»   » തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ പത്ത് സ്റ്റൈലിഷ് സുന്ദരിമാരുടെ പേര് ചോദിച്ചാല്‍ ആരുടെ പേരുകളെല്ലാം പറയും എന്ന് ആരും ഒന്ന് കണ്‍ഫ്യൂസ്ഡ് ആയിപ്പോയും. തമിഴിലും തെലുങ്കിലും, കന്നഡത്തിലും മലയാളത്തിലുമെല്ലായി അത്രയ്ക്കുണ്ട് താരറാണിമാര്‍.

ഇവരില്‍ മിക്കവരും ഫാഷന്‍ അപ്‌ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ വലിയ കണിശക്കാരാണ്. ഏറ്റവും പുതിയ ഫാഷനുകളും വ്യത്യസ്തതകളുമായി വേദികളിലെത്താന്‍ നടിമാര്‍ മത്സരിക്കുകയാണെന്ന് തോന്നിപ്പോകും.

മുടിയിലും ഉടുപ്പിലും ചെരുപ്പിലും എന്നുവേണ്ട അടിമുടി സ്റ്റൈലിഷായ പത്തുതാരങ്ങള്‍ ഇതാ.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

കമല്‍ ഹസ്സന്റെ മകള്‍ എന്ന വിശേഷണം ശ്രുതിയ്ക്കിപ്പോള്‍ ആവശ്യം തന്നെയില്ല. സ്വയം തെളിയിച്ചുകഴിഞ്ഞ അഭിനേത്രിയും ഗായികയുമെല്ലാമാണ് ശ്രുതിയിപ്പോള്‍. പൊതുവേദികളിലെത്തുമ്പോേള്‍ മനോഹരമായി ഒരുങ്ങാന്‍ ശ്രുതി എപ്പോഴും ശ്രദ്ധിയ്ക്കാറുണ്ട്.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

പലരുടെയും ഇഷ്ടതാരമാണ് തമന്ന ഭാട്ടി. അഴകും കഴിവും ഒത്തുചേര്‍ന്ന തമന്നയും ട്രെന്റ് സെറ്റിങില്‍ മുന്നിലാണ്. മനോഹരമായ ചിരിയാണ് തമന്നയുടെ ഏറ്റവും വലിയ ആകര്‍ഷണം. പൊതുവേദികളില്‍ വളരെ വൃത്തിയായും ഭംഗിയായും വസ്ത്രധാരണം ചെയ്യുന്ന താരം കൂടിയാണ് തമന്ന.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

സ്റ്റൈലന്‍ താരമെന്ന് പേര് പൂര്‍ണമായും യോജിക്കുന്ന താരമാണ് അനുഷ്‌ക. വളരെ ഗ്ലാമറസായി വസ്ത്രം ധരിയ്ക്കാനും തന്റെ ശരീര സൗന്ദര്യം പരമാവധി പ്രദര്‍ശിപ്പിക്കാനും അനുഷ്‌ക ശ്രമിയ്ക്കാറുണ്ട്.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

വളരെ ട്രെന്‍ഡിയായി വസ്ത്രം ധരിയ്ക്കുന്ന താരമാണ് ത്രിഷ. സിനിമയിലായാലും പൊതുവേദികളിലായാലും ത്രിഷയുടെ വസ്ത്രധാരണം ആരെയും ആകര്‍ഷിയ്ക്കുന്നതാണ്. പലപ്പോഴും ലളിതമായ വസ്ത്രങ്ങളാണ് ശ്രിയ ധരിയ്ക്കാറുള്ളത്.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

എപ്പോഴും തന്റെ സ്‌റ്റൈലില്‍ ഒരു ക്ലാസ് സൂക്ഷിയ്ക്കാന്‍ ശ്രമിക്കുന്ന താരമാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ ഒരുകോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്നെല്ലാം ഇപ്പോള്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും തെന്നിന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമായി കാജല്‍ ഇതിനകം മാറിയിട്ടുണ്ട്.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

തെലുങ്കിലും തമിഴിലുമെല്ലാം തന്റെ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞ താരമാണ് ഇല്യാന. വമ്പന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഓഫറുകള്‍ പലവട്ടം ഈ നടിയെ തേടിയെത്തിയിട്ടുണ്ട്. തെന്നിന്ത്യയില്‍ കൃത്യമായി ഫാഷന്‍ അപ്‌ഡേറ്റ് നടത്തുന്ന താരംകൂടിയാണ് ഇല്യാന.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

മലയാളമുള്‍പ്പെടെയുള്ള തെന്നന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ച ശ്രിയയും ഒരുക്കത്തിന്റെ കാര്യത്തില്‍ ഒരു കുറവും വരുത്താറില്ല. ഷോപ്പിങ് പ്രിയകൂടിയാണ് ശ്രിയ. വിദേശങ്ങളിലും മറ്റും ഷൂട്ടിങ്ങിന് പോകുമ്പോള്‍ പ്രിയ ഏറെ ഷോപ്പിങ് നടത്താറുണ്ട്.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

ഏത് വസ്ത്രമിട്ടാലും അത് തനിയ്ക്ക് ചേരുന്നതായിരിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള താരമാണ് ജെനീലിയ. ഏത് വസ്ത്രമിട്ടാലും ചേരുന്നതാണ് ജെനീലയുടെ ശരീരപ്രകൃതി. ട്രഡീഷണല്‍ വസ്ത്രങ്ങളും മോഡേണ്‍ വസ്ത്രങ്ങളും താരം ഒരുപോലെ ഉപയോഗിക്കാറുണ്ട്.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

ചില പൊതുവേദികളില്‍ അസിന്‍ ധരിച്ചെത്തുന്ന വസ്ത്രങ്ങള്‍ കണ്ടാല്‍ ആരും കൊതിച്ചുപോകും. സിംപ്ലിസിറ്റിയാണ് അസിന്റെ വസ്ത്രധാരണത്തിന്റെ റിച്ച്‌നസ്. പൊതുവേദികളില്‍ പലപ്പോഴും ട്രഡീഷണല്‍ വസ്ത്രങ്ങളാണ് അസിന്‍ ഉപയോഗിക്കാറുള്ളത്.

തെന്നിന്ത്യയിലെ സ്‌റ്റൈലിഷ് താരങ്ങള്‍

മകരമഞ്ഞിലും, കോയിലും നായികയായ കാര്‍ത്തികയും ഫാഷന്റെ കാര്യത്തില്‍ കണിശക്കാരിയാണ്. ഏറ്റവും പുതിയ ഫാഷനുകളിലാണ് പലപ്പോഴും കാര്‍ത്തികയെ കാണാന്‍ കഴിയുക. ചേരുന്ന സ്‌റ്റൈല്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കാര്‍ത്തികയും മുന്നില്‍ത്തന്നെ

English summary
These are the top 10 stylis actresses in south india. They are concious about their look and dressing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam