India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ പേടിയാണ്.... ഷൂട്ടിങ് സമയത്തും ദേഷ്യപ്പെടും'; സുബ്ബലക്ഷ്മി അമ്മ പറയുന്നു!

  |

  നിരവധി താരങ്ങൾ അണിനിരന്ന ഒരു ഹിറ്റ് ചിത്രമായിരുന്നു കല്യാണരാമൻ. ദിലീപ്-നവ്യ നായർ ജോഡി തിളങ്ങിയ കുടുംബചിത്രം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മലയാളത്തിന്റെ മുഖ്യതാരങ്ങൾ എല്ലാം അണിനിരന്ന ചിത്രം മികച്ചൊരു കുടുംബചിത്രം കൂടിയായിരുന്നു.

  നായകനും നായികയ്ക്കും ശേഷം ചിത്രത്തിലെ മുത്തശ്ശനും മുത്തശ്ശിയുമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങൾ. കല്യാണരാമനിൽ മുത്തശ്ശിയായി തിളങ്ങിയത് നടി താര കല്യാണിന്റെ അമ്മയായ സുബ്ബലക്ഷ്മിയായിരുന്നു.

  അന്തരിച്ച മുതിർന്ന നടൻ‍ ഉണ്ണികൃഷ്ണൻ‍ നമ്പൂതിരിയായിരുന്നു മുത്തശ്ശനായി എത്തിയത്.

  Also Read: 'നീ ചീഞ്ഞ തക്കാളിക്കൊപ്പം നടക്കുന്നു, നിനക്കും ദിൽഷയ്ക്കും ഇടയിലെ മതിൽ നിമിഷ'; ജാസ്മിനോട് ബ്ലസ്ലി

  ഇരുവരുടേയും കെമിസ്ട്രി കണ്ട് ഇവർ യഥാർഥത്തിൽ ഭാര്യാ ഭർത്താക്കന്മാരാണോയെന്ന് ചിന്തിച്ച സിനിമാ പ്രേമികളുണ്ട്. എന്നാൽ സ്ക്രീനിൽ‍ മാത്രമെ ആ കെമിസ്ട്രിയുള്ളൂവെന്നും നേരിൽ കണ്ടാൽ വഴക്കാണെന്നുമാണ് സുബ്ബലക്ഷ്മി അമ്മ വെളിപ്പെടുത്തിയിരിക്കുന്നത്.

  അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വാസിക അവതാരികയായ റെ‍ഡ് കാർപറ്റിൽ അതിഥികളായി എത്തിയതായിരുന്നു സുബ്ബലക്ഷ്മി അമ്മയും മകൾ താര കല്യാണും. കല്യാണ രാമനിൽ മാത്രമല്ല രാപ്പകലിലും ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു.

  Also Read: 'ജയിക്കാൻ ചിലപ്പോൾ ജീവിതത്തിൽ തോറ്റ് കൊടുക്കേണ്ടി വരും'; ബ്ലസ്ലി ഉ​ഗ്രൻ മൈൻഡ് ​ഗെയ്മർ, വാഴ്ത്തി പ്രേക്ഷകർ!

  'കല്യാണ രാമൻ ഷൂട്ടിങിന് ചെന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടിരുന്നു... ഞങ്ങൾ തമ്മിലുള്ള ചേർച്ച കണ്ടിട്ട്. അതിനുള്ള അഭിനന്ദനങ്ങൾ സംവിധായകനും മറ്റ് അണിയറപ്രവർ‍ത്തകർക്കും അവകാശപ്പെട്ടതാണ്.'

  'അദ്ദേഹത്തെ ശരിക്കും എനിക്ക് പേടിയാണ്. കാരണം നല്ല ദേഷ്യക്കാരനാണ്. അദ്ദേഹവും ഞാനും രാപ്പകൽ ചെയ്യുമ്പോൾ പാണ്ടിപ്പടയിലും ഞാൻ‍ അഭിനയിക്കുന്നുണ്ട്. ഞാൻ ഓടി നടന്ന് അഭിനയിക്കുന്നതിനും ഷോട്ട് സമയത്ത് കാണാത്തതിനും അദ്ദേഹം ദേഷ്യപ്പെടും മാത്രമല്ല എന്ന ദേശാടനകിളിയെന്നാണ് വിളിച്ചിരുന്നത്.'

