For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹര്‍ത്താലിനെ പൊളിച്ചടുക്കി ഒടിയന്‍ മാണിക്യന്‍! ഇത്തവണ ചരിത്രം ശരിക്കും വഴിമാറിയെന്ന് ആരാധകര്‍! കാണൂ!

  |

  സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സുദിനമാണ് വന്നെത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് ആ സ്വപ്‌നത്തിന് തടസ്സമാവുന്ന തരത്തിലൊരു പ്രഖ്യാപനമെത്തിയാലോ, അതായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. മാണിക്ക്യന്‍ ഒടിവെച്ച് തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനമെത്തിയത്.

  കേരളം ഒന്നടങ്കം ഒടിയനെക്കാണാനായുള്ള കാത്തിരിപ്പിലായിരുന്നു. റിലീസ് മാറ്റുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ആരാധകരെ അലട്ടിയത്. ഫാന്‍സ് ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചാവിഷയവും ഇതായിരുന്നു. നിശ്ചയിച്ച പോലെ തന്നെ റിലീസ് നടക്കുമെന്നറിഞ്ഞതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ റിലീസിന് മണിക്കൂറുകള്‍ ശേഷിക്കെ അനിശ്ചിതത്വത്തിലാവുമോയെന്ന ആശങ്ക അണിയറപ്രവര്‍ത്തകരെയും അലട്ടിയിരുന്നു. റിലീസിന് മുന്‍പ് തന്ന മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

  പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആദ്യ ദിനത്തില്‍ കലക്ഷനില്‍ റെക്കോര്‍ഡ് നേടുമെന്നായിരുന്നു ആരാധകര്‍ പ്രവചിച്ചത്. മോഹന്‍ലാല്‍ നടത്തിയ പ്രയത്‌നത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചുമൊക്കെ അണിയറപ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞിരുന്നു. അവസാന നിമിഷം പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുറന്നെതിര്‍ത്ത് സിനിമാലോകവും പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഹര്‍ത്താലിനെ പിന്തുണയ്ക്കില്ല

  ഹര്‍ത്താലിനെ പിന്തുണയ്ക്കില്ല

  വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് കേരളത്തെ സ്്തംഭിപ്പിക്കാനുള്ള തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. ആശയപരമായി ബിജെപിയോട് യോജിപ്പുള്ളവര്‍ പോലും ഈ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിനിമാലോകവും ആരാധകരും രംഗത്തെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പല പോസ്റ്റുകളും വൈറലായി മാറിയത്.

  ഓര്‍മ്മയായി മാറും

  ഓര്‍മ്മയായി മാറും

  ഒടിയന്‍ കാണാന്‍ പോവുന്നവര്‍ക്കോ, സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കോ വല്ലതും സംഭവിച്ചാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഓര്‍മ്മയായി മാറുമെന്ന തരത്തിലുള്ള ഭീഷണികളും ഉയര്‍ന്നുവന്നിട്ടുണ്ട്. കേവലമൊരു ആത്മഹത്യയുടെ പേരില്‍ നടത്തുന്ന പ്രഹസനത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്നും മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലിനൊപ്പമാണ് തങ്ങളെന്നുമായിരുന്നു പലരും പറഞ്ഞത്.

  ഈ തീരുമാനത്തില്‍ ഖേദിക്കേണ്ടി വരും

  ഈ തീരുമാനത്തില്‍ ഖേദിക്കേണ്ടി വരും

  അപ്രതീക്ഷിതമായി അവസാന നിമിഷത്തില്‍ പ്രഖ്യാപിച്ച ഈ തീരുമാനത്തില്‍ പാര്‍ട്ടി ദു:ഖിക്കേണ്ടി വരുമെന്നും ഇനിയങ്ങോട്ടുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് മറ്റ് ചിലരെത്തിയത്. ആശയപരമായി എന്നും പാര്‍ട്ടിക്കൊപ്പമായിരിക്കുമെങ്കിലും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്ന് പലരും തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

