'നോ പറഞ്ഞ് വിട്ടിട്ടും വീണ്ടും എന്നോട് മോശമായി പെരുമാറിയിട്ടുള്ളത് ബിനീഷ് ബാസ്റ്റിനാണ്'; സ്റ്റണ്ട് മാസ്റ്റർ!

സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു രം​ഗം സ്റ്റണ്ടാണ്. ബി​ഗ് ബജറ്റ് സിനിമകളിൽ ഏറ്റവും കൂടുതൽ പണപൊടിക്കുന്നതും സ്റ്റണ്ട് രം​​ഗങ്ങളുടെ കൊറിയോ​ഗ്രാഫിക്ക് വേണ്ടിയാണ്. നായകനെ വില്ലൻ ചാടിയും തിരിഞ്ഞു സാഹസീകത കാട്ടിയും അടിച്ച് മലർത്തുമ്പോൾ നമ്മൾ ഓരോരുത്തരും ആവേശം കൊണ്ട് തുള്ളിച്ചാടുകയും വിസിലടിക്കുകയുമെല്ലാം ചെയ്യാറുണ്ട്.

നായകനും വില്ലനും തമ്മിലുള്ള കിടിലൻ ഫൈറ്റ് സീനുകൾക്ക് പിറകിൽ സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ കഠിനാധ്വാനവും ദിവങ്ങൾ നീണ്ട പരിശീലനവുമുണ്ടെന്ന് സിനിമാപ്രേമികൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത് സോഷ്യയൽമീഡിയ സജീവമായശേഷമാണ്.

ഇപ്പോഴത്തെ കാലഘട്ടത്തിൽ ഒരു സിനിമ ഇറങ്ങി അതിലെ ഫൈറ്റ് സീനുകൾ ക്ലിക്കായാൽ സ്റ്റണ്ട് കൊറിയോ​ഗ്രാഫ് ചെയ്ത ആളെ തിരക്കി ആരാധകർ പോകാറുണ്ട്. അതുകൊണ്ട് തന്നെ സംവിധായകരെയും നിർമാതാവിനെയും പോലെ സ്റ്റണ്ട് മാസ്റ്ററുടെ പേര് നോക്കിയും അടിപ്പടി കാണാൻ ആളുകൾ കയറി തുടങ്ങിയിട്ടുണ്ട്.

Bineesh Bastin

പൊതുവെ പുരുഷന്മാരാണ് സ്റ്റണ്ട് കൊറിയോ​ഗ്രഫിയിൽ കൂടുതലായും ജോലി ചെയ്യുന്നത്. വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമെ സ്റ്റണ്ട് മാസ്റ്ററായി ജോലി ചെയ്യുന്നുള്ളു. അക്കൂട്ടത്തിൽ ഒരാളാണ് എറണാകുളം മാമംഗലം സ്വദേശിയും മാഫിയ ശശിയുടെ അസിസ്റ്റൻ്റുമായി പ്രവർത്തിച്ചിട്ടുള്ള ധന്യ കാളിയെന്ന് അറിയപ്പെടുന്ന കാളി.

സിനിമയിൽ അപകടകരമായ ഫൈറ്റ് സീനുകളിൽ കാളി ഡ്യൂപ്പായി മാറാറുമുണ്ട്. സ്ത്രീകൾ അധികം കടന്നുവരാത്ത ഈ മേഖലയിലേക്ക് കാളിയെ എത്തിച്ചത് സ്വന്തം ജീവിത സാഹചര്യങ്ങളാണ്. അച്ഛനും അമ്മയും അരികിൽ ഇല്ലാത്ത ബാല്യത്തിൻ്റെ ഓർമ്മകൾ മാത്രമാണ് കാളിയുടെ മനസിൽ അവശേഷിക്കുന്നത്.