  'രാപ്പകലിലെ പാട്ട് രം​ഗത്തിൽ ഞാനാണ് ആദ്യം ആനപ്പുറത്ത് കയറിയത്. ശേഷമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സംവിധായകനോട് ആവശ്യപ്പെട്ട ക്രെയിനിന്റെ സഹായത്തോടെ ആനപ്പുറത്ത് കേറിയത്.'

  'ഞങ്ങൾ ആനപ്പുറത്ത് കയറിയപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ കളിയാക്കിയിരുന്നു. താഴെ വീണാൽ ഞങ്ങളാരും പിടിക്കാൻ വരില്ലെന്ന് പറഞ്ഞാണ് കളിയാക്കിയത്.'

  'ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് അഭിനയത്തോട് വല്ലാത്ത ഇഷ്ടാമാണ്. അതുകൊണ്ടാണ് ആ പ്രായത്തിലും ആനപ്പുറത്ത് കേറിയത്. പാട്ടിടുമ്പോൾ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ തോളത്ത് കൈവെക്കണമെന്ന് സംവിധായകൻ നിർദേശിച്ചിരുന്നു.'

  'ഞാൻ ആദ്യം തോളിൽ കൈവെച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഉടൻ കൈ തട്ടി മാറ്റി. തൊടരുതെന്ന് പറഞ്ഞു. പിന്നെ കമൽ പറഞ്ഞപ്പോഴാണ് കൈവെച്ചോളാൻ സമ്മതിച്ചത്.'

  'അതുകൊണ്ട് അദ്ദേഹത്തെ എനിക്ക് പേടിയാണ്' സുബ്ബലക്ഷ്മി അമ്മ വിവരിച്ചു. കമൽ സിനിമകളിൽ ഏറ്റവും ജനപ്രിതീയുള്ള കുടുംബചിത്രമാണ് രാപ്പകൽ‌.

  2021 ജനുവരിയിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖം സ്‌ക്രീനിൽ കാണുന്നത് തന്നെ വലിയൊരു സന്തോഷമാണ് ആസ്വാദകന്. കുസൃതി നിറഞ്ഞ ചിരിയും സംസാരവും ഇഷ്ടമല്ലാത്ത സിനിമാപ്രേമികൾ ഉണ്ടാകില്ല.

  യുവത്വത്തിൻറെ ചുറുചുറുക്ക് നഷ്ടപ്പെട്ടിട്ടില്ലാത്ത ഊർജ്വസ്വലനായ മലയാള സിനിമയുടെ മുത്തച്ഛനായിരുന്നു അദ്ദേഹം. പയ്യന്നൂർ കോറോം സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ദേശാടനം എന്ന ചിത്രത്തിലൂടെ 75ആം വയസിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിലേക്ക് വരുന്നത്.

  പിന്നീട് നിരവധി സിനികളിൽ അഭിനയിച്ചു. എന്നും ഓർമകളിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്‌തവയെല്ലാം.

  രാപ്പകൽ, ഉടയോൻ, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം ആരാധകരെ കയ്യിലെടുക്കുകയായിരുന്നു. മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിൻറെ അഭിനയ ജീവിതം.

  ചന്ദ്രമുഖി, പമ്മൻ.കെ.സംബന്ധം, കണ്ടുകൊണ്ടേൻ
  കണ്ടുകൊണ്ടേൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

  ഉണ്ണികൃഷ്ണൻ നമ്പൂതിരിയെപ്പോലെ തന്ന വിവിധ ഭാഷകളിലായി നിരവധി സിനിമകൾ സുബ്ബലക്ഷ്മി അമ്മയും ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ബീസ്റ്റിലും സുബ്ബലക്ഷ്മിയമ്മ ഭാ​ഗമായിരുന്നു.

  Read more about: dileep
  English summary
  Subbalakshmi Amma Opens Up Her Working Experiance With Late Unnikrishnan Namboothiri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X