'ഉയരത്തിലുള്ള ​ഗേറ്റ് നിഷ്പ്രയാസം ചാടികടന്ന പ്രണവ്, സ്റ്റണ്ട് ഒറ്റ ഷോട്ടിൽ പൂർത്തിയാക്കിയ ദുൽഖർ'; മാഫിയ ശശി

ആക്ഷൻ ത്രില്ലർ ചിത്രങ്ങളോട് മലയാളിക്ക് ഒരു പ്രത്യേക പ്രിയമാണ്. അതിന് കാരണം അത്തരം സിനിമകളിലെ മനോഹരമായ ഫൈറ്റുകളാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ സ്റ്റണ്ട് മനോഹരമായി ചെയ്യുന്ന പ്രതിഭകളിൽ മലയാളത്തിൽ നിന്നും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി, പൃഥ്വിരാജ് തുടങ്ങി വലിയൊരു നീണ്ട നിരയുണ്ട്.

മോഹൻലാലിന്റെ ആക്ഷൻ രം​ഗങ്ങൾക്കും പഞ്ച് ഡയലോ​ഗിനും മാത്രം വലിയൊരു ആരാധക വൃന്ദമുണ്ട്. അത് മോഹൻലാലിന്റെ കാര്യത്തിൽ മാത്രമല്ല മമ്മൂട്ടി, സുരേഷ് ​ഗോപി തുടങ്ങിയ താരങ്ങളുടേയും കാര്യങ്ങൾ ഇങ്ങനൊക്കെ തന്നെയാണ്.

മലയാള സിനിമ പ്രേമികൾക്ക് ഏറ്റവും കൂടുതൽ അറിയാവുന്ന സ്റ്റണ്ട് മാസ്റ്ററാണ് മാഫിയ ശശി. സംഘട്ടനം എന്ന് എഴുതി കാണിക്കുമ്പോൾ മാഫിയ ശശി എന്ന് തെളിഞ്ഞുവരുന്നത് കാണുമ്പോൾ‌ എല്ലാവർക്കും ആവേശമാണ്.

ഇപ്പോൾ ദേശീയ അവാർഡിന്റെ തിളക്കവും മാഫിയ ശശിയുടെ സിനിമാ കരിയറിനുണ്ട്. മലയാളത്തിലെ യുവതാരങ്ങൾക്കൊപ്പം സ്റ്റണ്ട് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ മാഫിയ ശശി.

സുരക്ഷ സംവി​ധാനങ്ങളില്ലാതെ പ്രണവ് സ്റ്റണ്ട് ചെയ്യും

പ്രണവ് മോഹൻലാൽ സുരക്ഷ സംവിധാനങ്ങളില്ലാതെയും അനായാസം സ്റ്റണ്ട് ചെയ്ത് വിസ്മയിപ്പിക്കുന്ന നടനാണ് എന്നാണ് മാഫിയ ശശി പറയുന്നത്. 'പ്രണവ് മോഹൻലാൽ സ്റ്റണ്ട് ചെയ്യുന്നതാണ് കാണേണ്ടത്.'

'കെട്ടിടത്തിൽ നിന്നും കെട്ടിടത്തിലേക്ക് അനായാസം ചാടും. അതിന് കാരണം പ്രണവ് പാർകൗർ അഭ്യാസമുറ പഠിച്ചിട്ടുണ്ട് എന്നതാണ്. പഠിച്ചിട്ടുള്ളതുകൊണ്ട് എന്ത് കൊടുത്താലും പ്രണവ് ചെയ്യും.'

'റിസ്ക്കുള്ള സംഭവങ്ങളാണെങ്കിൽ പോലും പ്രണവിന് ചെയ്യാൻ താൽപര്യമാണ്. പ്രണവ് മാത്രമല്ല ദുൽഖറും നന്നായി ഫൈറ്റ് ചെയ്യുന്ന നടനാണ്.'