  ചെറുത്ത് തോല്‍പ്പിക്കാമെന്ന് തിരക്കഥാകൃത്ത്

  ചെറുത്ത് തോല്‍പ്പിക്കാമെന്ന് തിരക്കഥാകൃത്ത്

  കേരളത്തിലെ സിനിമാപ്രേമികള്‍ തുറന്ന് മനസ്സ് വെച്ചാല്‍ ഹര്‍ത്താലിനെ ചെറുത്ത് തോല്‍പ്പിക്കാനാവുമെന്നും സിനിമ റിലീസ് ചെയ്‌തേ പറ്റൂവെന്നും മതിയാക്കി തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. എല്ലാവരും ഒടിയനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്റ്റാന്റ് വിത്ത് ഒടിയന്‍, സേ നോ റ്റു ഹര്‍ത്താല്‍ തുടങ്ങിയ ഹാഷ് ടാഗുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു.

  വിശ്വാസ്യതയെ ബാധിക്കുമെന്ന് സംവിധായകന്‍

  വിശ്വാസ്യതയെ ബാധിക്കുമെന്ന് സംവിധായകന്‍

  ഒടിയന്റെ റിലീസില്‍ ഒരു മാറ്റവുമില്ലെന്നും നിശ്ചയിച്ച പ്രകാരം തന്നെ സിനിമയെത്തുമെന്നും വ്യക്തമാക്കി സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചത്തെ റിലീസിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും അത് മാറ്റി വെക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. മലയാള സിനിമയെ ആഗോളതലത്തില്‍ പ്രതിനിധീകരിക്കാനുള്ള അവസരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു. സാറ്റ്‌ലൈറ്റിലും മറ്റുമായി സിനിമ ലോഡ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. അതിനിടയില്‍ റിലീസ് മാറ്റിയാല്‍ കോടികളുടെ നഷ്ടമാണ് സംഭവിക്കുക, മലയാള സിനിമയുടെ വിശ്വാസ്യത നഷ്ടപ്പെടാനും ഇത് കാരണമാവും.

  വ്യാജന്‍മാരുടെ ഭീഷണിയുണ്ടാവും

  വ്യാജന്‍മാരുടെ ഭീഷണിയുണ്ടാവും

  സിനിമാവ്യവസായത്തിന് ഒന്നടങ്കം ഭീഷണി ഉയര്‍ത്തുന്ന വ്യാജന്‍മാര്‍ ഒടിയനേയും ലക്ഷ്യമാക്കിയിരുന്നു. റിലീസ് ദിനത്തില്‍ തന്നെ സിനിമ ചോര്‍ത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അത് ഏല്‍ക്കില്ലെന്നും അതിനെതിരെ എല്ലാവിധ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ റിലീസ് മാറ്റുകയും മറ്റ് സ്ഥലങ്ങളില്‍ സിനിമ റിലീസ് ചെയ്യുകയും ചെയ്താല്‍ വ്യാജ പതിപ്പുകള്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും അതേക്കുറിച്ച് ബിജെപി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

  Odiyan Theatre Response | #Odiyan | #Mohanlal | Filmibeat Malayalam
  ഹരികൃഷ്ണന്റെ ഫേസ്ബുക്ക് ലൈവ് കാണാം

  ഹരികൃഷ്ണന്റെ ഫേസ്ബുക്ക് ലൈവ് കാണാം

  ഒടിയന്റെ തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ പറയുന്നതെന്താണെന്നറിയാന്‍ വീഡിയോ കാണൂ.

  8 സംവിധായകന്‍ പറയുന്നത്? വിഎ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് ലൈവ്. 9 ഒടിയനൊപ്പമെന്ന് അരുണ്‍ ഗോപി സംവിധായകന്‍ അരുണ്‍ ഗോപിയുടെ പോസ്റ്റ് കാണാം.

  8 സംവിധായകന്‍ പറയുന്നത്? വിഎ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് ലൈവ്. 9 ഒടിയനൊപ്പമെന്ന് അരുണ്‍ ഗോപി സംവിധായകന്‍ അരുണ്‍ ഗോപിയുടെ പോസ്റ്റ് കാണാം.

  English summary
  Say no To Harthal campaign trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X