twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശുഭദിനവുമായി ഇന്ദ്രന്‍സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

    |

    നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം. സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ പുറത്ത്. കീര്‍ത്തി സുരേഷ്,അജു വര്‍ഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ , റോഷന്‍മാത്യു, വിശാഖ് നായര്‍ തുടങ്ങിയവരുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഫസ്റ്റ്‌ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

    subhadinam

    ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കരച്ചില്‍ വന്നു, ബിഗ് ബോസ് വിടാനുള്ള കാരണം വെളിപ്പെടുത്തി മണികണ്ഠന്‍ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കരച്ചില്‍ വന്നു, ബിഗ് ബോസ് വിടാനുള്ള കാരണം വെളിപ്പെടുത്തി മണികണ്ഠന്‍

    സിഥിൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെന്നപോലെ തന്നെ സിഥിന്റെ ജീവിതത്തിലും ധാരാളം പ്രശ്നങ്ങളുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമൊരു പരിഹാരം എന്ന നിലയ്ക്ക് അയാളൊരു പോംവഴി തിരഞ്ഞെടുക്കുന്നു. പോംവഴി നടപ്പാക്കാൻ തന്നെകൊണ്ട് കഴിയുമോ എന്നുറപ്പില്ലാതെ മനസ്സില്ലാമനസ്സോടെ ശുഭദിനത്തിൽ മാത്രം പൂർണ്ണമായി വിശ്വസിച്ച് സിഥിൻ ആ സാഹസത്തിനിറങ്ങി പുറപ്പെടുന്നു. ആ പുറപ്പാട് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സന്ദർഭങ്ങളിലേക്കാണ് അയാളെ നയിക്കുന്നതെന്ന് അയാളൊരിക്കലും അറിഞ്ഞിരുന്നില്ല. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ ചെറുതും വലുതുമായ പരിണിതഫലങ്ങളുമെല്ലാം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.

    ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ് , ഹരീഷ് കണാരന്‍ , ജയകൃഷ്ണന്‍ , രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍ , മാലാ പാര്‍വ്വതി, അരുന്ധതി നായര്‍ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍ , ജയന്തി, അരുണ്‍കുമാര്‍ , നെബീഷ് ബെന്‍സണ്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.കോട്ടയം പ്രദീപിന്റെ അവസാന ചിത്രമാണിത്.

    ചേട്ടനായിരുന്നു കാര്‍ ഓടിച്ചത്, ഒരു ലോറി വന്ന് ഇടിച്ചു, ആ അപകടത്തെ കുറിച്ച് ഐഡിയ സിംഗര്‍ താരം റോഷന്‍ചേട്ടനായിരുന്നു കാര്‍ ഓടിച്ചത്, ഒരു ലോറി വന്ന് ഇടിച്ചു, ആ അപകടത്തെ കുറിച്ച് ഐഡിയ സിംഗര്‍ താരം റോഷന്‍

    Recommended Video

    Actor Indrans life and achievements through the years | FIlmiBeat Malayalam

    നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ശിവമാണി തന്നെയാണ് എഡിറ്റിംഗും നിര്‍വഹിക്കുന്നത്. മാച്ച് ബോക്‌സ്, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് ശുഭദിനം. ഛായാഗ്രഹണം - സുനില്‍പ്രേം എല്‍ എസ് , രചന -വി എസ് അരുണ്‍കുമാര്‍ , പ്രോജക്ട് ഡിസൈനര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാര്‍, സംഗീതം - അര്‍ജുന്‍ രാജ്കുമാര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകന്‍ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് എല്‍ കൃഷ്ണ, സൗണ്ട് മിക്‌സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈനര്‍ - രാധാകൃഷ്ണന്‍ എസ് , ത്രില്‍സ് - അഷ്‌റഫ് ഗുരുക്കള്‍, ഡിസൈന്‍സ് - ജോണി ഫ്രെയിംസ്, സ്റ്റില്‍സ് - മൃതുല്‍ വിശ്വനാഥ്, വിന്‍സി ലോപ്പസ്, ധനില്‍കൃഷ്ണ, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .

    English summary
    subhadinam First Look Poster went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X