗായത്രി, ചീരു... നായകന്മാരെ കടത്തിവെട്ടിയ നായികമാര്‍

    മനുഷ്യക്കടത്തിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് തിര. കാര്‍ഡിയോളജിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. രോഹിണി പ്രണഭ് എന്ന കഥാപാത്രത്തെയാണ് ശോഭന ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കൊപ്പം ശോഭന വളരെ പക്വതയോടെ അവതരിപ്പിച്ച കഥാപാത്രം. കടത്തപ്പെട്ട പെണ്‍കുട്ടികളെ രക്ഷിക്കുകയാണ് രോഹിണി. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ശോഭനയുടെ തിരിച്ചുവരവ് കൂടെയായിരുന്നു ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ അരങ്ങേറ്റം. 2013 ലാണ് ചിത്രം റിലീസ് ചെയ്തത്

    ശ്വേത മേനോന്‍ (കളിമണ്ണ്)

    ടെസ, നിരുപമ, ഗായത്രി, ചീരു... നായകന്മാരെ കടത്തിവെട്ടിയ നായികമാര്‍

    ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. ബാര്‍ ഡാന്‍സറായ സ്ത്രീയിലൂടെയാണ് കഥ കടന്നു പോകുന്നത്. ഒരു അപകടത്തില്‍ ഭര്‍ത്താവിന് ബ്രെയിന്‍ ഡെഡ് സംഭവിച്ചശേഷം ഗര്‍ഭിണിയായ സ്ത്രീ എങ്ങിനെ അതിനോടൊക്കെ പ്രതികരിക്കുന്നു, കുഞ്ഞിന് ജന്മം നല്‍കുന്നു എന്നിതിനെ കുറിച്ചെല്ലാം ശ്വേത തന്റെ കഥാപാത്രത്തിലൂടെ പ്രേക്ഷകരിലെത്തിച്ചു. സിനിമയുടെ ഷൂട്ടിങ് സമയത്ത് ശ്വേത യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചു. മലയാള സിനിമയിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്തരമൊരു പ്രസവ ഷൂട്ടിങ്. ഇതേ തുടര്‍ന്ന് ഒരുപാട് വിവാദങ്ങളുമുണ്ടായിട്ടുണ്ട്.

    ശ്വേത മേനോന്‍ (പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ)

    ടെസ, നിരുപമ, ഗായത്രി, ചീരു... നായകന്മാരെ കടത്തിവെട്ടിയ നായികമാര്‍

    ശ്വേതയുടെ മറ്റൊരു ശക്തമായ കഥാപാത്രമാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലേത്. രഞ്ജിത്ത് സംവിധാനത്തില്‍ 2009 ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ശ്വേത മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ചീരു എന്ന കഥാപാത്രമായിട്ടാണ് ശ്വേത എത്തിയത്. മരുമകളെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ നിശബ്ദയായി നില്‍ക്കുന്ന ചീരു. വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം അതിന്റേതായ ഉത്തരവാദിത്വത്തോടെ ശ്വേത ചെയ്തു.

    English summary
    Strong female characters in Malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X