For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് പവന്‍ കലാഭവന്‍ മണി തരാമെന്ന് പറഞ്ഞതാണ്; കല്യാണത്തിന് സ്വര്‍ണം തരാന്‍ അദ്ദേഹമിനി ഇല്ലല്ലോന്ന് സുബി സുരേഷ്

  |

  കോമഡി വേദികളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സുബി സുരേഷ്. പലപ്പോഴും നര്‍മ്മ സംഭാഷണങ്ങളിലൂടെ ആരാധകരുടെ പ്രീതി പിടിച്ച് പറ്റിയ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല. ഇടയ്ക്ക് നടന്‍ നസീര്‍ സംക്രാന്തിയുടെ കൂടെ ഒളിച്ചോടിയെന്നതടക്കം സുബിയുടെ വിവാഹം സംബന്ധിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്.

  ഇനിയൊരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തിനെ തമാശയോടെയാണ് സുബി കാണാറുള്ളത്. എന്നാല്‍ ചിലപ്പോള്‍ അതുണ്ടാകുമെന്നാണ് പുതിയതായി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സുബി വെളിപ്പെടുത്തിയത്. എന്നാല്‍ അവിടെയും കലാഭവന്‍ മണിയിലൂടെ വലിയൊരു നഷ്ടമുണ്ടായതായി നടി സൂചിപ്പിക്കുന്നു.

  Also Read: നിറവയറില്‍ ഭര്‍ത്താവിന്റെ തമാശ; എന്റെ ആര്‍ട്ടും ആര്‍ട്ടിസ്റ്റും ഇതാണെന്ന് പറഞ്ഞ് നടി മൈഥിലി, ചിത്രം വൈറല്‍

  കലാഭവന്‍ മണി മുതല്‍ പല താരങ്ങളുടെയും കൂടെ കോമഡി ഷോ കളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു സുബി സുരേഷ്. വിദേശത്തും നാട്ടിലുമായി നിരവധി പ്രോഗ്രാമുകളില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

  സൗഹൃദത്തിലായിരിക്കുന്ന കാലത്ത് എല്ലാവരും സുബിയൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി കാത്തിരുന്നതും സത്യമാണ്. അങ്ങനെ സുബി കല്യാണം കഴിക്കുകയാണെങ്കില്‍ സ്വര്‍ണം തരുമെന്ന് വാക്ക് പറഞ്ഞത് നടന്‍ കലാഭവന്‍ മണിയാണ്.

  Also Read: അമ്മയായിട്ടുള്ള ആദ്യ ദിവസങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയില്ല; വിഷാദം പോലെ വന്നിരുന്നുവെന്ന് നടി മൃദുല വിജയ്

  നടന്മാരായ ഷാജോണിനെയും ധര്‍മജനെയും സാക്ഷി നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണി ഇത്തരമൊരു ഓഫര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ സുബി വിവാഹം കഴിക്കുകയാണെങ്കില്‍ ഇനി അതിന് സ്വര്‍ണം കൊടുക്കാന്‍ കലാഭവന്‍ മണിയോ ഇല്ലാത്ത അവസ്ഥയാണ്. അതോര്‍ത്ത് വിങ്ങി കരയുന്ന നടിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ചാനല്‍ പരിപാടിയ്ക്ക് എത്തിയ സുബിയോട് അവതാരകനാണ് പഴയ ഈ കഥ വീണ്ടും ചോദിച്ചത്.

  'സുബിയുടെ കല്യാണം നടക്കുകയാണെങ്കില്‍ പത്ത് പവന്റെ സ്വര്‍ണം തരുമെന്ന് കലാഭവന്‍ മണി പറഞ്ഞില്ലേ എന്നായിരുന്നു', ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. അത് ശരിയാണെന്ന് സമ്മതിച്ച സുബി അന്ന് കലാഭവന്‍ മണി പറഞ്ഞതെന്താണെന്ന് കൂടി പറഞ്ഞു. 'അവള്‍ക്ക് ഞാന്‍ പത്ത് പവന്റെ സ്വര്‍ണം കൊടുക്കും. അതിന് കലാഭവന്‍ ഷാജോണും ധര്‍മജനും സാക്ഷികളായിരിക്കും', എന്നുമാണ് അദ്ദേഹം പറഞ്ഞത്.

  'കല്യാണം നടക്കുമോ ഇല്ലയോ എന്നൊന്നുമല്ല, അതൊക്കെ പറഞ്ഞിട്ട് പുള്ളിക്കാരന്‍ അങ്ങ് പോയില്ലേ, എന്താണ് പറയുക.. ഒട്ടും പ്രതീക്ഷിക്കാത്തൊരു മരണമായി പോയി', എന്നുമാണ് കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് സുബി പറയുന്നത്. പലപ്പോഴും വികാരഭരിതയായ താരത്തിന് പറഞ്ഞ് മുഴുമിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടാതെ പതറുന്ന അവസ്ഥയും പ്രൊമോ വീഡിയോയില്‍ കാണാമായിരുന്നു.

  മാത്രമല്ല തന്റെ അച്ഛന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞും സുബി വികാരഭരിതയായി. 'പണ്ട് സിനിമാലയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ് പിടിച്ച് ഞാന്‍ വരുമ്പോള്‍ അച്ഛന്റെ വയറില്‍ തലവെച്ച് കിടന്ന് ഉറങ്ങിയായിരിക്കും വരുന്നത്. ഡാഡിയ്ക്ക് വേണ്ടി ഇസ്രായേലില്‍ നിന്ന് ഒരു കൊന്ത കൊണ്ട് വന്നിട്ടുണ്ട്. അത് ഇടിക്കണമെന്ന് പറഞ്ഞെന്നും', സുബി പറയുന്നു. അച്ഛന്റെ വേര്‍പാട് ഇനിയും ഉള്ളില്‍ ചിത കെടാത്ത ഓര്‍മ്മയായി നില്‍ക്കുകയാണ്. സുബിയ്‌ക്കൊപ്പം സഹോദരനും ഇതേ വേദിയില്‍ കരയുന്നതും കാണാം.

  English summary
  Subi Suresh Opens Up About Kalabhavan Mani Caring And His Offer To Her Marriiage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X