ഡ്യൂപ്പിനെ ഉപയോ​ഗിക്കാൻ സമ്മതിക്കില്ല

'സെക്കന്റ് ഷോ എന്ന സിനിമയിൽ ഒരു നാല് മിനിട്ടുള്ള ഫൈറ്റുണ്ടായിരുന്നു. ഒറ്റ ഷോട്ടിൽ ദുൽഖർ അത് ചെയ്തു. ആ​ദിയിലെ പ്രണവിന്റെ സ്റ്റണ്ട് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് അടുത്ത കെട്ടിടത്തിലേക്ക് ചാടാൻ പറഞ്ഞാൽ ആരും ചെയ്യില്ല.'

'പേടിയായിരിക്കും. പക്ഷെ പ്രണവ് ചെയ്യും. സുരക്ഷയ്ക്കായുള്ള റോപ്പില്ലാതെയും പ്രണവ് ഇത്തരം സ്റ്റണ്ട് ചെയ്യും. പ്രണവിനൊപ്പം എനിക്ക് ഒരു അനുഭവമുണ്ട്.'

'ഒരിക്കല്‍ രാത്രി ഞാനും പ്രണവും കൂടി കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു പ്രണവിനെ വീട്ടില്‍ വിട്ടിട്ട് വേണം എനിക്ക് പോകാൻ. അങ്ങനെ ലാലേട്ടന്റെ വീടിന് മുന്നില്‍ എത്തി. അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റ് വളരെ ഉയരം കൂടിയ ഒന്നാണ്.'

നാല് മിനിട്ടുള്ള സ്റ്റണ്ട് ഒറ്റ ഷോട്ടിൽ ദുൽഖർ പൂർത്തിയാക്കി

'എന്നാല്‍ കാറില്‍ നിന്നിറങ്ങിയ പ്രണവ് ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ട് ​ഗേറ്റ് ചാടി കടന്ന് പ്രണവ് അകത്തെത്തി.'

'എന്താ ഗേറ്റ് തുറന്ന് കേറാത്തതെന്ന് ചോദിച്ചപ്പോള്‍ വാച്ച്മാനെ ശല്യപ്പെടുത്തണ്ട അയാളുറങ്ങിക്കോട്ടെ എന്നായിരുന്നു പ്രണവിന്റെ മറുപടി.'

'പ്രണവ് ജംപ് ചെയ്ത് പോകുന്നത് കാണുമ്പോൾ അതിശയമാണ്. കാരണം അത്ര സ്പീഡിലാണ് ചാട്ടം. പ്രണവ് സ്റ്റണ്ട് റിയൽ ലൈഫിലും ഉപയോ​ഗിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം.'

Recommended Video

ബിലാൽ ഒന്ന് തുടങ്ങുവ്വോ മമ്മൂക്ക,ജെറിയെ വടികൊണ്ടടിച്ച് ബാല | Actor Bala Interview | *Interview
ഇന്ദ്രൻസ് ചേട്ടനേയും സ്റ്റണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്

'അടുത്തിടെ ഉടൽ എന്ന സിനിമയ്ക്ക് വേണ്ടി ഇന്ദ്രൻസ് ചേട്ടനെ ഫൈറ്റ് ചെയ്യിപ്പിച്ചിരുന്നു. അത്ര പ്രായമായിട്ടും അദ്ദേഹം ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്തു. അതേ സിനിമയിലെ നായിക ദുർ​ഗയും സ്റ്റണ്ട് ഡ്യൂപ്പില്ലാതെയാണ് ചെയ്തത്.'

മാഫിയ ശശി പറയുന്നു. പര്‍വ്വതാരോഹണം, ജിംനാസ്റ്റിക്, സര്‍ഫിങ്, സ്‌കേറ്റിങ്, പാര്‍ക്കര്‍ തുടങ്ങിയെല്ലാം പ്രണവ് അഭ്യസിച്ചിട്ടുണ്ട്.

പാർകൗർ അഭ്യാസം ആദിയിലും സർഫിങ് ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലും പ്രണവ് ചെയ്തിരുന്നു. സാഹസീകത നിത്യ ജീവിതത്തിലും പ്രണവ് നിരന്തരം ചെയ്യാറുണ്ട്.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X