സാരിയിൽ സുന്ദരിയായി ഭാമ, നടിയുടെ പുതിയ ലുക്ക് വൈറലാകുന്നു

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച നടിമാരെ സമ്മാനിച്ച സംവിധായകനാണ് ലോഹിതദാസ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ലോഹിയുടെ നായികമാർ ചർച്ച വിഷയമാണ് നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് ഭാമ. ഇന്നും ചിത്രത്തിലെ സത്യഭാമ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയളത്തിലും മറ്റ് ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് നിവേദ്യത്തിലെ കഥാപാത്രമാണ്.

bhma

വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഭാമ. എങ്കിലും പ്രേക്ഷകരുടെ ഇടയിൽ നടി ചർച്ചാ വിഷയമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ചെറിയ വിശേഷങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷമാണ് ഭാമ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. ഭാമയുടെ പുതിയ ചിത്രമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ഗെറ്റപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇത് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിട്ടുണ്ട്.

സാരിയിൽ ക്യൂട്ട് ലുക്കിലുള്ള ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ സിമ്പിൾ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അത് പോലെ തന്നെ വളരെ സിമ്പിൾ സാരിയാണ് നടി ധരിച്ചിരിക്കുന്നതും. സാരിയിലുള്ള നിരവധി ചിത്രങ്ങൾ ഭാമ പങ്കുവെച്ചിട്ടുണ്ട്. വ്യത്യസ്ത പോസിലുള്ള ചിത്രങ്ങളാണിവ. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാമ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് അധികം ലഭിക്കുന്ന കമന്റുകളും.

ദിവസങ്ങൾക്ക് മുൻപ് ഭാമ അമ്മയായി എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വനിത ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടത്. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റ് വിശേഷങ്ങളോ നടി പങ്കുവെച്ചിരുന്നില്ല. പെൺകുഞ്ഞിന്റെ അമ്മയായി എന്നുള്ള വാർത്ത പുറത്തു വന്നതിന് ശേഷമാണ് ഭാമയുടെ സാരി ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X