വളർത്തച്ഛനും വളർത്തമ്മയും കരുതലിന് പകരം തിരിച്ച് നൽകിയത് ക്രൂരമായ നൊമ്പരങ്ങളാണ്. എന്നിട്ടും കാളി ജീവിതത്തിന് മുന്നിൽ പകച്ച് നിന്നില്ല. സ്വന്തം പേര് പോലെ ജീവിക്കാനുള്ള വഴിയും സ്വയം കണ്ടെത്തുവാൻ കാളിക്ക് പ്രേരണയായത് ദുരന്തമായി മാറിയ വിവാഹ ബന്ധങ്ങളായിരുന്നു. സിനിമയിൽ അവസരങ്ങൾ കുറവാണെന്നും എല്ലാവരും പുരുഷന്മാരെയാണ് തെരഞ്ഞെടുക്കാറുള്ളതെന്നും മാഫിയ ശശി സാറിനുള്ള ധൈര്യം മറ്റ് പലർക്കുമില്ലെന്നും മുമ്പൊരിക്കൽ കാളി തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കവെ വെളിപ്പെടുത്തിയിരുന്നു.

ബ്ലെസിയുടെ കളിമണ്ണിൽ അടക്കം സ്റ്റണ്ട് സീനിൽ കാളി അഭിനയിച്ചിട്ടുണ്ട്. നീന്തൽപോലും അറിയാത്ത കാളി കളിമണ്ണിലെ സീനിന് വേണ്ടി ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് കടലിൽ ചാടിയത്.

Bineesh Bastin

സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ച് തുടങ്ങിയശേഷം താരങ്ങളിൽ നിന്ന് അടക്കം നിരവധി ദുരനുഭവങ്ങൾ കാളിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കരിയറിൽ ശോഭിക്കാനും പേരെടുക്കാനും വേണ്ടി പ്രതിഫലം പോലും തുച്ഛമായി വാങ്ങി കാളി സിനിമയ്ക്ക് വേണ്ടി ഫൈറ്റ് കൊറിയോ​ഗ്രഫി ചെയ്തിട്ടുണ്ട്. 'സിനിമ പോലും തിയേറ്ററിൽ പോയി കാണാതെയാണ് സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ച് തുടങ്ങിയത്.'

'പുതിയത് എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴും ആ​ഗ്രഹമുണ്ടായിരുന്നു. അങ്ങനെ ബൈക്ക് സ്റ്റണ്ട് വരെ ചെയ്തു. പക്ഷെ സ്പോൺസറെ കിട്ടിയില്ല. അതോടെ ബൈക്ക് സ്റ്റണ്ട് ഉപേക്ഷിച്ചു. കളിമണ്ണാണ് ഞാൻ ആദ്യമായി സ്റ്റണ്ട് ചെയ്ത സിനിമ. സിനിമയിൽ വന്നശേഷം പറ്റിക്കപ്പെട്ടിട്ടുണ്ട്. ഒരു സിനിമയുടെ ഭാ​ഗമായപ്പോൾ നോർത്തിൽ നിന്നും വന്ന നടികാരണം എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.'

'സഹതാരത്തിന് വരെ അവരുടെ പെരുമാറ്റം കാരണം പരിക്ക് പറ്റിയിട്ടുണ്ടെന്നും നടിയുടെ പേര് വെളിപ്പെടുത്താതെ', കാളി പറയുന്നു. സ്ത്രീയായതിന്റെ പേരിൽ സിനിമയിൽ വന്നശേഷം ചിലരുടെ തെറി വിളി കേൾക്കുകയും മോശം പെരുമാറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും കാളി പറയുന്നു. നടൻ ബിനീഷ് ബാസ്റ്റിൻ തന്നോട് മോശമായി പെരുമാറിയെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ധന്യ കാളി വെളിപ്പെടുത്തി.

'കാസ്റ്റിങ് കൗച്ചിന് സമാനമായ അപ്രോച്ച് ഉണ്ടായപ്പോൾ നോ പറഞ്ഞ് വിട്ടിട്ടും പിന്നെയും വൃത്തികെട്ട രീതിയിൽ ഒരു നടൻ പെരുമാറിയിട്ടുണ്ട്. ഇപ്പോൾ ചാനലിൽ കൊണ്ടുനടക്കുന്ന ഒരു ഡയറക്ടറുടെ ജീവിതം തന്നെ നശിപ്പിച്ചിട്ടുള്ള ബിനീഷ് ബാസ്റ്റിനാണ് എന്നോട് മോശമായി പെരുമാറിയിട്ടുള്ളതെന്നും', ധന്യ കാളി പറയുന്നു. ബിനീഷ് ബാസ്റ്റിന്റെ കാര്യം തന്റെ ​ഗ്യാങിലുള്ളവർക്കെല്ലാം അറിയാമെന്നും കാളി കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: films television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X