80ാം പിറന്നാളിന് രൺബീർ കപൂർ നൽകിയ ആ പിറന്നാൾ സമ്മാനത്തെ കുറിച്ച് സുബലക്ഷ്മി അമ്മ!

തെന്നിന്ത്യൻ സിനിമ ലോകത്തിന് മാത്രമല്ല ബോളിവുഡിലെ മലയാളി പ്രേക്ഷകരുടെ മുത്തശ്ശി പ്രിയങ്കരിയാണ്. മലയാളവും തമിഴ് കടന്ന് ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സുബലക്ഷ്മി അമ്മ. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലും സിനിമ ലോകത്തും സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മലയാള സിനിമയുടെ പ്രിയപ്പെട്ട ന്യൂജെൻ മുത്തശ്ശി ഇന്ന് ബോളിവുഡിന്റെ പ്രിയ നാനിയാണ്.

ranbir-Subbalakshmi

ഇപ്പോഴിത രൺബീർ കപൂറുമായിട്ടള്ള അഭിനയ നിമിഷത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് സുബലക്ഷ്മി അമ്മ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവന്‍ ആരാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി പറയുന്നത്. . സിനിമയുടെ ചിത്രീകരണം മുംബൈയിലായിരുന്നു. ഇതിനായി എയർപോർട്ടിൽ എത്തിയപ്പോഴാണ് കൂടെയുള്ളവർ പറയുന്നഋഷി കപൂറിന്റെ മകനാണ്,വലിയ താരമാണെന്നൊക്കെ. ഞാൻ ചോദിച്ചു. ഫ്ലൈറ്റില്‍ കയറുമ്പോഴാണോ ഇതൊക്കെ പറയുന്നതെന്ന്.

രണ്‍ബീര്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. നിറയെ ആള്‍ക്കാരുടെ വലയത്തിലാണ് രണ്‍ബീര്‍ സെറ്റിലേക്ക് എത്തുന്നത്. കൂടെ അഭിനയിക്കുന്ന നാനിയാണ് എന്ന് പറഞ്ഞു സംവിധായകന്‍ എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്‍കി എന്റെ കാല്‍തൊട്ട് നമസ്കരിച്ചു. പിന്നീട് എന്‍റെ എണ്‍പതാം പിറന്നാളിന് ഞാനും രണ്‍ബീറും ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു അവന്‍ അയച്ചു തന്നു". ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുബലക്ഷ്മി അമ്മ പറയുന്നു..

രൺബീറിനോടൊപ്പം ഒരു പരസ്യം ചെയ്യുന്നതിനായിട്ടായിരുന്നു അന്ന് മുംബൈയിൽ എത്തിയത്. ഇത് നടിയുടെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. ഈ പരസ്യം കണ്ടിട്ടാണ് സുബ്ബലക്ഷ്മി അമ്മയെ സുശാന്തന്റെ ചിത്രമായ ദിൽ ബെച്ചാരയിലേയ്ക്ക് വിളിക്കുന്നത്രേ. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിലവിൽ മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ സുബലക്ഷ്മി അമ്മ അഭിനയിച്ചിട്ടുണ്ട് . ദിൽ ബെച്ചാരെയാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ബോളിവുഡ് ചിത്രം. ഇതിലെ സുശാന്തിന്റെ നാനി കഥാാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുകയും ചെയ്തിരുന്നു.

Read more about: subbalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X